അമിതമായി ജോലി ചെയ്യുന്നവരില്‍ ഹൃദ്രോഗത്തിന് സാധ്യത

കൂടുതല്‍ സമയം ജോലി ചെയ്യുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയെന്ന് പഠനം വ്യക്തമാക്കുന്നു. ഹൃദയ ധമനികളെ ബാധിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസിനുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലുണ്ടാകാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൗത്ത് കൊറിയയിലെ സി.#ോള്‍ യൂണിവേഴ്‌സിറ്റിയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ആഴ്‌ചയില്‍ 40 മണിക്കൂറിലേറെ ജോലി ചെയ്യുന്നവരില്‍ മാനസിക സമ്മര്‍ദ്ദം, അസംതൃപ്‌തി, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കാണപ്പെടാറുണ്ട്. ഇതിനെ അനുകൂലിക്കുന്ന പഠനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എണ്ണായിരത്തിലേറെ പ്രായപൂര്‍ത്തിയായവരില്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.
ഹൃദയത്തിലേക്ക് രക്തം നല്‍കുന്ന രക്തകുഴലുകളുടെ സങ്കോചം മൂലമുണ്ടാകുന്ന രോഗമാണ് കൊറോണറി ഹാര്‍ട്ട് ഡിസീസ്. ദീര്‍ഘകാലം തുടര്‍ച്ചയായി കഠിനമായി ജോലി ചെയ്യുന്നവരില്‍ ഈ അവസ്ഥ ഉണ്ടാകുമെന്നാണ് പഠനം.
അമിതമായി ജോലിചെയ്യുന്നവരില്‍ രക്ത സമ്മര്‍ദ്ദം , കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരില്‍ രോഗ സാധ്യത വളരെ കൂടുതലാണ്. പുകവലി പോലുള്ള ദുശ്ശീലങ്ങളും രോഗ സാധ്യതയെ വലിയ തോതില്‍ ഉയര്‍ത്തുന്നു.
https://www.facebook.com/Malayalivartha