Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയോധികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത.. കൈഞരമ്പ് മുറിച്ച ശേഷം കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യാന്‍ 77 വയസ്സുള്ള രത്‌നമ്മയ്ക്ക് കഴിയുമോ..?


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി:- രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം...

08 DECEMBER 2023 05:22 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏറെ വര്‍ഷങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖല ആഗ്രഹിച്ച നിയമമാണിത്. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും മദ്രാസ് മേഖലയിലെ 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടുമാണ് നിലവിലുണ്ടായിരുന്നത്.

12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ള ബൃഹത്തായ നിയമാണിത്. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകള്‍ മുതലായവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് ബില്‍ നിയമസഭ പാസാക്കിയത്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്തും കാലികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട ആദ്യ നിയമമാണിത്. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളിലും വ്യക്തികളെ പുല്ലിംഗത്തിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിയമത്തില്‍ സ്ത്രീലിംഗത്തിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീലിംഗത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത് എല്ലാ ലിംഗക്കാരേയും ഉള്‍പ്പെടുത്തിയാണ്. (ഉദാ: ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത...)

ഏകാരോഗ്യത്തിന് പ്രാധാന്യം നല്‍കി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ കാര്യങ്ങള്‍ നിയമത്തിലുണ്ട്. ജലം, മാലിന്യം, പകര്‍ച്ചവ്യാധികള്‍, കൊതുക് നിവാരണം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആക്ടിലുണ്ട്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് ആയുഷ് മേഖലയിലെ യോഗ മുതലായവയ്ക്കും പ്രാധാന്യം നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിൽ കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം  (13 minutes ago)

സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍  (25 minutes ago)

Pathanamthitta ദുരൂഹത തുടരുന്നു  (33 minutes ago)

74.34 കോടി രൂപ കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ അനുവദിച്ചതായി ധനകാര്യ മന്ത്രി  (45 minutes ago)

കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി...  (57 minutes ago)

നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും...  (1 hour ago)

ഇടുക്കി, വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായി...  (1 hour ago)

ഏമാന്മാർ പെട്ടു പൊരിച്ച് അടക്കി കോടതി ഷാഫി പറഞ്ഞത് അച്ചട്ടായി ഇന്നലെ ഹൈക്കോടതിയിൽ  (1 hour ago)

ശബരിമല കൊള്ള : പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലേക്ക്? യുവതികളെ കയറ്റിയ മഹാൻ...  (1 hour ago)

എന്‍ വാസുവിനെ ഉരുട്ടി SIT ഒറ്റിയത് സുരേഷ്...! വാസുവിന്റെ അറസ്റ്റ് ഉടൻ ഉണ്ണിയെ എനിക്ക് അറിയാം സാറെ  (1 hour ago)

ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് 51കോടി  (1 hour ago)

രണ്ടാം ദിവസവും നഷ്ടം  (1 hour ago)

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി  (2 hours ago)

..പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

വർക്കലയിലെ സംഭവം പൊലീസിന് രൂക്ഷ വിമർശനം..  (2 hours ago)

Malayali Vartha Recommends