ഉണക്കചെമ്മീന്‍ ചമ്മന്തിയുണ്ടാക്കാം എളുപ്പത്തില്‍

ഉണക്ക ചെമ്മീന്‍ ചമ്മന്തി തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
ഉണക്കചെമ്മീന്‍ - 1/2 കപ്പ്
തേങ്ങതിരുമ്മിയത് - 1 കപ്പ്
ഇഞ്ചി - 1 ചെറിയകഷ്ണം
ചുവന്നുള്ളി - 3,4 എണ്ണം
ഉണക്കമുളക് - 4,5 എണ്ണം
കറിവേപ്പില - ഒരുതണ്ട്
ഉപ്പ് ആവശ്യത്തിന്
വാളന്‍ പുളി ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം:
ചെമ്മീന്തലയുംവാലും കളഞ്ഞു വൃത്തിയാക്കി ചെറുതീയില്‍ വറുതെടുത്തു മാറ്റി വെയ്ക്കുക .ഇതിന്റെകൂടെ ഉണക്ക മുളകും ചേര്‍ത്ത് ചൂടാക്കാം. ഇവ തണുത്തതിനു ശേഷം ചെമ്മീനും ഉണക്കമുളകും തേങ്ങയും, ഇഞ്ചിയും, ഉള്ളിയും ,കറിവേപ്പിലയും ,ഉപ്പും, പുളിയും കൂടെ ചേര്‍ത്തു മിക്‌സിയില്‍ അരച്ച് ഉരുട്ടിയെടുക്കുക. (അമ്മിക്കല്ലില്‍ അരച്ചാല്‍ രുചി കൂടും)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha