Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ഇന്ത്യയെ ചൈന വീണ്ടും പിന്നിൽ നിന്ന് കുത്തി ,ഭീകരനെ സംരക്ഷിച്ച് ചൈന..സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്

23 JUNE 2023 05:41 PM IST
മലയാളി വാര്‍ത്ത


166പേരെ നിഷ്‌കരുണം കൊന്നുതള്ളിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈനയുടെ പിന്നിൽ നിന്നുള്ള കുത്ത്. അമേരിക്കയും ഇന്ത്യയും സംയുക്തമായി യുഎന്നിൽ നടത്തിയ നീക്കത്തിനാണ് ചൈന തടയിട്ടത്. 

 

സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.

സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം പ്രത്യേക വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടയുകയായിരുന്നു.ചൈന വീറ്റോ അധികാരം ഉപയോഗിച്ചതോടെ ഇന്ത്യ കൊണ്ടുവന്ന പ്രമേയം അസാധുവായി.

 

 യു.എൻ. രക്ഷാസമിതിയുടെ 1267 ലെ അൽ ഖ്വയ്‌ദ ഉപരോധ സമിതിക്ക്‌ കീഴിലെ നിർദേശമാണു ചൈന വീറ്റോ ചെയ്‌തത്‌. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ, സ്ഥിര അംഗമെന്ന പദവിയാണ് ചൈനയ്ക്ക് വീറ്റോ പവർ നൽകുന്നത് . ഫ്രാൻസ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നിവയാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിളിലെ മറ്റ് സ്ഥിര അംഗങ്ങൾ

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, യുഎന്നിൽ സാജിദ് മീറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശത്തിൽ തീരുമാനമെടുക്കാതെ ചൈന തടഞ്ഞുവെച്ചിരുന്നു. ഇന്ത്യ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരരിൽ ഒരാളാണ് സാജിദ് മീർ.

യു എൻ രക്ഷാസമിതിയുടെ 1267 ലെ അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിലെ നിർദേശമാണ് ചൈന നിരാകരിച്ചത്. നേരത്തെ സാജിദ് മിർ മരിച്ചു എന്ന് പാകിസ്താൻ അധികാരികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ അത് അംഗീകരിച്ചില്ല. മാത്രമല്ല ഭീകരന്റെ മരണത്തിന് തെളിവ് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ അത് നൽകാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഇതാണ് പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എ ടിഎഫ് ) കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് ഒരു പ്രധാനകാരണം. അതുകൊണ്ട് തന്നെ കുറെക്കാലമായി പാകിസ്ഥാന് വികസിത രാഷ്ട്രങ്ങളിൽ നിന്നുള്ള അന്തർദേശീയ ധനസഹായം ലഭിക്കുന്നില്ല.

2008 നവമ്പർ 26ന് പാകിസ്ഥാനിൽ നിന്നും കടൽമാർഗ്ഗം എത്തിയ 10 ലക്ഷ്കർ ഇ ത്വയിബ തീവ്രവാദികൾ മുംബൈ നഗരത്തിൽ താജ് ഹോട്ടൽ ഉൾപ്പെടെ നാലിടത്ത് നടത്തിയ തോക്കും ബോംബും ഉപയോഗിച്ചുള്ള ആക്രമണത്തിൽ 164 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. മുംബൈ തീവ്രവാദി ആക്രമണം കഴിഞ്ഞ 15 വർഷങ്ങളായിട്ടും ഈ ആക്രമണം ആസൂത്രണം ചെയ്തവരെ ഇനിയും നിയമത്തിന് മുൻപിൽ കൊണ്ടുവന്നിട്ടില്ല.

ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിർവ്വഹണത്തിലും പ്രധാന പങ്ക് വഹിച്ച സാജിദ് മിർ , ലഷ്‌കറിന്റെ ഓപ്പറേഷൻസ് മാനേജരായിരുന്നു എന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നത്.ജൂണിൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന കേസിൽ സാജിദ് മിറിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ത്വയ്ബയിലെ മുതിർന്ന അംഗമാണ് സാജിദ് മിർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്  (12 minutes ago)

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (6 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (6 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (7 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (8 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (8 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (8 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (8 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (9 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (10 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (11 hours ago)

Malayali Vartha Recommends