വധുവിന് മഹ്റായി വേണ്ടത് പുസ്തകങ്ങൾ

സ്വര്‍ണ്ണം, പണം, സ്ഥലം തുടങ്ങി മഹര്‍ കൊടുക്കലുകള്‍ പലതുണ്ട് മുസ്ലീം സമുദായത്തില്‍. എന്നാല്‍ ആചാരപരമായുള്ള സ്വര്‍ണമോ പണമോ അല്ലാതെ പുസ്തകങ്ങള്‍ മഹറായി (മുസ്ലീം സമുദായത്തിലെ സ്ത്രീധന സമ്പ്രദായം) ചോദിച്ച ഒരു വിവാഹം വൈറലാകുകയാണിപ്പോള്‍. മഹറായി പുസ്തകങ്ങള്‍ ചോദിച്ച് സ്വന്തം വിവാഹത്തിലൂടെ ഒരു സമുദായത്തിന് വലിയൊരു സന്ദേശം നല്‍കിയിരിക്കുകയാണ് മലപ്പുറത്തു നിന്നുള്ള ഒരു പെണ്‍കുട്ടി.
വധുവായ സഹല പ്രതിശ്രുത വരന്‍ അനീസിനോട് മഹറായി ആവശ്യപ്പെട്ടത് 50 പുസ്തകങ്ങളാണ്. 'മഹറുമായി' ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന പൊതുധാരണകളെ തങ്ങളുടെ വിവാഹത്തിലൂടെ തിരുത്തിയിരിക്കുകയാണ് ഇവര്‍. സഹല നല്‍കിയ ലിസ്റ്റ് പ്രകാരമുള്ള പുസ്തകങ്ങള്‍ വാങ്ങി നല്‍കിക്കൊണ്ടാണ് ഇരുവരും ദാമ്പത്യ ജീവിതം തുടങ്ങിയത്. ആഗസ്റ്റ് 11നായിരുന്നു ഇവരുടെ വിവാഹം. മലപ്പുറം എംഐസി കോളജില്‍ അധ്യാപകനും ആര്‍ട്ട് ഡയറക്ടറുമാണ് അനീസ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് സഹല.
വിവാഹവേളയില്‍ വരനോട് വധു ആവശ്യപ്പെടുന്ന മൂല്യമുളള വസ്തുവാണ് 'മഹര്‍. വധു ആവശ്യപ്പെടുന്ന എന്ത് മഹറായാലും വരന്‍ നല്‍കണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്. പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ ബന്ധുക്കള്‍ പൊതുവെ സ്വര്‍ണമോ പണമോ ആവശ്യപ്പടാറാണ് പതിവ്. അതും പലപ്പോഴും വധുവിന്റെ ആഗ്രഹമെന്നതിലുപരി ബന്ധുക്കളുടെ താല്‍പര്യമായിരിക്കും പരിഗണിക്കപ്പെടുന്നത്.
ബിയിങ് എ മുസ്‌ലിം ഇന്‍ ദ വേള്‍ഡ് (ഹാമിദ് ദബാഷി), ട്വന്റി ലവ് പോയംസ് (പാബ്ലോ നെരൂദ), ഡു യു റിമമ്പര്‍ (കുനാന്‍ പോഷ്‌പോറ) പെഡഗോജി ഓഫ് ദ ഒപ്രസ്ഡ് (പൗലോ കൊയ്‌ലോ) തുടങ്ങിയ പുസ്തകങ്ങളാണ് ഷെഹല മെഹര്‍ ആയി ആവശ്യപ്പെട്ടത്. ഭാര്യയ്ക്കുവേണ്ടിയുള്ള പുസ്തകം തിരയല്‍ ഏറെ ആസ്വദിച്ചെന്നും അനീസ് പറയുന്നു. ബംഗളുരുവിലെ ബ്ലോസംസ്, ഗംഗാറാം, ബുക്ക് വോം തുടങ്ങിയ ബുക്ക്‌സ്‌റ്റോറുകളില്‍ അലഞ്ഞാല്‍ സഹല തന്ന ലിസ്റ്റിലുള്ള പുസ്തകങ്ങള്‍ കണ്ടെത്തിയതെന്നും അനീസ് വ്യക്തമാക്കി. പല കോണുകളില്‍ നിന്നും എതിര്‍പ്പുണ്ടാടായിരുന്നെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിച്ചെന്ന് ഇരുവരും പറയുന്നു
https://www.facebook.com/Malayalivartha