സ്വാദിഷ്ടമായ കൊത്തു പൊറോട്ട എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എളുപ്പത്തിലുണ്ടാക്കാം.
ഇതിനായി വേണ്ട ചേരുവകള്‍:
പൊറോട്ട -5എണ്ണം
സവാള -2 (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 5 എണ്ണം
തക്കാളി -2 (ചെറുതായി
അരിഞ്ഞത്)
കുരുമുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മുട്ട - 3 എണ്ണം
കാല്‍ കിലൊ ചിക്കനോടൊപ്പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ച് ക്രെഷ് ചെയ്‌തെടുത്തത്
ഉപ്പ് പാകത്തിന്
എണ്ണ പാകത്തിന്
കറിവേപ്പില
മല്ലിയില
തയ്യാറാക്കേണ്ട വിധം:
പൊറോട്ട ചെറുതായി മുറിച്ച് എടുക്കണം. പാത്രം ചൂടാക്കുക ഇതിലേക് എണ്ണ ഒഴിച്ച് പൊറോട്ട ഇട്ട് മൊരിയിച്ച് എടുത്ത് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റണം. കുറച്ചു കൂടി എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള പച്ചമുളക് കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് ചെറുതീയില്‍ 7 മിനിട്ട് വഴട്ടണം. ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. ശേഷം മുട്ടയും ചിക്കനും കൂടി ഇട്ട്‌കൊടുത്ത് നന്നായി വഴറ്റണം. ഇതിലേക്ക് പൊറോട്ട കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് മല്ലിയില കൂടി ചേര്‍ത്താല്‍ സ്വാദിഷ്ടമായ കൊത്തു പൊറോട്ട റെഡി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha