പനീര്‍ റോള്‍ തയ്യാറാക്കാം

എണ്ണ ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി (ചതച്ചത്) 3 അല്ലി
ഇഞ്ചി (ചതച്ചത്) ഒരു ചെറിയ കഷണം
സവാള (അരിഞ്ഞതര്) ചെറുത് ഒന്ന്
ചെറുപയര്‍ മുളപ്പിച്ചത് 2 വലിയ സ്പൂണ്‍
കാപ്‌സിക്കം (അരിഞ്ഞത്) പകുതി
പനീര്‍ (അരിഞ്ഞത്) ഒരു കപ്പ്
കനം കുറഞ്ഞ ചപ്പാത്തി ഒന്ന്
തക്കാളി പ്യൂരി (പള്‍പ്പ്) 3 വലിയ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് നാലുമുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ യഥാക്രമം ചേര്‍ത്തു വഴറ്റി വാങ്ങുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക. ഈ മിശ്രിതം ചപ്പാത്തിയില്‍ നിറച്ചശേഷം തക്കാളിപ്യൂരി തൂവി ചപ്പാത്തി ചുരുട്ടി ചൂടോടെ വിളമ്പുക. (കുട്ടികള്‍ക്കായി ഈ വിഭവം ഉണ്ടാക്കുമ്പോള്‍ 5ാമത്തെ ചേരുവയ്ക്ക് പകരം ഉരുളക്കിഴങ്ങു വേവിച്ചതും 9ാമത്തെ ചേരുവയ്ക്ക് പകരം ടുമാറ്റോ സോസും ഉപയോഗിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha