Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

ആരോഗ്യ രക്ഷയ്ക്ക് പോഷകസമൃദ്ധമായ ഇലകള്‍

27 JUNE 2016 05:40 AM IST
മലയാളി വാര്‍ത്ത.

ആരോഗ്യരക്ഷയ്ക്ക് ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നത് പഴമക്കാരുടെ ജീവിത ശൈലി തന്നെയായിരുന്നു. എന്നാല്‍ ഇന്ന് ഇലക്കറികള്‍ ആഹാരത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ ഫലമാണ് പെരുകുന്ന ജീവിതശൈലി രോഗങ്ങള്‍. വല്ലപ്പോഴുമെങ്കിലും ഇലകളിലേക്ക് തിരിച്ചു പോയാല്‍ സുസ്ഥിരമായ ആര്യോഗ ജീവിതം നേടിയെടുക്കാവുന്നതേയുള്ളു. അതിന് ഓരോ ഇലകളുടെയും പോഷകങ്ങളും പ്രത്യേകതകളും അറിഞ്ഞിരിക്കണം. 
ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളെയും പത്തിലകളെയും കുറിച്ച് വിവരിക്കുന്നുണ്ട്. ആരോഗ്യ പ്രദാനം ചെയ്യുന്നവയാണ് ഇവ. ഈ പത്തിലകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍...
തഴുതാമയില
കേള്‍ക്കുമ്പോള്‍ തമാശ തോന്നുന്ന പേരാണെങ്കിലും കരുത്തനാണ് തഴുതാമ. രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന മനുഷ്യ ശരീരത്തെ പുനര്‍നിര്‍മ്മിക്കാന്‍ തഴുതാമയില ഭക്ഷണമാക്കിയാല്‍ കഴിയുമെന്ന് ആയുര്‍വേദം പറയുന്നു. ആയുര്‍വേദത്തിലെ ഈ ഔഷധ സസ്യത്തെ പുനര്‍നവ എന്നാണ് പറയുന്നത്. ശരീരത്തിലെ കൊഴുപ്പും രക്തത്തിലെ കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ തഴുതാമയിലയ്ക്ക് കഴിയും. മഞ്ഞപ്പിത്തം, അസ്ഥിസ്രാവം, ആസ്മ, മഹോദരം എന്നിവ ശമിപ്പിക്കാന്‍ തഴുതാമയുടെ ഇല ഉത്തമമാണ്. രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച അകറ്റാനും ശരീരത്തിലെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഈ ഇല ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. 
മത്തയില
ആയുര്‍വേദത്തിലെ പത്തിലകളില്‍ ഏറ്റവും പ്രധാനമാണ് മത്തയില. തളിരില, പൂവ്, കായ്, തണ്ട് ഇവയെല്ലാം ഭക്ഷ്യയോഗ്യമാണ് മത്തയുടേത്. ജീവികം എ. സി എന്നിവയുടെ കലവറ കൂടിയാണ് മത്ത. ധാതുക്കള്‍ക്കൊണ്ട് സമ്പന്നമായ മത്തയില ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഉത്തമമാണ്. 
പയറില
പയര്‍വര്‍ഗങ്ങളില്‍ ഏറ്റവും ഉത്തമം ചെറുപയറാണ്. ഇതിന്റെ ഇലകൊണ്ടുള്ള ഇലക്കറി അത്യുത്തമം. ശരീരകാന്തിയും ദഹനശക്തിയും വര്‍ദ്ധിപ്പിക്കാന്‍ പയറിന്റെ ഇലയ്ക്ക് കഴിയും. കരള്‍ വീക്കം ശമിപ്പിക്കാന്‍ ഉത്തമമാണ്. മാസ്യം, ധാതുക്കള്‍, ജീവികം എ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. 
മുള്ളന്‍ചീര
ആയുര്‍വേദത്തിലെ പത്തിലകളില്‍ പ്രധാനമാണ് മുള്ളന്‍ചീയും. മുള്ളന്‍ ചീരയുടെ ഇലകളും തണ്ടും ഭക്ഷ്യയോഗ്യമാണ്. മൂത്രാശയ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവ അകറ്റുന്നു. 
തകരയില
തകര ഇലയില്‍ എ മോഡിന്‍ എന്ന ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാന്‍ തകരയിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് വരുന്ന ചര്‍മ്മരോഗങ്ങള്‍ ഏറ്റവും സ്വാഭാവികമായ പ്രതിവിധിയാണ് തകരയിലെ കറിവെച്ച് കഴിക്കുക എന്നത്. 
കൊടകന്‍ ഇല
തലച്ചോറിലെ ഞരമ്പുകളെ ശക്തിപ്പെടുത്തി ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും പ്രദാനം ചെയ്യാന്‍ കൊടകന്‍ ഇലയ്ക്ക് കഴിയും. ഹൃദയത്തിന് ശക്തി വര്‍ധിപ്പിക്കുന്ന കൊടകന്‍ സുഖനിദ്രയും പ്രധാനം ചെയ്യുന്നു. അപസ്മാരം, ബുദ്ധിക്കുറവ്, ആര്‍ത്തവ സംന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് കൊടകന്‍. 
ഉപ്പൂഞ്ഞന്‍
ഈ ഇലയുടെ കറി ഉപയോഗിച്ചാല്‍ രക്തശുദ്ധി വരുത്തുന്നതാണ്. ശരീരത്തിലെ കഫം കുറയ്ക്കാനും സഹായിക്കും. ശരീരകാന്തിക്കും ഈ ഇലയുടെ ഉപയോഗം ഉത്തമം
കരിക്കാടി
തൊണ്ണൂറ് ശതമാനം ജലാംശം അടങ്ങിയ ഈ ഇലക്കറിയില്‍ മാംസ്യം, ധാതുക്കള്‍, ജീവകം എന്നിവ അടങ്ങിയിരിക്കുന്നു. ഒരു വ്യക്തിക്ക് രണ്ടു ദിവസത്തേക്കാവശ്യമായ ജീവകം എ, നൂറ് ഗ്രാം ഇലയില്‍ ഉണ്ട്. 
കുമ്പള ഇല
ആയുര്‍വേദം കുമ്പള ഇലയെ കാസഹര ഔഷധമായി കണക്കാക്കുന്നു. വള്ളിച്ചെടികളുടെ ഇലകളില്‍ ഏറ്റവും ഉത്തമമാണിത്. കുമ്പള ഇല തോരനുണ്ടാക്കി മുടങ്ങാതെ കഴിച്ചാല്‍ ബുദ്ധിശക്തിയും ശരീരകാന്തിയും വര്‍ധിക്കും. 
മണിതക്കാളി 

ഉഷ്ണ വീര്യമുള്ള ഈ ഔഷധസസ്യം രണ്ടു തരത്തിലുണ്ട്. പഴുക്കുമ്പോള്‍ കായ്ക്ക് ചുവന്ന നിറമുള്ളതും കറുത്ത നിറമുള്ളതും. കറുത്ത നിറമുള്ള കായ ഉള്ള ചെടിയാണ് കൂടുതല്‍ ഗുണകരം. രക്തശുദ്ധിക്ക് സഹായിക്കുന്ന മണിതക്കാളിയില വേദനസംഹാരിയുമാണ്. മണിതക്കാളിയുടെ ഇലച്ചാറ് ശരീരത്തിനുള്ളിലെയും പുറത്തെയും മുറിവുകളെ ഉണക്കും. രക്തസ്രാവം അവസാനിപ്പിക്കും. വായ്പുണ്ണിനും വളരെ ഉത്തമമാണ്. ദഹനസംബന്ധമായ ഏത് പ്രശ്‌നത്തിനും ആയുര്‍വേദ പ്രതിവിധി കൂടിയാണ് ഈ ഔഷധച്ചെടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു  (2 minutes ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഇന്ന് ലഭിക്കും.  (11 minutes ago)

കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍....  (24 minutes ago)

ലോക്ഭവൻ കേരളമെന്നാക്കി ബോർ‌ഡ് സ്ഥാപിച്ചു  (26 minutes ago)

രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (50 minutes ago)

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (1 hour ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (1 hour ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (1 hour ago)

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്....‌‌  (2 hours ago)

ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക  (2 hours ago)

ഹൈദരാബാദിലെ അനധികൃത റോഹിംഗ്യകൾ  (2 hours ago)

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ  (2 hours ago)

രാഹുൽ ഈശ്വറെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു,  (2 hours ago)

സിപിഐഎം നേതാവിന്റെ വീടിനടിയിൽ മനുഷ്യ അസ്ഥികൂടങ്ങൾ  (3 hours ago)

സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി....  (3 hours ago)

Malayali Vartha Recommends