ചക്കപ്പഴം ടോഫി തയ്യാറാക്കാം

ചക്കച്ചുള പഴുത്തത് 1കിലോ
ശര്‍ക്കര അര കിലോ
വെള്ളം പാകത്തിന്
വെണ്ണ 100 ഗ്രാം
കശുവണ്ടിപരിപ്പ് അരിഞ്ഞത് അര കപ്പ് ബ്രൗണ്‍ നിറത്തില്‍ വറുത്തു വച്ചത്
പാകം ചെയ്യുന്ന വിധം
നല്ല വലിപ്പമുള്ള ഒരു ട്രേയില്‍ മയം പുരട്ടി വയ്‌ക്കുക.
ചക്ക ചെറുതായി മുറിച്ച് അരച്ചെടുക്കുക. ശര്‍ക്കര വെളളം ചേര്‍ത്ത് ഉരുക്കി അരച്ചെടുക്കണം. ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ചു ചക്ക അരച്ചത് ചേര്‍ത്ത് വേവിക്കുക. വെന്തശേഷം ശര്‍ക്കര ഉരുക്കിയതും ചേര്‍ത്തു തുടരെയിളക്കണം. വെള്ളം വറ്റിയശേഷം വെണ്ണ ചേര്‍ത്തു തുടരെയിളക്കി പാകത്തിനു മുറുകുമ്പോള്‍ വറുത്ത കശുവണ്ടി പരിപ്പിന്റെ പകുതിയും ചേര്‍ത്തിളക്കണം.
ഇതുമയം പുരട്ടിയ പാത്രത്തിലാക്കി നിരത്തി മുകളില്‍ ബാക്കിയുള്ള കശുവണ്ടി പരിപ്പുനിരത്തുക. ചെറു ചൂടുള്ളപ്പോള്‍ തന്നെ പാത്രത്തില്‍ തന്നെ വച്ചു ചെറിയ ചതുരക്കഷണങ്ങളാക്കി വയ്‌ക്കുക. ചൂടാമ്പോള്‍ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha