വിശ്വകിരീടത്തിന്റെ സുവര്‍ണ ശോഭയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍....
വിശ്വകിരീടത്തിന്റെ സുവര്‍ണ ശോഭയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍. കോപ്പ അമേരിക്കയും ഫൈനലിസ്സിമയും ഒടുവില്‍ ഖത്തറില്‍ വിശ്വ കിരീടവും നേടി ഫുട്ബാള്‍ ലോകം കീഴടക്കിയ മെസ്സിയുടെ പിറന്നാളിന് ഇത്തവണ വളരെയേറെ മാധുര്യമേറും.
സമാനതകളില്ലാത്ത ഡ്രിബ്‌ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിര്‍ത്തുന്ന ഓള്‍റൗണ്ട് ഗെയിമുമായി ആരാധക മനസ്സുകളില്‍ എന്നേസുല്‍ത്താന്‍ പട്ടമുറപ്പിച്ച താരമാണ് മെസ്സി.
യൂറോപിന്റെ കളിത്തട്ടുകള്‍ വിട്ട് അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക് ചേക്കാറാനിരിക്കെയാണ് താരത്തിന്റെ പിറന്നാള്‍. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്റര്‍ മിയാമി ക്ലബിലേക്കാണ് താരം ഇനി പോകുന്നത്.
"
https://www.facebook.com/Malayalivartha