ദിലീപിനെ കുറിച്ച് നമിത പറയുന്നത്
ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അഭിനയിക്കുന്ന സിനിമയിലെ നായികയാണ് നമിത പ്രമോദ്. ദിലീപ് നായകനായ കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് ദിലീപ് ഇപ്പോള്‍.
കമ്മാരസംഭവത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിലാണ് ദിലീപിനെക്കുറിച്ചും താരം സംസാരിച്ചത്.
ജയിലിലേക്ക് പോകുന്നതിന് മുന്‍പും ജയിലില്‍ പോയി വന്ന ശേഷവും ഞാന്‍ ദിലീപേട്ടനൊപ്പം അഭിനയിക്കുന്നു. സെറ്റില്‍ ദിലീപേട്ടന് യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല. എന്നും സാധാരണ പോലെ തന്നെയാണ് എന്നും നമിത പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങുകയായിരുന്നു. ദിലീപിനൊപ്പം നമിത അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് കമ്മാരസംഭവം. സൗണ്ട് തോമ, വില്ലാളി വീരന്, ചന്ദ്രേട്ടന് എവിടെയാ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. പ്രൊഫസര്‍ ഡിങ്കനിലും നായിക നമിത തന്നെയാണ്.
https://www.facebook.com/Malayalivartha