കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു; മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്; റോമാ പട്ടണം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചു മതിമറന്നുല്ലസിച്ച നീറോ ചക്രവര്‍ത്തിയെക്കാള്‍ ക്രൂരനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് കാലം വിധിയെഴുതുന്നു

റോമാ പട്ടണം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചു മതിമറന്നുല്ലസിച്ച നീറോ ചക്രവര്‍ത്തിയെക്കാള്‍ ക്രൂരനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് കാലം വിധിയെഴുതുന്നു. കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു. മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്.
വിഎസ് അച്യൂതാനന്ദന്‍ വിശേഷിപ്പിച്ച വെറുക്കപ്പെട്ടവോ അതല്ലെങ്കില്‍ അത്തരക്കാരില്‍ ആരെങ്കിലുമോ ആകാം ഈ യാത്രയുടെ മുഴുവന്‍ ചെലവുകളും ഏറ്റെടുത്തിരിക്കുന്നത്. ലോക മുതലാളിത്തത്തിന്റെ തറവാടായ ബ്രിട്ടണിലെ സായിപ്പും മദാമ്മയും യാത്ര പോകുന്നതുപോലെ സ്യൂട്ട്, കോട്ട്, ഹാന്‍ഡ് ബാഗ്, ഷൂസ് തുടങ്ങിയ ചമയങ്ങളുമായാണ് പിണറായി കുടുംബം യാത്ര പുറപ്പെട്ടിരിക്കുന്നത്. ഇവരുടെ ചമയങ്ങള്‍ക്കു മാത്രം അഞ്ചു ലക്ഷം രൂപയുടെ ചെലവുണ്ടെന്ന് ഏത് പൊട്ടക്കണ്ണനും മനസിലാകും. ഇപ്പോള്‍ ദുബായിലേക്കും ഇന്തോനേഷ്യയിലേക്കുമൊക്കെ ആഴ്ചകകള്‍ നീളുന്ന യാത്ര നടത്തുന്നത് ഉല്ലാസയാത്ര മാത്രമല്ല ഇതിനു പിന്നില്‍ വന്‍കിട ബിസിനസ് ഇടപാടുകളുമുണ്ടെന്ന് പലരും സംശയിക്കുന്നു.
കേരളം കണ്ട ഏറ്റവും ധിക്കാരിയും അഹങ്കാരിയുമായ ജനപ്രതിനിധിയെന്ന ഖ്യാതി മുഖ്യനില്‍ വന്നു ചേര്‍ന്നിട്ട് ഏറെക്കാലമായി. കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്, നാട് കൊടുംചൂടില്‍ പൊള്ളുകയാണ്, ജീവനക്കാര്‍ക്ക് ശംബളം കിട്ടുന്നില്ല തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ സംസ്ഥാനം നേരിടുമ്പോഴാണ് ഇങ്ങേരും കുടുംബവും മുന്നറിയിപ്പില്ലാതെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തൊഴുത്തില്‍ നിന്ന വെറുതെ ഇറങ്ങിപ്പോകുന്ന പശുക്കളുടെ നിലവാരമാണിതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞുവച്ചത് അപ്പാടെ ശരായാണ്.
കേന്ദ്രത്തില്‍ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ കൊടുത്താണ് പിണറായി കേസുകെട്ടുകളില്‍ നിന്ന് തലയൂരി നില്‍ക്കുന്നതെന്ന് ശരാശരി ബുദ്ധിയുള്ള മലയാളികള്‍ക്കെല്ലാം മനസിലാകും. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പറന്നതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനാണെന്നു മനസിലാകുന്നില്ലെന്ന് സതീശന്‍ പറയുന്നു. കേരളത്തില്‍ ജനങ്ങള്‍ ദുരിതങ്ങളില്‍ നട്ടംതിരിയുമ്പോള്‍ 17 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയും ഏല്‍പിച്ചിട്ടില്ല എങ്കില്‍ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തില്‍ സംശയങ്ങളുയര്‍ത്തുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. സംസ്ഥാനം കടുത്ത ഉഷ്ണ തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ ഇതിനകം നശിച്ചുകഴിഞ്ഞു. തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തില്‍ മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ശമനമില്ല. വേനല്‍ മാറി കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നു.
രാജ്യത്തെ സി.പി.എമ്മിന്റെ ഒരേയൊരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തെരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറങ്ങാതെ വിനോദയാത്ര പോയ മുഖ്യമന്ത്രിക്കെതിരേ സി.പി.എം. പ്രതികരിക്കണമെന്ന് കെ സുധാകരന്‍ പറയുന്നു. എവിടെയെങ്കിലും പോകണമെങ്കില്‍ ഭാര്യയെയും മക്കളെയുംകൂട്ടി പോകേണ്ട കാര്യം എന്തെന്ന് സുധാകരന്‍ ചോദിക്കുന്നു.
അതേസമയം വിദേശയാത്രയില്‍ ചട്ടലംഘനമില്ലെന്നും പാര്‍ട്ടിയും സര്‍ക്കാരും അറിഞ്ഞാണെന്നും സി.പി.എം കേന്ദ്രക്കമ്മറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ വിശദീകരിക്കുന്നു.
മുഖ്യമന്ത്രിക്കൊപ്പമുള്ള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ചുമതലയും ആര്‍ക്കും കൈമാറാത്തതെന്തെന്ന ചോദ്യവും ഉണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഉഷ്ണതരംഗവും ജനങ്ങളെ വലയ്ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഉല്ലാസയാത്രയെന്നും വിമര്‍ശനമുയരുന്നു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ള സഖാക്കള്‍ പാര്‍ട്ടി മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ വോട്ട് തേടുമ്പോള്‍ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗവും രാജ്യത്തെ ഏക ഇടത് മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ വിദേശത്ത് അവധിയാഘോഷിക്കാന്‍ പോയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
പിണറായി നീറോ ചക്രവര്‍ത്തിയാണോ എന്ന് ചോദിച്ചത് ബിജെപി നേതാവ് വി. മുരളീധരനാണ്. കൊടുംചൂടില്‍ സംസ്ഥാനത്ത് ജനം വീണു മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷമാക്കുകയാണെന്നും നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന സമീപനമാണിതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേയും 19 ദിവസത്തെ വിദേശയാത്രയുടെ സ്പോണ്‍സര്‍ ആരെന്നും ചെലവ് എത്രയെന്നും വെളിപ്പെടുത്തണം. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെങ്കിലും പറയണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha