Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..

പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം 2025: എന്‍ട്രികള്‍ ക്ഷണിക്കുന്നു

06 OCTOBER 2025 05:27 PM IST
മലയാളി വാര്‍ത്ത

ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന 14-ാമത് ക്വിസ ചലച്ചിത്രോത്സവത്തിന് (PQFF 2025) എന്‍ട്രികള്‍ ക്ഷണിച്ചു. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലും രാജ്യത്തുടനീളമുള്ള ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍ക്കും ഇതില്‍ പങ്കെടുക്കാം. 3 മുതല്‍ 45 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ സമര്‍പ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന സിനിമകള്‍ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 നവംബര്‍ 15. ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും മെമന്‍റോയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവര്‍ക്ക് 10,000 രൂപയും മെമന്‍റോയും സമ്മാനമായി ലഭിക്കും. മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്കാരമുണ്ട്.

രജിസ്ട്രേഷനായി https://prathidhwani.org/Qisa2025 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

വിശദവിവരങ്ങള്‍ക്കും സംശയനിവാരണത്തിനുമായി ഹരി എസ്, (ഫെസ്റ്റിവല്‍ ഡയറക്ടര്‍- 97905 98958) വിമല്‍ ആര്‍, (കണ്‍വീനര്‍- 90200 23313, ടെക്നോപാര്‍ക്ക്), അഭിറാം എസ് (89211 19230), ഗായത്രി സി എച്ച് (കണ്‍വീനര്‍-9495495039, സൈബര്‍പാര്‍ക്ക്, കോഴിക്കോട് ), ദീപ ആഷിക് ( 94955 80769 കണ്‍വീനര്‍ - ഇന്‍ഫോപാര്‍ക്ക്, കൊച്ചി) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

prathidhwani.qisa@gmail.com എന്ന മെയില്‍ ഐഡിയിലും ഉത്തരങ്ങള്‍ ലഭിക്കും.

ഐടി ജീവനക്കാര്‍ സംവിധാനം ചെയ്ത 650 ഹ്രസ്വചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ ക്വിസ ചലച്ചിത്രോത്സവത്തില്‍ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ഷാജി എന്‍ കരുണ്‍ (2012), വിനീത് ശ്രീനിവാസന്‍ (2013), അടൂര്‍ ഗോപാലകൃഷ്ണന്‍ (2014), ശ്യാമപ്രസാദ് (2015), ജയരാജ്(2016), ദിലീഷ് പോത്തന്‍ (2017), അമല്‍ നീരദ്(2018), ഖാലിദ് റഹ്മാന്‍ (2019), വിധു വിന്‍സെന്‍റ് (2020), ജിയോ ബേബി (2021), എം എഫ് തോമസ് (2022), ടി കെ രാജീവ് കുമാര്‍ (2023), സൂര്യ കൃഷ്ണമൂര്‍ത്തി (2024), തുടങ്ങിയ സിനിമാ രംഗത്തെ പ്രഗത്ഭരില്‍ നിന്നാണ് മുന്‍വര്‍ഷങ്ങളിലെ മേളയിലെ വിജയികള്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.

ആദ്യത്തെ ഒമ്പത് വര്‍ഷങ്ങളില്‍ ജൂറി ചെയര്‍മാനായിരുന്നത് പ്രശസ്ത സിനിമ നിരൂപകന്‍ എം എഫ് തോമസാണ്. അതിനുശേഷം കൃഷ്ണേന്ദു കലേഷ്. ദീപിക സുശീലന്‍, സജിത മഠത്തില്‍, പ്രൊഫ.അലിയാര്‍ എന്നിവരായിരുന്നു ജൂറി തലപ്പത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (4 minutes ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (7 minutes ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (11 minutes ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (26 minutes ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (33 minutes ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (53 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (57 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (1 hour ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (3 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (4 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (4 hours ago)

Malayali Vartha Recommends