നാവികസേനയിൽ വിവിധ തസ്തികകളിലേക്ക് നിയമനം
ഇന്ത്യന്‍ നാവികസേനയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പൈലറ്റ്, ഒബ്സര്‍വര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തസ്തികകളില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസറാകാനാണു അവസരം അറിയിച്ചിരിക്കുന്നത്. ആകെ 19 ഒഴിവുകളാണുള്ളത്.
അപേക്ഷകന് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ അഞ്ച്/ഏഴ് സെമസ്റ്റര്‍ വരെ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷകൾ അയക്കാം.
അതേസമയം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്ത്, പ്ലസ്ടു ക്ലാസ്സില്‍ മൊത്തം 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് പ്ലസ്ടു ക്ലാസില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കും, സിപിഎല്‍ ഹോള്‍ഡേഴ്സിന് ഡിജിസിഎ (ഇന്ത്യ) അംഗീകരിച്ച യോഗ്യതയും നേടിയിരിക്കണം.
ഓണ്‍ലൈന്‍ ആയി ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ബന്ധപ്പേട്ട രേഖകളും കളര്‍ഫോട്ടോയും സൈറ്റിൽ അപ്ലോഡ്ചെയ്യണം. അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട്, അനുബന്ധരേഖകള്‍ എന്നിവ അഭിമുഖത്തിന് ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2019 ജനുവരിയില്‍ ഏഴിമല നാവിക അക്കാദമിയില്‍ തുടങ്ങുന്ന കോഴ്സില്‍ പ്രവേശനം ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 4 ആണ്.
https://www.facebook.com/Malayalivartha