കൂടുതല്‍ സമയം മേക്കപ്പ് നിലനിര്‍ത്താന്‍ ചില വഴികള്‍
സ്ത്രീയും പുരുഷനും മേക്കപ്പ് ചെയ്യുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്. മുഖ സൗന്ദര്യത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനാണ് മേക്കപ്പ് ചെയ്യുന്നത്. മേക്കപ്പ് ദീര്‍ഘനേരം നിലനില്ക്കാനുളള ചില വഴികളെക്കുറിച്ചറിയാം. മേക്കപ്പിടുമ്പോള്‍ ചര്‍മ്മം വൃത്തിയും ആരോഗ്യവുമുള്ള സ്ഥിതിയിലായിരിക്കണം. ചര്‍മ്മം ഉരിക്കല്‍ വഴി മൃതകോശങ്ങള്‍ നീക്കം ചെയ്യാനാവും. ഇതിന് മൈക്രോ ബീഡുകളുള്ള സ്ക്രബ്ബുകളോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. ചര്‍മ്മത്തിന് നനവ് നല്‍കുന്നത് മേക്കപ്പ് വരളുന്നതും അടരുകളായി മാറുന്നതും തടയും.
ജലാംശം നല്കുന്ന, സിലിക്കണ്‍ അടങ്ങാത്ത പ്രൈമറുകള്‍ ഉപയോഗിക്കുന്നത് മേക്കപ്പ് നിലനിര്‍ത്താന്‍ സഹായിക്കും. ദിവസം മുഴുവന്‍ എണ്ണമയമുള്ള ടിസോണ് നിയന്ത്രിച്ച് നിര്‍ത്താന്‍ പൗഡര്‍ മികച്ച മാര്‍ഗ്ഗമാണ്. എണ്ണമയം തടയാന്‍ കഴിവുള്ള ഒരു പൗഡര്‍ ഫൗണ്ടേഷന് ഉറയ്ക്കാനായി ഉപയോഗിക്കുന്നതാണ് സുതാര്യമായ പൗഡറിനേക്കാള്‍ നല്ലത്. കണ്ണില്‍ വാട്ടര്‍ പ്രൂഫ് ഐ ലൈനറുകളും മസ്കാരയും ഉപയോഗിക്കുക.
https://www.facebook.com/Malayalivartha