Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

നമ്മള്‍ പിന്തുടരുന്ന ചില മോശം ശീലങ്ങള്‍ക്ക് തലച്ചോറിന്റെ ആരോഗ്യം നശിക്കുന്നതുമായി ബന്ധമുണ്ട്.

24 MARCH 2017 11:10 AM IST
മലയാളി വാര്‍ത്ത

തലച്ചോറിന്റെ ആരോഗ്യക്കുറവ് മസ്‌തിഷ്ക്കാഘാതം പോലെയുള്ള ഗുരുതരമായ അസുഖങ്ങള്‍ക്ക് മാത്രമല്ല മാനസിക സമ്മര്‍ദ്ദം, വിഷാദം പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. നമ്മള്‍ പിന്തുടരുന്ന ചില മോശം ശീലങ്ങള്‍ക്ക് തലച്ചോറിന്റെ ആരോഗ്യം നശിക്കുന്നതുമായി ബന്ധമുണ്ട്. 

നിങ്ങൾ ഉറക്കം നഷ്ടപ്പെടുത്താറുണ്ടോ ?

ഒരിക്കലും ചെയ്യരുതെന്ന് അറിയാം, എന്നാലും ചെയ്യും. എന്നാൽ ചില ദു:ശീലങ്ങൾ നിങ്ങളുടെ തലച്ചോറിൽ ഒരു ടോൾ എടുത്തേക്കാം. ഉദാഹരണത്തിന്, ഡിമെൻഷ്യ. അൽഷിമേഴ്‌സ് മുതലായ രോഗങ്ങൾക്ക് ഉറക്കമില്ലായ്മ കാരണമായേക്കാം. ചിട്ടയായ ജീവിതക്രമം ഇത് തടയാൻ സഹായിക്കും. വൈകുന്നേരങ്ങളിൽ മദ്യവും കഫീൻ അടങ്ങിയ ഭക്ഷണങ്ങളും മാറ്റി നിർത്തിയാൽ ഒരു പരിധി വരെ ശാന്തമായ ഉറക്കം കൈവരിക്കുവാൻ സാധിക്കും. രാത്രി വൈകുന്നതുവരെ മൊബൈൽ ,ടി വി ഉപയോഗിക്കുന്നതും ഉറക്കക്കുറവിനു കാരണമാകും 

നിങ്ങൾ ഏകാന്തത ഇഷ്ടപ്പെടുന്നുവോ ?

ഒരു വിഭാഗം ആൾക്കാർ സമൂഹവുമായി അടുത്തിടപഴകുവാൻ ഭയക്കുന്നു. നിങ്ങൾക്ക് എത്രമാത്രം ഫേസ്ബുക്ക് സുഹൃത്തുക്കൾ ഉണ്ട് എന്നതല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്, നിങ്ങളുടെ സൗഹൃദങ്ങൾ എത്രമാത്രം യാഥാർഥ്യമുള്ളതാണ് എന്നതാണ്. എണ്ണത്തിൽ ചുരുക്കമായാലും വളരെ അടുത്ത സുഹൃത്തുക്കളുള്ളവർ എപ്പോഴും സന്തോഷം ഉള്ളവരായിരിക്കും. അങ്ങനെ ഉള്ളവർക്ക് തലച്ചോർ സംബന്ധിത രോഗങ്ങൾ വരാനുള്ള സാധ്യതയും കുറവാണ്.

 ഒരുപാട് ജങ്ക് ഫുഡ്‌ കഴിക്കാറുണ്ടോ ?

ശീതള പാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഹാംബർഗറുകൾ,ചിപ്സ് മുതലായവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ആൾക്കാരുടെ പഠനം, ഓർമ്മ, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗത്തിന്റെ കാര്യക്ഷമത വളരെ കുറവായിരിക്കും. എന്നാൽ മറുവശത്ത് ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ മുതലായവ കഴിക്കുന്നതിലൂടെ  തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാകും .

കാതുകളിൽ ഹെഡ്ഫോൺ വിസ്ഫോടനം.

ഹെഡ്‌ഫോൺ പൂർണ്ണ വോളിയത്തിൽ ഉപയോഗിച്ചാൽ വെറും 30 മിനിറ്റ് കൊണ്ട് ശ്രവണശേഷി ശാശ്വതമായി നഷ്ടമാകും.എന്നാൽ ഇത് തകരാറിലാക്കുക കാതുകളെ മാത്രമല്ല, പ്രായമുള്ളവരിൽ ഇത്തരത്തിലുള്ള ശ്രവണനഷ്ടം തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കാൻ ഇടയാക്കും. അതുകൊണ്ട് ഹെഡ്‌ഫോണിന്റെ ശബ്ദം 60% ത്തിൽ കൂട്ടാതെ ഇരിക്കുക, അതുപോലെ തുടർച്ചയായി രണ്ടു മണിക്കൂറിൽ കൂടുതൽ ഹെഡ്‌ഫോൺ ഉപയോഗിക്കാതിരിക്കുക.

നിങ്ങൾ മതിയായ വ്യായാമം ചെയ്യാറില്ലേ ?

നിങ്ങൾ സ്ഥിരമായി വ്യായാമം ചെയ്യാറില്ലേ ? എങ്കിൽ തലച്ചോറിനെ മാത്രമല്ല ഇത് ബാധിക്കുക, പ്രമേഹം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം മുതലായ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ദിവസവും അര മണിക്കൂർ വീതം നടന്നാൽ മതി, ഇതിനൊരു പരിഹാരമാകും.പക്ഷെ ആഴ്ചയിൽ കുറഞ്ഞത്‌ മൂന്നു ദിവസമെങ്കിലും ഇത് ചെയ്തിരിക്കണം. എന്നു കരുതി മാരത്തോണിന് പോകണം എന്നല്ല കേട്ടോ.

നിങ്ങൾ ഇപ്പോഴും പുക വലിക്കാറുണ്ടോ ?

പുകവലി നിങ്ങളുടെ തലച്ചോറിനെ സങ്കോചിപ്പിക്കും.ഇത് ഓർമ്മശക്തിയെ നശിപ്പിക്കും, മാത്രവുമല്ല അൽഷിമേഴ്‌സ്, ഡിമെൻഷ്യ, പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകും.

നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ ?

ശരിയായ ഭക്ഷണം ആയാൽ പോലും അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത്‌ നിങ്ങളുടെ ഓർമ്മയേയും ചിന്താശക്തിയെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ ത്വരിതപ്പെടുത്തും, മാത്രവുമല്ല ഇത് അമിതവണ്ണത്തിനും മറ്റു രോഗങ്ങൾക്കും കാരണമാകും.

നിങ്ങൾ ഇരുട്ടിനെ ഇഷ്ടപ്പെടുന്നുവോ ?

ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ അത് നിങ്ങളെ ഒരു വിഷാദരോഗിയാക്കും. അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാകും. സൂര്യപ്രകാശം തലച്ചോറിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

ഓർക്കുക......
 അറിഞ്ഞുകൊണ്ട് തലച്ചോറിന് കേടുവരുത്താതിരിക്കുക 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (17 minutes ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (27 minutes ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (43 minutes ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (54 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (2 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (3 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (4 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (4 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (5 hours ago)

Malayali Vartha Recommends