Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ദേശീയ അവാര്‍ഡ് ജേതാവ്, സലിം കുമാര്‍ ഷക്കീലയുടെ കിന്നാരത്തുമ്പികളിലും അഭിനയിച്ചിട്ടുണ്ട്

15 AUGUST 2017 04:48 PM IST
മലയാളി വാര്‍ത്ത

സലിം കുമാര്‍, ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രിയ നടന്‍. എന്നാല്‍ ആദ്യ കാലങ്ങള്‍ സലിം കുമാര്‍ എന്ന മിമിക്രി നടന്റേതും അത്ര മെച്ചമൊന്നും ആയിരുന്നില്ല. ഓടി നടന്ന് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന സലിം കുമാറിന് ഓര്‍ത്തെടുക്കാന്‍ ചില നല്ല തമാശകളുമുണ്ട്.
മലയാളക്കരയെ കോരിത്തരിപ്പിച്ച കിന്നാരത്തുമ്പികള്‍ സിനിമ പുറത്തിറങ്ങിയ കാലം. സിനിമ നന്നായി ഓടി. ഈ സമയത്ത് തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിങ് തമിഴ്‌നാട്ടിലെ പഴനിയില്‍ നടക്കുന്നു. ഷൂട്ടിങ്ങിനിടെ താമസിക്കുന്ന സ്ഥലത്തുനിന്നും സലിംകുമാര്‍ രാവിലെ ചായ കുടിക്കാനായി ഒരു തട്ടുകടയിലേക്കു പോകും. ആദ്യദിവസം ചായ കുടിച്ചുകൊണ്ടിരിക്കെ, സമീപത്തുനിന്ന് ഒരാള്‍ മറ്റൊരാളെ കൂട്ടിക്കൊണ്ടു വന്ന് സലിംകുമാറിനെ ചൂണ്ടിക്കാട്ടി എന്തോ സ്വകാര്യം പറയുന്നു. ആളു മാറിയതായിരിക്കുമെന്ന് സലിംകുമാര്‍ കരുതി. പിന്നീട് ചായയും കുടിച്ചു മടങ്ങി.
രണ്ടാംദിവസം സംഭവം ആവര്‍ത്തിച്ചു. ചായ കുടിച്ചുകൊണ്ടിരിക്കെ കുറച്ചു കൂടുതല്‍ ആളുകള്‍ വന്നു. അവരുടെ നോട്ടമൊക്കെ കണ്ട് ശരിക്കും പേടിച്ചുപോയി. ഒടുവില്‍ അടുത്തേക്കു വന്നയാള്‍ കൈയുയര്‍ത്തി വിരല്‍ ചൂണ്ടി ചോദിച്ചു

:
'സര്‍, നീങ്കള്‍ നടികറാ?' സലിംകുമാര്‍ ആകെ അന്തിച്ചുപോയി. കാരണം, കേരളത്തില്‍ത്തന്നെ തിരിച്ചറിയപ്പെട്ടുതുടങ്ങിയിട്ടേ ഉള്ളൂ. അപ്പോപ്പിന്നെ തമിഴ്‌നാട്ടിലെ കാര്യം പറയേണ്ടല്ലോ. എന്നിട്ടും ഇവരെങ്ങനെ തന്നെ തിരിച്ചറിഞ്ഞു.
അയാള്‍ തുടര്‍ന്നു പറഞ്ഞു: 'സര്‍, നീങ്കളുടെ പടം ഇവിടെ കളിക്കറ്ത്, അരങ്ങേറ്റക്കാതല്‍, ഗംഭീര അഭിനയം.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അയ്യോ, നിങ്ങള്‍ക്ക് ആളു മാറിയതാകും. ഞാന്‍ തമിഴ്പടത്തിലൊന്നും നടിച്ചിട്ടില്ലല്ലോ.' 'ഉവ്വ് സര്‍, നീങ്കള്‍തന്നെ, അത് മലയാളത്തില്‍ കിന്നാരത്തുമ്പികള്‍.' അതു കേട്ടപ്പോഴാണ് സലിംകുമാറിനു കാര്യം പിടികിട്ടിയത്. ആ നിമിഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ സലിംകുമാറിനിപ്പോഴും അദ്ഭുതമാണ്.
'കിന്നാരത്തുമ്പികളെക്കുറിച്ച് ആളുകള്‍ പല രീതിയില്‍ വിമര്‍ശിക്കാറുണ്ടെങ്കിലും എന്റെ അനുഭവം മറിച്ചാണ്. അക്കാലത്ത് മറ്റൊരു സിനിമയില്‍നിന്നും കിട്ടാത്ത പരിഗണന എനിക്ക് ആ സിനിമയിലൂടെ കിട്ടി.
ആദ്യം ഒരു മികച്ച സൃഷ്ടിയുണ്ടാക്കാനായി ഇറങ്ങിത്തിരിച്ച ഒരു സംഘം ചെറുപ്പക്കാര്‍ ചില പ്രശ്‌നങ്ങളില്‍ കുടുങ്ങിയതോടെ ഈ മട്ടിലേക്ക് സിനിമ മാറുകയായിരുന്നു. എന്തായാലും എന്റെ വേഷത്തിന് ആരോപിക്കപ്പെട്ട കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. എന്നോടു സ്‌നേഹം കൂടാന്‍ വന്ന പലരും രണ്ടും മൂന്നും അതിലധികവും തവണ ആ പടം കണ്ടവരായിരുന്നു. സിനിമ കണ്ടവര്‍ക്ക്, സിനിമയിലെ എന്റെ വേഷം നല്ലതായതുകൊണ്ടുതന്നെ എന്നോട് ഒരു അനിഷ്ടവും തോന്നിയതുമില്ല.'
തെങ്കാശിപ്പട്ടണത്തിന്റെ ചിത്രീകരണകാലത്ത് കൂടെയുണ്ടായിരുന്ന മുതിര്‍ന്ന താരങ്ങള്‍ക്കുപോലും കിട്ടാത്ത പരിഗണനയാണ് തമിഴ്‌നാട്ടില്‍ സലിംകുമാറിനു കിട്ടിയത്. ഒരു ദിവസം സുരേഷ്‌ഗോപി, ലാല്‍ തുടങ്ങി തെങ്കാശിപ്പട്ടണത്തിലെ പ്രമുഖരുമായി ഹോട്ടലില്‍ പോയപ്പോള്‍ കൂടെയുള്ള സലിംകുമാറിനെ കണ്ട് കുറെ ആളുകള്‍ കൂടി. സുരേഷ്‌ഗോപിയുടെ അടുത്തൊന്നും ഒരാളുമില്ല. സലിംകുമാറിനോടുള്ള സ്‌നേഹപ്രകടനമൊക്കെ കണ്ട് കൂടെയുണ്ടായിരുന്നവരാകെ സംഗതിയെന്തെന്നറിയാതെ അതിശയിച്ചുപോയി.
ഇതെല്ലാം കണ്ട് ലാല്‍ ചോദിച്ചു: 'സലിമേ, നിനക്കെങ്ങനെ ഇവിടെ ഇത്ര ആരാധകരുണ്ടായി?' ആദ്യമാദ്യമൊക്കെ സലിംകുമാര്‍ ഗമ വിട്ടൊന്നും പറഞ്ഞില്ല. ഒടുവില്‍ നിര്‍ബന്ധം കൂടിയപ്പോള്‍ സത്യം വെളിപ്പെടുത്തേണ്ടിവന്നു.
'കിന്നാരത്തുമ്പികളുടെ തമിഴ് ഡബ്ബിങ് വേര്‍ഷന്‍ ഇവിടെ വന്‍ ഹിറ്റാണ്. ഞാനതില്‍ ഒരു വേഷം ചെയ്തിട്ടുണ്ട് എന്ന്.' കാര്യം പറഞ്ഞപ്പോ എല്ലാവരും കൂട്ടച്ചിരിയായിരുന്നു. കിന്നാരത്തുമ്പികളാണ് എന്നതൊക്കെ വിട്ട് സുരേഷ്‌ഗോപിയും ലാലും സലിംകുമാറിന്റെ ജനപ്രീതി കണ്ട് ഒടുവില്‍ അഭിനന്ദിക്കുകതന്നെ ചെയ്തു.
(ഒരു ലുക്കില്ലാന്നെ ഉള്ളൂ ഭയങ്കര ബുദ്ധിയാ എന്ന സലിം കുമാറിന്റെ പുസ്തകത്തില്‍ നിന്ന്)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (7 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (23 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (52 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (1 hour ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (15 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (15 hours ago)

Malayali Vartha Recommends