Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

സ്ത്രീകള്‍ക്ക് ലൈംഗിക താത്പര്യം കുറഞ്ഞു കൊണ്ടിരിക്കുന്നു; പരിഹാരങ്ങള്‍ അന്വേഷിച്ച് പഠനങ്ങള്‍

27 MARCH 2018 01:10 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്ക് പൊതുവേ ലൈംഗികതയില്‍ താത്പര്യം കുറഞ്ഞു കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. സെക്ഷ്വല്‍ അഡ്‌വൈസ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ആര്‍ത്തവ വിരാമത്തിനടുത്തെത്തിയ സ്ത്രീകളില്‍ മൂന്നിലൊന്നു പേര്‍ക്കും പ്രായം കൂടിയ സ്ത്രീകളില്‍ പകുതിപേര്‍ക്കും ലൈംഗികതയോട് വൈമുഖ്യമാണുള്ളതെന്നാണ്. ലൈംഗികതയോട് പ്രതിപത്തി ഇല്ല എന്നതു തന്നെയാണ് മുഖ്യകാരണം.

ബിഎംജെ ഓപ്പണ്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, 16-നും 74-നും ഇടയ്ക്കുള്ള 5000 സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടു നടത്തിയ സര്‍വേ അനുസരിച്ച് മൂന്നിലൊന്നു പേര്‍ക്കും ഒരുവര്‍ഷം മുമ്പുതന്നെ ലൈംഗിക താത്പര്യം കുറഞ്ഞു എന്നും മൂന്നില്‍ രണ്ടു പേര്‍ക്കും അതേ കുറിച്ച് ആശങ്കയുണ്ടെന്നും ആയിരുന്നു.

ഇത് സ്ത്രീകള്‍ക്കിടയില്‍ മാത്രം കാണുന്ന പ്രവണതയല്ല. പുരുഷന്മാരില്‍ അഞ്ചിലൊരാള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ ഇങ്ങനെ ഉണ്ടാകുന്നുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് ഇതിന് ഫലവത്തായ ചികിത്സാ മാര്‍ഗ്ഗങ്ങളുണ്ട് എന്നതാണ് ഈ പ്രശ്‌നത്തെ വ്യത്യസ്തമാക്കുന്നത്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്ന പുരുഷന്മാര്‍ക്ക് ഞൊടിയിടയില്‍ പ്രശ്‌ന പരിഹാരം നല്‍കുന്ന അത്ഭുത മരുന്നായ വയാഗ്ര കണ്ടെത്തിയിട്ട് ഇരുപതോളം വര്‍ഷങ്ങളായി. എന്നാല്‍ സ്ത്രീകളില്‍ അതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു മരുന്നോ ഗുളികയോ കണ്ടുപിടിക്കാന്‍ ഇനിയും ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം സ്ത്രീകളുടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണ് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പെല്‍വിക് ഭാഗത്തെ വേദന, ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍, മൂത്ര നിയന്ത്രണം ഇല്ലാതാകുക എന്നിങ്ങനെ സ്ത്രീകളുടെ ജനനേന്ദ്രീയ ഭാഗത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അവര്‍ക്കുള്ളതിനാല്‍ പെട്ടെന്ന് തന്നെ ഏതെങ്കിലും 'പിങ്ക് വയാഗ്ര' എത്തി അവര്‍ക്ക് ഇന്‍സ്റ്റന്റ് ലൈംഗികോത്തേജനത്തിന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ എന്നു തന്നെയാണ് അഭിപ്രായം.

എന്നാലും സ്ത്രീകള്‍ക്കായുള്ള ഒരു വയാഗ്ര കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു. ബ്രെമെലാനോടൈഡ് എന്ന ഒരു മരുന്നിനെ കുറിച്ച് അടുത്തിടെ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ മരുന്നിന്റെ പരീക്ഷണ ഉപയോഗത്തിന്റെ മൂന്നാംഘട്ടം അമേരിക്കയില്‍ വിജയകരമായിരുന്നു എന്നാണറിയുന്നത്. ഒരു മരുന്ന് വിപണിയിലെത്തിക്കാന്‍ ലൈസന്‍സ് നല്‍കുന്നതിനു മുമ്പ് ഈ മൂന്നു ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടിരിക്കണം എന്നാണ് ചട്ടം.

എണ്‍പതുകളില്‍ ഇത് ശരീരം നിറം പിടിപ്പിക്കുന്നതിനായി (ടാനിംഗ് പില്‍) ഉപയോഗിച്ചിരുന്നു. അപ്പോഴൊക്കെ പേശീബലം പുനരുജ്ജീവിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ബോഡി ബില്‍ഡിംഗില്‍ ഏര്‍പ്പെട്ടിരുന്ന പുരുഷ-വനിതാ താരങ്ങള്‍ ഇത് ഉപയോഗിച്ചപ്പോള്‍ പുരുഷതാരങ്ങള്‍ക്ക് സത്വരഉദ്ധാരണവും, വനിതാതാരങ്ങള്‍ 'മൂഡിലും' ആയി എന്നാണ് അവകാശപ്പെട്ടത്. പലാറ്റിന്‍ ടെക്‌നോളജീസ് എന്ന മരുന്ന് കമ്പനിയാണ് ബ്രെമെലാനോടൈഡിന്റെ ഈ പ്രത്യേകത ഉപയോഗപ്പെടുത്തി, സ്ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള മരുന്നുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.

ലൈംഗിക ആഗ്രഹമുണര്‍ത്തുന്ന തലച്ചോറിലെ രാസ പദാര്‍ത്ഥങ്ങളോട് ചേര്‍ന്ന് ഇതു പ്രവര്‍ത്തിച്ച് 'സുഖദമായ ഒരു തോന്നല്‍' ഉളവാക്കാന്‍, ഞരമ്പുകളിലൂടെ സംജ്ഞാ സംപ്രേക്ഷണത്തിന് സഹായിക്കുന്ന അമിനോ പദാര്‍ത്ഥത്തിന്റെ തലച്ചോറിലെ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് 45 മിനിറ്റ് മുമ്പെങ്കിലും സ്ത്രീകള്‍ ഇത് കുത്തി വയ്ക്കുന്നതാണ് നല്ലത്.

ഈ മരുന്നിന്റെ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ ഇത് ഒരു പ്ലേസ്‌ബോയേക്കാള്‍ ( രോഗിയുടെ സംതൃപ്തിക്കു വേണ്ടി മരുന്നെന്ന പോലെ നല്‍കുന്ന മരുന്നല്ലാത്ത പദാര്‍ത്ഥം) മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടത്. എന്നാല്‍ 2007-ല്‍ മൂക്കിലൂടെ ഉപയോഗിക്കുന്ന സ്‌പ്രേ (നേസല്‍ സ്‌പ്രേ) യുടെ രൂപത്തിലുണ്ടായിരുന്ന ഈ മരുന്നിന്റെ ഉപയോഗം ചിലരില്‍ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചത് പരീക്ഷണങ്ങള്‍ക്ക് തിരിച്ചടിയായി. അതോടെ യുഎസ്‌ലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

അതേ തുടര്‍ന്ന് മരുന്നു നല്‍കുന്ന രീതി വ്യത്യാസപ്പെടുത്തി, ഇന്‍ജക്ഷന്‍ രൂപത്തിലാക്കി, ഇത്തരത്തിലുള്ള പരീക്ഷണങ്ങളില്‍ സ്ത്രീകള്‍ക്ക് ലൈംഗികോത്തേജനം ലഭിച്ചെന്നു മാത്രമല്ല ലൈംഗിക സംതൃപ്തിയും കൂടുതലായി അനുഭവപ്പെട്ടു എന്നാണ് കണ്ടത്. ആര്‍ത്തവ വിരാമത്തോട് അടുത്തു നില്‍ക്കുന്ന സ്ത്രീകളില്‍ പ്രത്യേകിച്ചും! ഈ മരുന്ന് ലോക വിപണിയിലിറക്കി കോടികള്‍ കൊയ്യാന്‍ ഒരുങ്ങുകയാണ് പലാറ്റിന്‍ ടെക്‌നോളജീസ് എന്ന കമ്പനി.

ലൈംഗിക പ്രതിപത്തി സ്ത്രീകളില്‍ കുറയുന്നതിന്റെ കാരണം എന്തു തന്നെ ആയാലും അത് അവളില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ നിസ്സാരമായി കരുതരുത്. ആരോഗ്യകരമായ ലൈംഗിക ജീവിതം നിങ്ങളുടെ ബന്ധത്തിന് ദൃഢത നല്‍കും. ലൈംഗിക ബന്ധം, 'സുഖദമായ തോന്നല്‍' നല്‍കുന്ന ഹോര്‍മോണുകളായ ഡോപമൈനിന്റേയും ഓക്‌സിടോസിന്‍െയും ഉല്പാദനം കൂടുതലാക്കാന്‍ ഇടയാക്കുകയും തങ്ങളുടെ പങ്കാളികളോട് കൂടുതല്‍ അടുപ്പമുണ്ടാകാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതാണ്. അതു പോലെ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാല്‍ രക്തചംക്രമണവ്യൂഹത്തിന്റെ പ്രവര്‍ത്തനം നല്ല നിലയില്‍ തുടരുന്നതിനും അനാവശ്യ കലോറികള്‍ എരിച്ചു കളയുന്നതിനും സഹായിക്കും എന്നതിനാല്‍ നല്ലതുപോലെ വ്യായാമം ചെയ്യുന്നതിന് തുല്യവുമാണ്. അതു കൊണ്ട് തന്നെ ആഗ്രഹങ്ങള്‍ മങ്ങിപ്പോയെങ്കില്‍ അവയെ ഉണര്‍ത്തിയെടുക്കുന്നതിന് വേണ്ട നിലപാടുകള്‍ എടുക്കുക തന്നെ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (36 minutes ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (48 minutes ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (59 minutes ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (1 hour ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (1 hour ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (1 hour ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (2 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (2 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (2 hours ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (4 hours ago)

Malayali Vartha Recommends