റിവര്‍ ടൂറിസത്തിന്റ അനന്തസാധ്യത മുന്നില്‍ കണ്ട് വന്‍ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു മൂവാറ്റുപുഴ നഗരസഭ

റിവര്‍ ടൂറിസത്തിന്റ അനന്തസാധ്യത മുന്നില്‍ കണ്ട് വന്‍ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി മൂവാറ്റുപുഴ നഗരസഭ. മൂവാറ്റുപുഴയാറ്റിലെ ഇരുകരകളെയും ബന്ധിപ്പിച്ച് ലത ഡ്രീംലാന്‍ഡ് പാര്‍ക്കിനുസമീപത്തായി തൂക്കുപാലം നിര്‍മിക്കുന്നതുള്‍പ്പെടെ വന്‍ പദ്ധതികളാണ് നടപ്പാക്കുന്നത്.
.
മൂവാറ്റുപുഴ ആറിന്റ തീരത്തെ ഡ്രീംലാന്‍ഡ് പാര്‍ക്കും പുഴയും നെഹ്‌റു പാര്‍ക്കിലെ ചില്‍ഡ്രന്‍സ് പാര്‍ക്കും ബന്ധിപ്പിച്ച് പുഴയോര നടപ്പാതയും ബോട്ട് സര്‍വിസുമുള്‍പ്പെടെയാണ് നടപ്പാക്കുക.
20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുന്നതോടെ ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ മൂവാറ്റുപുഴ വിനോദസഞ്ചാരികളുടെ ഇടത്താവളമായി മാറും.
"
https://www.facebook.com/Malayalivartha