Widgets Magazine
02
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


കേരളത്തിൽ ഓണം നാളുകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി പുതിയ ന്യുനമർദ്ദം: കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത...


ചൈനയിൽ നടന്ന ഉച്ചകോടി ട്രംപിനുള്ള ഒരു മറുപടി..ഇപ്പോഴിതാ ചൈനയിലേക്ക് മറ്റൊരു വമ്പൻ കൂടി..ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിൽ..വലുത് എന്തോ വരാൻ പോകുന്നു..

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റാല്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്... അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും

10 JANUARY 2024 06:31 AM IST
മലയാളി വാര്‍ത്ത

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (അങഞകഠഒ അിശോശരൃീയശമഹ ഞലശെേെമിരല കിലേൃ്‌ലിശേീി എീൃ ഠീമേഹ ഒലമഹവേ) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ശക്തമായി ആരംഭിക്കുന്നു. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18004253182 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്. പൊതുജനങ്ങളും മരുന്ന് വ്യാപാരികളും എ.എം.ആറിനെപ്പറ്റി അവബോധമുള്ളവരാകണമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോള വ്യാപകമായി ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ എ.എം.ആര്‍. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതിനേയാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന് പറയുന്നത്. അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും. ലോകാരോഗ്യ സംഘടന എ.എം.ആറിനെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പ് എ.എം.ആറിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആര്‍ കമ്മിറ്റികള്‍ സംസ്ഥാനം രൂപീകരിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇതുവരെ 40 ആശുപത്രികളാണ് കാര്‍സ്‌നെറ്റ് ശൃംഖലയില്‍ വന്നിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഈ ശൃംഖലയുടെ ഭാഗമാക്കി മാറ്റുക എന്നുള്ളതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വെച്ചിരിക്കുന്നത്. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാന്‍ ലക്ഷ്യം വയ്ക്കുന്നു. ഈ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കക്കോടി, ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തെ ആദ്യത്തെ രണ്ട് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി മാറിയതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു, എന്നിവര്‍ പങ്കെടുത്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് അദ്ധ്യാപികയുടെ അപകട മരണം അജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്  (6 minutes ago)

മകളെ ബിആര്‍എസില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു  (38 minutes ago)

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കണ്ട് ഭാര്യ ഞെട്ടി  (51 minutes ago)

ഇന്ത്യയെ റഷ്യയില്‍ നിന്ന് അകറ്റാന്‍ അമേരിക്ക ഇതുവരെ നടത്തിയ പ്ലാന്‍ പൊട്ടന്‍ ട്രംപ് തുലച്ചു ; ബോള്‍ട്ടന്റെ വെളിപ്പെടുത്തല്‍  (1 hour ago)

ശിശുക്ഷേമ സമിതിയില്‍ നിന്നും പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം  (1 hour ago)

സൈബര്‍ തട്ടിപ്പില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍  (1 hour ago)

ആരോഗ്യത്തിലും പരിസ്ഥിതി, സുരക്ഷാ മാനേജ്മെൻ്റിലും ഐഎസ്ഒ സർട്ടിഫിക്കേഷൻ നിലനിർത്തി ടെക്നോപാർക്ക്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍  (2 hours ago)

കെഎസ് യുഎം സ്റ്റാർട്ടപ്പിൻ്റെ ഇഐ മാവേലി വന് ഹിറ്റ്: ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം  (2 hours ago)

പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് പരിശീലനം; സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ്...  (2 hours ago)

2025-ലെ ഇന്ത്യയിലെ മികച്ച ഐടി തൊഴില്‍ദാതാക്കളില്‍ ഒന്നായി ഐബിഎസ് സോഫ്റ്റ്‌വെയർ...  (2 hours ago)

DELHI വെള്ളപ്പൊക്ക ഭീതിയിൽ ജനം  (2 hours ago)

ഓണം വാരാഘോഷം: കനകക്കുന്ന് കൊട്ടാരവളപ്പില്‍ ടൂറിസം വകുപ്പിന്‍റെ വ്യാപാരമേളയും, എക്സിബിഷനും...  (2 hours ago)

പാകിസ്ഥാന്‍ താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു  (2 hours ago)

Rahul-Mamkootathil- ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരം  (2 hours ago)

Malayali Vartha Recommends