Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

ആറ്റുകാല്‍ അമ്മയ്ക്ക് പ്രണാമം, ദര്‍ശന പൂണ്യം തേടി ഭക്തജനലക്ഷങ്ങള്‍

04 MARCH 2015 10:26 AM IST
മലയാളി വാര്‍ത്ത.

പ്രതീക്ഷകളുടെ ആഘോഷമാണ് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളില്‍ ഭക്തിസാന്ദ്രമായ മനസ്സുമായി ഭക്തജനങ്ങള്‍ ആറ്റുകാലില്‍ എത്തിച്ചേരുന്നു. മാര്‍ച്ച് 5ന് രാവിലെ 10.15നു പൊങ്കാല അടുപ്പില്‍ തീപകരും. 3.15നു പൊങ്കാല നിവേദിച്ചശേഷം കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ നടക്കും. 1997ല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചതാണ് ആറ്റുകാല്‍ പൊങ്കാല. അന്നു 15 ലക്ഷം സ്ത്രീകളാണു പൊങ്കാലയിട്ടത്. 2009ല്‍ ഈ റെക്കോര്‍ഡ് തിരുത്തി പൊങ്കാല ലോകശ്രദ്ധ നേടി. ആ വര്‍ഷം 25 ലക്ഷം പേരാണു പൊങ്കാലയിട്ടത്. എന്നും എപ്പോഴും ഭക്തര്‍ക്ക് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തുണയായി നില്‍ക്കുന്ന ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നതോടെ നന്മയുടെ വഴികള്‍ ഭക്തരില്‍ തേടിയെത്തുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ച് അറിയാത്തവരാണ് പുതുതലമുറ. അനീതിയെ ചുട്ടുകരിക്കുന്ന അമ്മയായാണ് ആറ്റുകാല്‍ അമ്മയെ ഭക്തര്‍ കാണുന്നത്.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ഒരു ഭക്തനുണ്ടായ ദേവീ ദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഭക്തന്‍ കിള്ളിയാറില്‍ കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലിക അവിടെയെത്തി.തന്നെ അക്കരെ കടത്താന്‍ കാരണവരോട് ആ ബാലിക ആവശ്യപ്പെട്ടു. ബാലിക ചുമന്ന് പുഴ കടത്തിയ ശേഷം വീട്ടിലേക്ക് കൊണ്ട് പോയി. ബാലികയ്ക്ക് നല്‍കാനായി സല്‍ക്കാരങ്ങള്‍ ആ ഭക്തന്‍ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. രാത്രി ഭക്തന്‍ ഉറങ്ങവെ സ്വപ്‌നത്തില്‍ ബാലിക പ്രത്യക്ഷപ്പെട്ട് താന്‍ നിര്‍ദേശിക്കുന്ന സ്ഥലത്തു തന്നെ കുടിയിരുത്തണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്നു രാവിലെ സ്വപ്നത്തില്‍ കാണിച്ച സ്ഥലത്തു കാരണവര്‍ ഓല പണിതു ബാലികാ രൂപത്തിലുള്ള ദേവിയെ കുടിയിരുത്തി എന്നാണ് ഐതിഹ്യം.
ഈ സ്ഥലത്താണ് ഇന്ന് ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ ശ്രമഫലമായി ഇവിടെ ക്ഷേത്രം പണിയുകയും കൈകളില്‍ ശൂലം, പരിച, വാള്‍, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവീ വിഗ്രഹം പണിതു ബദരീനാഥിലെ മുഖ്യ പുരോഹിതനെ വരുത്തി പ്രതിഷ്ഠാകര്‍മം നടത്തുകയും ചെയ്തു. പാര്‍വതീ ദേവിയുടെ അവതാരമായ കണ്ണകീ ദേവി, മധുരാ നഗര ദഹനത്തിനു ശേഷം കേരളക്കരയില്‍ പ്രവേശിച്ചുവെന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാ മധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. പാണ്ഡ്യരാജാവിനെ വധിച്ച്, മധുരാ നഗരം ചുട്ടെരിച്ച്, ക്രുദ്ധയായി വരുന്ന ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ട് സ്വീകരിക്കുന്നുവെന്നാണ് ഈ ഐതിഹ്യം.
ആറ്റുകാല്‍ ദേവീക്ഷേത്രത്തിനു മുമ്പിലെ തെങ്ങോല കൊണ്ടു മറച്ച മറയിലിരുന്ന് ദേവിയുടെ തോറ്റം പാടുന്നവര്‍ ഈ കഥ പാടാറുണ്ട്. ദേവി കോവലനെ വേല്‍ക്കുന്നതും ശേഷം ചിലമ്പിനെച്ചൊല്ലി പാണ്ടി രാജാവ് കോവലനെ കഴുമരത്തില്‍ തൂക്കുന്നതും ദേവി ചിലമ്പഴിച്ച് പാണ്ടി രാജാവിന്റെ കഴുത്തറുത്ത് അടുപ്പില്‍ തീ കൊളുത്തി മണ്‍കലത്തില്‍ പൊങ്കാല തിളപ്പിച്ച് തീക്കൊള്ളി കൊണ്ട് അഗ്‌നിദേവനെ ധ്യാനിച്ച് പാണ്ടി രാജ്യം കത്തിച്ചാമ്പലാക്കുന്നതും ശേഷം കൊടുങ്ങല്ലൂര്‍ വാഴുന്നതുമാണ് കഥ. കൊടുങ്ങല്ലൂരില്‍ നിന്നാണ് ദേവി അണിഞ്ഞൊരുങ്ങി ആറ്റുകാലിലേക്ക് എഴുന്നള്ളുന്നത് എന്നാണ് തോറ്റംപാട്ട്.

ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലാണ് ഈ ദേവീചരിത്രം രചിക്കപ്പെട്ടിട്ടുള്ളത്. ആറ്റുകാല്‍ പൊങ്കാല സ്ത്രീകളുടെ ഉല്‍സവമാണ്. വ്രതശുദ്ധിയോടെ പൊങ്കാലയിടുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടി വരുന്നു. പൊങ്കാലയാല്‍ കോപശമനംവരുന്ന ദേവി ഭക്തകളെ അനുഗ്രഹിക്കും എന്നാണു വിശ്വാസം. ഒരുകാലത്തു തമിഴകത്തില്‍ ലയിച്ചു നിന്നിരുന്ന തിരുവിതാംകൂറിലേക്ക് കണ്ണകിയുടെ പ്രവേശനം ചരിത്ര വസ്തുതകളെ കൂടി ശരിവയ്ക്കുന്നുണ്ട്. ആറ്റുകാല്‍ ദേവിയുടെ ക്ഷേത്ര ഗോപുരങ്ങളില്‍ കണ്ണകി ചരിത്രം ശില്‍പങ്ങളായി ഉറഞ്ഞു തുള്ളി നില്‍ക്കുന്നു.\"\"
ക്ഷേത്രോല്‍ഭവം സംബന്ധിച്ച ഐതിഹ്യവും ക്ഷേത്ര ശില്‍പ്പ വര്‍ണനയും ഉല്‍സവങ്ങളും അനുഭവ കഥകളും ഉള്‍ക്കൊണ്ട കാവ്യമാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യം കിളിപ്പാട്ട്. ചിലപ്പതികാരത്തിന്റെ ചുവടു പിടിച്ച് മെനഞ്ഞെടുത്തതാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യമെങ്കിലും കണ്ണകി ദേവിയുടെ അവതാരത്തെ പറ്റിയുള്ള കഥ ഇതില്‍ വ്യത്യസ്തമാണ്.കലിദോഷം മാറാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്ന ചിന്തയില്‍ മുഴുകിയ പാര്‍വതീ ദേവി പരമശിവനെ വന്ദിക്കാനെത്തിയ കലി പുരുഷനെ കാണുന്നു. കലിപുരുഷന്‍ ശിവവന്ദനം കഴിഞ്ഞു തിരികെ പോകാന്‍ ഭാവിക്കവേ ദേവി കലിപുരുഷനെ ശപിച്ചു ചാമ്പലാക്കാന്‍ ഒരുങ്ങുന്നു. പാര്‍വതിയുടെ ഭാവം മാറിക്കണ്ട ശിവന്‍ അതു തടയുകയും ദേവിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നു.

കലികാലത്തു നാരികളുടെ സ്ഥാനം തുച്ഛമായിരിക്കുന്നെന്നും ചാരിത്രനിഷ്ഠ നഷ്ടമായി പോകുന്നതും ലോകത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നതും കണ്ട് പാര്‍വതീദേവി ദു:ഖിതയായിത്തീരുന്നു. കലികാലത്ത് ഉണ്ടാകുന്ന അനര്‍ഥങ്ങള്‍ മാറ്റാന്‍ ഭക്തിക്കു മാത്രമേ കഴിയുവെന്നതിനാല്‍ ഭക്തിയും പാതിവ്രത്യ ബോധവും ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഭൂമിയില്‍ അവതരിക്കുകയാണ് യുക്തമെന്നു പാര്‍വതീദേവി നിശ്ചയിക്കുന്നു. പാര്‍വതിയുടെ ആഗ്രഹത്തിന് വഴങ്ങി കാവേരി പൂമ്പട്ടണത്തില്‍ ജനിക്കുന്ന കണ്ണകിയുടെ ഭര്‍ത്താവായ കോവലനായി ജനിക്കണമെന്നു ശിവന്‍ തീരുമാനിക്കുന്നു. ദക്ഷിണ കേരളത്തില്‍ അനന്തശായിയുടെ ദക്ഷിണ ഭാഗത്തായി ഒഴുകുന്ന നദീതീരത്തിനടുത്തുള്ള ആറ്റുകാല്‍ ദേശത്തു സര്‍വ മംഗള മംഗല്യയായി വാഴുന്ന തന്റെ വിഭൂതികള്‍ക്ക് കോട്ടം തട്ടാതെ താന്‍ വിരാജിക്കുമെന്ന് ദേവി തുടര്‍ന്ന് അരുളിച്ചെയ്യുന്നു. ഇങ്ങനെ ആറ്റുകാലില്‍ അവതരിക്കുകയായിരുന്നു ആറ്റുകാലമ്മയെന്നും കഥയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (11 minutes ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (15 minutes ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (25 minutes ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (5 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (6 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (6 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (7 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (8 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (9 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (10 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (10 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (10 hours ago)

Malayali Vartha Recommends