Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

ഇന്ന് അധ്യാപകദിനം

05 SEPTEMBER 2016 04:14 PM IST
മലയാളി വാര്‍ത്ത

ഇന്ന് അധ്യാപകദിനം .ബാല്യ കൗമാരങ്ങളുടെ ശില്പികളാണ് അധ്യാപകര്‍. അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിക്കുന്നത്. 1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നു.
ഇവിടെ ശ്രീ സേതു മേനോന്‍ തന്റെ പ്രിയ അധ്യാപകന് ഗുരു ദക്ഷിണയായി കുറിച്ച വരികള്‍ വായിക്കാം .
1981 ലാണ് ഞാന്‍ തൃശൂര്‍ കേരളവര്‍മയിലെത്തുന്നത്. മലയാളം എം എ ക്ലാസില്‍. രാവുണ്ണിയും എന്‍ പി ചന്ദ്രശേഖരനും ഉള്‍പ്പടെ ഞങ്ങള്‍ പത്തുപന്ത്രണ്ടു പേര്‍.

വി ജി തമ്പി മാഷുടെ അധ്യാപക ജീവിതത്തിന്റെ ആദ്യനാളുകള്‍. വളരെ സൌമ്യനായ ഒരാള്‍. ഒരധ്യാപകന്റെ ആര്‍ജവം, സത്യസന്ധത ഇവയൊക്കെ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കും. സാഹിത്യവിമര്‍ശനത്തിന്റെ ചരിത്രമാണ് തമ്പിമാഷ് എടുത്തിരുന്നത് എന്നാണെന്റെ ഓര്‍മ.കേരളവര്‍മയിലെത്തുന്നതിനു മുന്‍പ് തന്നെ 'രസന' മാസികയെപ്പറ്റി കേട്ടിരുന്നു. ഇളംപച്ചനിറത്തിലുള്ള നോട്ടുബുക്ക് പോലെയാണ്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'പതിനെട്ടു കവിതകള്‍' രസന പുറത്തിറക്കിയത്. തമ്പി മാഷുടെ 'രസനയും കനലു'മൊക്കെ അമൂല്യനിധി പോലെ ഞങ്ങള്‍ സൂക്ഷിച്ചു. മാനുഷികമായ ഒരു ദിശാബോധം പകരുന്നതില്‍ കേരളവര്‍മയും തമ്പിമാഷും അളവില്‍ക്കവിഞ്ഞ സ്വാധീനം എന്നിലുണര്‍ത്തി. അതുവരെ ഉണ്ടായിരുന്ന കാഴ്ച, വാക്ക്, വായന ,എഴുത്ത് എല്ലാം പുതിയൊരു ഗതിവേഗം കൈക്കൊണ്ടു. ഞാന്‍ ദിവസവും ഒറ്റപ്പാലത്തുനിന്ന് ട്രെയിനില്‍ വന്നുപോവുകയായിരുന്നു. തൃശൂരിലെത്തി കാനാട്ടുകരയില്‍ ബസിറങ്ങി കേരളവര്‍മയിലേക്ക് നടക്കുമ്പോഴാവും തമ്പിമാഷ് സൈക്കിളില്‍ ഒഴുകിവരുന്നത്. സഹപ്രവര്‍ത്തകരെയോ വിദ്യാര്‍ഥി സുഹൃത്തുക്കളെയോ കണ്ടുമുട്ടിയാല്‍ പിന്നെ സൈക്കിളും ഉരുട്ടി കൂടെനടക്കും. മൃദുവായെ സംസാരിക്കൂ. പുതിയൊരു പദകോശം,വായനയിലും എഴുത്തിലുമുള്ള ഊര്‍ജം ഇവയൊക്കെ തമ്പിമാഷെ ഉള്ളഴിഞ്ഞു സ്‌നേഹിക്കാന്‍ കാരണമായി.

ഒറ്റപ്പാലത്തുള്ള എന്റെവീട്ടില്‍ പലതവണ മാഷ് വന്നിട്ടുണ്ട്. ഞങ്ങളൊരുമിച്ച് അനങ്ങന്‍മല കയറി. വില്വാദ്രിയിലെ പുനര്‍ജനി നൂണു. കവിയരങ്ങുകളില്‍ പങ്കെടുത്തു. എന്റെ അമ്മയ്ക്കും തമ്പിമാഷെ വലിയ ഇഷ്ടമായിരുന്നു. മുത്തച്ഛന്‍ ഭാഷാധ്യാപകനായിരുന്നതുകൊണ്ട് ഞങ്ങള്‍ അധ്യാപകരെ അളവറ്റു സ്‌നേഹിച്ചു. കേരളവര്‍മയിലെ സി ആര്‍ രാജഗോപാലന്‍ മാഷും ആര്‍ ജീ എന്ന് വിളിച്ചിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ സാറും എം ആര്‍ രാജനും, പിന്നെ പ്രിയപ്പെട്ട രാജന്‍മാഷും യുവകവി അവീഷും (ഇരുവരും ഇപ്പോഴില്ല) വള്ളുവനാട്ടിലെ സൗഹൃദം കൂടാന്‍ എന്റെ വീട്ടിലെത്തിയത് ഗൃഹാതുരതയോടെ ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. അലഞ്ഞുള്ള യാത്രകള്‍ തമ്പിമാഷിന് വളരെ ഇഷ്ടമായിരുന്നു. നൂറുവര്‍ഷം പിന്നിട്ട ഞങ്ങളുടെ പഴയവീടിന്റെ ഉമ്മറക്കോലായയിലും, അനങ്ങന്‍മലയുടെ നെറുകെയിലും പുനര്‍ജനി ഗുഹയുടെ ഇരുണ്ട ആഴത്തിലും കവിയായ തമ്പിമാഷ് അനുഭവത്തിന്റെ ഏകാന്തമായ നിമിഷം ഉള്‍ക്കൊണ്ടിരിക്കാം.

ഒരിക്കല്‍ കര്‍ണാടകയിലൂടെ യാത്രചെയ്യുമ്പോള്‍ അര്‍ദ്ധരാത്രി സമയം അദ്ദേഹവും കൂട്ടുകാരും വലിയൊരു നദീതീരത്തെത്തി. അമാവാസിയിലെ ആ ഇരുണ്ട നദിയുടെ നിശ്ചല ഗാംഭീര്യം അദ്ദേഹം ക്ലാസ്മുറിയില്‍ വരച്ചുകാട്ടിയത് ഇന്നും എന്റെ മനസ്സിലുണ്ട്. പാതിരായാമത്തില്‍ നദീദൃശ്യത്തിന് ഭയപ്പെടുത്തുന്ന ഒരു ഇരുണ്ട സൌന്ദര്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

നേരം പുലര്‍ന്നപ്പോ ഴാണ് അത് 'തുംഗഭദ്ര' യാണെന്ന് മനസ്സിലായത്. നാമ രൂപങ്ങളുടെ തിരിച്ചറിവ് നമ്മുടെ കാഴ്ചയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. കുടജാദ്രിയിലെ പുലരിമഞ്ഞും മേഘവര്‍ഷവും ഉത്തരേന്ത്യന്‍യാത്രയുടെ വേവും ചൂടുമെല്ലാം അനുഭവതീവ്രതയോടെ പിന്നീട് കവിതയില്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു സഹായകമായി എന്നുവേണം കരുതാന്‍. ഒരിക്കല്‍ ഒരു നീണ്ട യാത്രക്കൊടുവില്‍ തോരാത്ത വര്‍ത്തമാനങ്ങളുമായി കൂടെയുണ്ടായിരുന്ന അജ്ഞാതനായ സഹയാത്രികന്‍ എല്ലാവരും നോക്കിനില്‍ക്കെ ഓടുന്ന തീവണ്ടിയില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്തത് തമ്പിമാഷെ വളരെ ദു:ഖിതനാക്കി .മരണത്തിന്റെ ഉന്മാദത്തിലേക്ക് അയാള്‍ യാത്രപോയത് കവിയെ ആകുലചിന്തയില്‍ തപിപ്പിച്ചിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് സഹാധ്യാപകനായിരുന്ന രാജന്‍മാഷുടെ തികച്ചും അനാഥമായ മൃതി. അത് പ്രാര്‍ഥനാനിര്‍ഭരമായ ഒരു ബലികൂടിയായിരുന്നുവല്ലോ. വിരഹം,തിരസ്‌കാരം, സഹനം തുടങ്ങിയ സാധാരണയിലും അസാധാരണമായ വിധികല്പന ഏറ്റുവാങ്ങേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തെ മുകര്‍ന്നപ്പോഴും അടിതെറ്റാതെ പിടിച്ചുനില്‍ക്കാന്‍.. സൌഹൃദങ്ങള്‍ അദ്ദേഹത്തിന് തുണനിന്നു. ഈ സൌഹൃദങ്ങളാണ് വി ജി തമ്പി എന്ന മനുഷ്യന്റെ, അധ്യാപകന്റെ, കവിയുടെ ബലതന്ത്രം. ഇവിടെനിന്നാണ് വി ജി തമ്പി എന്ന കവിയെ ഞാന്‍ വായിക്കുന്നത്. 'തച്ചനറിയാത്ത മരം'.. ഉള്ളിലേക്ക് കരയുന്ന വാക്ക്. എന്റെ പ്രണയമേ എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത് ? കവി ചോദിച്ചു. എന്തു സംഭവിച്ചു എന്നതല്ല, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നൊരു ധര്‍മവ്യസനം ഈ കവിയെ ഒഴിയാബാധ പോലെ പിന്തുടര്‍ന്നു.'തച്ചനറിയാത്ത മര'ത്തിന്റെ അവതാരികയില്‍ ബാലന്‍ എഴുതി : 'മരിക്കാനാവാതെ ജീവിക്കാനാവാതെ വിശ്വസിക്കാനാവാതെ അവിശ്വസിക്കാനാവാതെ ആരംഭിക്കാനാവാതെ അവസാനിപ്പിക്കാനാവാതെ പിതാവ്,മകള്‍ ,സുഹൃത്ത്, പ്രകൃതി, പ്രണയം, ദൈവം, രാത്രി, മരണം, പിറവി, മറവി എന്നിങ്ങനെയുള്ള മഹാബാധകളാല്‍ യാതനപ്പെടുന്ന ഈ കവിക്ക് വി ജി തമ്പി എന്നും നാമകരണം ചെയ്യാം.'

മുപ്പതുവര്‍ഷം നീണ്ട അധ്യാപന ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ വി ജി തമ്പിയുടെ ബാക്കിപത്രം സ്‌നേഹവാത്സല്യങ്ങളുടെ തുളുമ്പുന്ന ചിരസൌഹൃദം .കവിജീവിതത്തിനു വിരാമമില്ല.   എല്ലാ യാതനകള്‍ക്കും അപ്പുറം അനുഭവത്തിന്റെ അഗാധതയില്‍ നിന്ന് ഉയിര്‍കൊള്ളുന്ന തീവ്ര വിശ്വാസത്തിന്റെ വാങ്ങ്മയം ഈ കവിയെ വേദനയുടെ മറുകരയിലെത്തിക്കും, തീര്‍ച്ച. ഇത് സ്‌നേഹം മാത്രം കൈമുതലായുള്ള ഒരധ്യാപകന് ശിഷ്യന്റെ ദക്ഷിണ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (11 minutes ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (38 minutes ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (47 minutes ago)

ബിസിനസ്സിൽ വൻ ലാഭം, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടങ്ങൾ  (1 hour ago)

19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം  (1 hour ago)

അതിശൈത്യത്തിൽ രാജ്യ തലസ്ഥാനം  (1 hour ago)

ശബരിമലയിൽ തീർത്ഥാടകർക്ക് 19ന് രാത്രി നട അടയ്ക്കുന്നതുവരെ ദർശനം നടത്താം..  (1 hour ago)

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..  (2 hours ago)

കാറും ബസും കൂട്ടിയിടിച്ച് അപകടം  (2 hours ago)

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ അപ്രതീക്ഷിത മരണം  (2 hours ago)

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ  (3 hours ago)

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (10 hours ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (10 hours ago)

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു  (11 hours ago)

Malayali Vartha Recommends