തിമിരത്തെ അകറ്റാം

ജീവകം സി ഭക്ഷണത്തില്‍ വളരെ കുറച്ചു മാത്രം ഉള്‍പ്പെടുത്തിയവരെക്കാള്‍ ജീവകം സി അടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചവര്‍ക്ക് തിമിരത്തിന്റെ പുരോഗതിയില്‍ 33 ശതമാനം കുറവു കണ്ടു. പഠനം നടത്തിയ പത്തു വര്‍ഷത്തിനു ശേഷവും വ്യക്തമായ കാഴ്ചശക്തി ഇവര്‍ക്ക് ഉള്ളതായി തെളിഞ്ഞു.
ആഗോളതലത്തില്‍ നടന്ന വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പഠനമാണിത്. പ്രായമായവര്‍ അവരുടെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് തിമിരത്തില്‍ നിന്ന് അവരെ സംരക്ഷിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ കിങ്‌സ് കോളജിലെ ക്രിസ് ഹാമണ്ട് പറയുന്നു. പ്രമേഹം, പുകവലി എന്നിവയും തിമിരത്തിന് കാരണമാകാം. നിയന്ത്രിത ഭക്ഷണവും ജീവിതരീതിയും തിമിരശസ്ത്രക്രിയയുടെ സാധ്യത കുറയ്ക്കുമെന്നും ഹാമണ്ട് പറഞ്ഞു. പ്രായമേറുമ്പോള്‍ ഓക്‌സീകരണ ഫലമായി കണ്ണിലെ ലെന്‍സിന് മൂടല്‍ ബാധിക്കുന്ന അവസ്ഥയാണ് തിമിരം.
324 ജോഡി ഇരട്ടകളായ സ്ത്രീകളില്‍ 10 വര്‍ഷം നീണ്ട പഠനത്തില്‍ തിമിരത്തിന്റെ പുരോഗതി പരിശോധിച്ചു. കാഴ്ചയുടെ വ്യക്തത അറിയാന്‍ അവരുടെ ലെന്‍സിന്റെ ഫോട്ടോഗ്രഫുകള്‍ പരിശോധിച്ചു. ഒരു ഭക്ഷണ ചോദ്യാവലി വഴി പഠനത്തില്‍ പങ്കെടുത്തവര്‍ ജീവകം സി എത്രമാത്രം കഴിക്കുന്നുണ്ടെന്നതും അളന്നു. ജനിതക ഘടകങ്ങളെക്കാളധികം ഭക്ഷണം ഉള്‍പ്പടെയുള്ള പാരിസ്ഥിതിക ഘടകങ്ങള്‍ തിമിരത്തെ സ്വാധീനിക്കുന്നതായി തെളിഞ്ഞു.
മനുഷ്യ ശരീരത്തിന് ജീവകം സി നിര്‍മിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് നാം കഴിക്കുന്ന ഭക്ഷണത്തെയാണ് ഇതിനായി ആശ്രയിക്കാറ്. വൈറ്റമിന്‍ ഗുളിക കഴിക്കുന്നവരില്‍ എന്തെങ്കിലും രോഗസാധ്യത കുറവുള്ളതായി കണ്ടില്ല.
ഇലക്കറികള്‍, കാപ്‌സിക്കം, നാരങ്ങാവര്‍ഗത്തില്‍പ്പെട്ട ഓറഞ്ച്, മുസംബി മുതലായ പഴങ്ങള്‍, ബ്രൊക്കോളി, പപ്പായ, തക്കാളി ഇവയിലെല്ലാം ജീവകം സി അടങ്ങിയിട്ടുണ്ട്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha