മുടി കൊഴിച്ചിലും നരയും തടയാന്‍ ഉരുളക്കിഴങ്ങ്

മുടി കൊഴിച്ചില്‍ അധികമാകുമ്പോഴാണു പലരും പരിഹാരമാര്‍ങ്ങള്‍ തേടിപ്പോകാന്‍ ആരംഭിക്കുന്നത്. പലവിധ മരുന്നുകള്‍ പരീക്ഷിച്ചിട്ടും മുടികൊഴിച്ചില്‍ തെല്ലും കുറയാത്തവര് ഇഷ്ടംപോലെയുണ്ട്. അവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, മുടിയുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പണംമുടക്കി പാര്‍ലറുകള്‍ കയറിയിറങ്ങേണ്ടതില്ല മറിച്ച് വീട്ടിനുള്ളില്‍ തന്നെ ലഭ്യമാകുന്ന നാടന്‍ വസ്തുക്കള്‍തന്നെ ഉഗ്രന്‍ മരുന്നിന്റെ ഫലം ചെയ്യുന്നവയാണ്. അതിലൊന്നാണ് നമ്മുടെ ഉരുളക്കിഴങ്ങ്.
കറികളില്‍ ചേര്‍ക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉരുളക്കിഴങ്ങിനു വളരെ വലിയ സ്ഥാനമാണുള്ളത്. മുടികൊഴിച്ചില്‍ മൂലം ദുരിതം അനുഭവിക്കുന്നവരാണു നിങ്ങള്‍ എങ്കില്‍ ഇതാ ഉരുളക്കിഴങ്ങു കൊണ്ടുള്ള ചില നാടന്‍ പ്രയോഗങ്ങള്‍ പരീക്ഷിക്കാം, തീര്‍ച്ചയാണ് നിങ്ങളുടെ മുടി സംബന്ധിച്ചുള്ള പ്രശ്‌നങ്ങളൊക്കെ പമ്പ കടത്തും ഈ കുഞ്ഞന്‍കിഴങ്ങ്.
ആരോഗ്യവും തിളങ്ങുന്നതുമായ മുടി സ്വന്തമാക്കാനായി ഉരുളക്കിഴങ്ങു കൊണ്ടൊരു മാര്‍ഗമുണ്ട്. അതിനായി ഒരു ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് ഒരു മുട്ടയും തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഈ മിശ്രിതം മുടിയുടെ വേരുകളിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ഇരുപതു മിനിറ്റിനു ശേഷം മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് ഇളംചൂടു വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. ഇരുപതു ദിവസത്തിലൊരിക്കല്‍ ഇതു ചെയ്യുന്നത് നല്ല ഫലം നല്‍കും
നര പ്രശ്‌നമായിട്ടുള്ളവര്‍ക്കും ഉരുളക്കിഴങ്ങ് കിടിലന്‍ മരുന്നാണ്. അതിനായി ആദ്യം രണ്ടുമൂന്നു ഉരുളക്കിഴങ്ങിന്റെ തൊലിയെടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ചൂടാക്കുക. പത്തു പതിനഞ്ചു മിനിറ്റു ചൂടായതിനു ശേഷം വാങ്ങിവെക്കുക. മൈല്‍ഡ് ഷാപൂ ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷം ഈ പൊട്ടാറ്റോ പീലിങ് വാട്ടര്‍ അഞ്ചുമിനിറ്റ് മുടിയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ച്ചകള്‍ക്കുള്ളില്‍ നരച്ച മുടികള്‍ പാടേ അപ്രത്യക്ഷമാകുന്നതു കാണാം.
മുടി കൊഴിച്ചില്‍ മൂലം വലയുന്നവര്‍ക്കും ഉരുളക്കിഴങ്ങ് ഉത്തമ പരിഹാരമാണ്. മൂന്നു ടീസ്പൂണ് ഉരുളക്കിഴങ്ങ് നീരിലേക്ക് മൂന്നു ടീസ്പൂണ് അലോ വേര നീരും തേനും ചേര്‍ക്കുക. ഈ മിശ്രിതം തലയില്‍ തേച്ചുപിടിപ്പിക്കുക. രണ്ടുമണിക്കൂറിനു ശേഷം കഴുകിക്കളയാം. ആഴ്ച്ചയില്‍ രണ്ടുതവണ ചെയ്യുന്നത് മികച്ച ഫലം നല്‍കും.
https://www.facebook.com/Malayalivartha