കിഴങ്ങ് മസാല നിറച്ച ഗോതമ്പ് പറാത്ത

ഗോതമ്പുപൊടി- 500 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
ഉരുളക്കിഴങ്ങ്- 200 ഗ്രാം
സവാള - 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി,
പച്ചമുളക് - 1/2 ടീസ്‌പൂണ്‍ വീതം
ഗരംമസാല- 1/2 ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്‌പൂണ്‍
എണ്ണ - 40 മില്ലി
മല്ലിയില - 25 ഗ്രാം
നെയ്യ്- 50 മില്ലി
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടി ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിമാവിനേക്കാള്‍ അല്‍പ്പം കൂടി മയത്തില്‍ കുഴയ്‌ക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവയിട്ട് മൂപ്പിക്കുക. അതിലേക്ക് സവാള അരിഞ്ഞതും ചേര്‍ത്ത് മൂപ്പിക്കുക. മൂക്കുമ്പോള്‍ അതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരംമസാല ഇവ ചേര്‍ത്ത് വേവിച്ചുടച്ച ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങുക. മല്ലിയില അരിഞ്ഞതും മുകളില്‍ ഇടുക. ഗോതമ്പുമാവ് ഉരുളകളാക്കി കൈയ്യില്‍ വച്ചോ പലകയില് വച്ചോ ചെറുതായി പരത്തുക. അതിനുള്ളിലേക്ക് മസാല ഇട്ട് വീണ്ടും ഉരുട്ടുക. അതിനെ ഒരു ചപ്പാത്തിപ്പലകയില്‍വച്ച് പരത്തി ഒരു ദോശക്കല്ലില്‍ നെയ്യൊഴിച്ച് രണ്ടു സൈഡും മറിച്ചിട്ട് വേവിച്ച് ചൂടോടെ ഉപയോഗിക്കുക.
https://www.facebook.com/Malayalivartha