Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..

മുഖം പോലെ തന്നെ കാലുകളെയും സംരക്ഷിക്കാം...

03 NOVEMBER 2023 09:53 PM IST
മലയാളി വാര്‍ത്ത

മുഖം പോലെ തന്നെ ഏറെ ശ്രദ്ധിക്കേണ്ടതാണ് കാലുകളുടെ സൗന്ദര്യവും. നമ്മുടെ പ്രകൃതിയുടെ മാറ്റങ്ങള്‍ കൊണ്ട് തന്നെ കാലുകള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു സാഹചര്യമാണ് മഞ്ഞ് കാലം. മഞ്ഞ്കാലം അടുക്കുമ്‌ബോള്‍ പലപ്പോഴും കാല് വിണ്ടുകീറുന്നത് പലര്‍ക്കും ഒരു ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ കാല്‍ വിണ്ട് കീറി അതിന്റെ ഉള്ളില്‍ ചെളി അടിഞ്ഞ്കൂടുന്നത് കാണാം. അതുപോലെ തന്നെ, രാവിലെ കാല് കുത്തുമ്‌ബോള്‍ കാല്‍ വരണ്ടിരിക്കുന്നിടത്ത് നല്ല വേദന അനുഭവപ്പെടാം. ചിലപ്പോള്‍ മുറിവിന്റെ ആഴം വര്‍ദ്ധിക്കാനും ഇത് കാരണമാകുന്നുണ്ട്. കൂടാതെ, നല്ല ചെരിപ്പ് ധരിച്ച് പുറത്ത് കാല് കാണിക്കാന്‍ പോലും ചിലര്‍ക്ക് മടി തോന്നിത്തുടങ്ങും. അതിനാല്‍ കാല്‍ നല്ല ക്ലീനാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

കാലുകള്‍ വരണ്ട് പോകുമ്‌ബോള്‍, അല്ലെങ്കില്‍ വെള്ളത്തിന്റെ അംശം കാലിലെ ചര്‍മ്മത്തില്‍ ഇല്ലാതാകുന്ന അവസരത്തിലാണ് കാല്‍ വരണ്ട് വിണ്ട് കീറുന്നത്. അതിനാല്‍, നമ്മള്‍ കാല്‍ വരണ്ട് പോകാതെ സംരക്ഷിക്കണം. ഇതിന് കാലിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഇതിനായി ദിവസത്തില്‍ രണ്ട് നേരം മോസ്ച്വറൈസര്‍ പുരട്ടാവുന്നതാണ്. ഇതിനായി നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന മോയ്സ്ച്വറൈസര്‍ ഉപയോഗിക്കാം. ഇല്ലെങ്കില്‍ റോസ് വാട്ടറും ഗ്ലിസറിനും മിക്സ് ചെയ്ത് നിങ്ങള്‍ക്ക് കാലില്‍ പുരട്ടാവുന്നതാണ്. ഇത് നല്ലതാണ്. അതുപോലെ വെളിച്ചെണ്ണ കാലില്‍ പുരട്ടുന്നത് നല്ലതാണ്. രാവിലെയും അതുപോലെ രാത്രി കിടക്കുന്നതിന് മുന്‍പും കാല്‍ മോയ്സ്ച്വറൈസ് ചെയ്യുക. കൂടാതെ, നിങ്ങള്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കാലില്‍ സോക്സ് ഇട്ട് കിടക്കാന്‍ മറക്കരുത്. കാലില്‍ സോക്സ് ഇടുമ്‌ബോള്‍ കാലിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ഇതും നല്ലതാണ്.

ഏത് കാലാവസ്ഥ ആണെങ്കിലും നല്ലപോലെ വെള്ളം കുടിക്കാന്‍ മറക്കരുത്. വെള്ളം കൃത്യമായി കുടിച്ചില്ലെങ്കില്‍ അത് നമ്മളുടെ ചര്‍മ്മം നല്ലപോലെ വരണ്ട് പോകുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ ചര്‍മ്മം വരണ്ട് പോകുന്നത് ചര്‍മ്മത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കൃത്യമായി തന്നെ കുടിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതും ചൂടാക്കി തിളപ്പിച്ചാറിയ വെള്ളം തന്നെ കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് അസുഖങ്ങള്‍ വരാതിരിക്കാനും സഹായിക്കുന്നതാണ്. അതുപോലെ, മധുര പാനീയങ്ങള്‍ കുടിക്കുന്നത് കുറയ്ക്കുക. ഇത് ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാണ്. ഇത് കാല്‍ വരളാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

നമ്മളുടെ കാലില്‍ നിന്നും മൃതകോശങ്ങള്‍ കൃത്യമായ രീതിയില്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. നമ്മളുടെ കാലില്‍ മൃതകോശങ്ങള്‍ അമിതമായി അടിഞ്ഞ് കൂടുമ്‌ബോഴാണ് കാല്‍പാദങ്ങള്‍ക്ക് കട്ടി വെക്കുന്നത്. ഇത്തരത്തില്‍ കട്ടി വെക്കുന്നത് സത്യത്തില്‍ കാല്‍ വരളുന്നതിന് കാരണമാകുന്നു. അതിനാല്‍ കാലില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യണം. ഇതിനായി നിങ്ങള്‍ക്ക് കാല്‍ കുതിര്‍ത്ത് വെച്ചതിന് ശേഷം സ്‌ക്രബ് ചെയ്ത് മൃതകോശങ്ങള്‍ നീക്കം ചെയ്യാവുന്നതാണ്. അതുമല്ലെങ്കില്‍ കാല്‍ കല്ലില്‍ ഉരയ്ക്കുന്നത് കാലില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും കാല്‍പാദങ്ങള്‍ സോഫ്റ്റാക്കി നിലനിര്‍ത്താനും സഹായിക്കുന്നതാണ്. ഇത്തരത്തില്‍ കാലില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്താല്‍ മോയ്സ്ച്വറൈസ് ചെയ്യേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. എന്നാല്‍ മാത്രമാണ് കാലുകള്‍ വരളാതെ സൂക്ഷിക്കുവാന്‍ സാധിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....  (10 minutes ago)

തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി  (37 minutes ago)

മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...  (54 minutes ago)

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (8 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (8 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (9 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (9 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (9 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (9 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (9 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (9 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (9 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (9 hours ago)

Malayali Vartha Recommends