Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...


റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...


തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം..മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക്, അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്..സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്..

വേണം നമുക്കും വേശ്യാലയങ്ങള്‍, കേരളം മറ്റൊരു സൊമാലിയയോ; വെടിവച്ചു വീഴ്ത്തൂ ഈ ക്രിമിനലുകളെ

07 MARCH 2017 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

നരാധമന്മാര്‍ പിച്ചിച്ചീന്തുന്നത് നമ്മുടെ മക്കളെയാണ്. ദൃശ്യം പകര്‍ത്തി, ഭീഷണിപ്പെടുത്തി നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ കാമാര്‍ത്തി തീര്‍ക്കുമ്പോള്‍ കേരളം മരവിച്ചു നില്‍ക്കുന്നു.

എവിടെയാണ് നമുക്ക് പിഴച്ചത്? വയനാട് യത്തീംഖാനയിലെ ഏഴു പെണ്‍കുട്ടികള്‍, വാളയാറില്‍ ലൈംഗിക പീഡനത്തിനിരയായി ജീവിതം നഷ്ടപ്പെട്ട രണ്ടു കുരുന്നുകള്‍. കൊട്ടിയൂരിലെ പെണ്‍കുട്ടി, പ്രശസ്തയായ സിനിമാനടി മുതല്‍ ഇടുക്കിയിലെ എഴുപതുകാരിവരെ. കേരളം അരാജകത്വം നിറഞ്ഞ മറ്റൊരു സൊമാലിയ ആകുകയാണ്.

രാവിലെ പെണ്‍കുട്ടികളെ മാറോടണച്ചുനിര്‍ത്തി പ്രാര്‍ത്ഥനയോടെ സ്‌കൂളിലേയ്ക്കയക്കുന്ന അമ്മമാര്‍. ഒരു നേരത്തെ ഭക്ഷണത്തിനായി പെണ്‍കുട്ടിയെ തനിച്ചാക്കി കൂലിവേല തേടിയിറങ്ങുന്ന പാവപ്പെട്ടവള്‍. അവരുടെ ഉള്ളിലെ തേങ്ങല്‍ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കണം. നിഷ്ഠൂരമായ ഈ കൊടുംപാതകം ചെയ്യുന്ന ക്രിമിനലുകളെ പോലീസ് വെടിവച്ചു വീഴ്ത്തട്ടെ. ഇനിയും നമുക്ക് ചര്‍ച്ചചെയ്ത് സമയം കളയാനില്ല. കരയാന്‍ കണ്ണീരും. 

ഉള്ളുപിടയുന്നവരുടെ ഹൃദയത്തിന്റെ നൊമ്പരം തിരിച്ചറിയണം. നമ്മുടെ മാധ്യമ കേള്‍വിക്കുമപ്പുറം ഈയാംപാറ്റകളെപ്പോലെ കൊഴിഞ്ഞുവീഴുന്ന പെണ്‍കുട്ടികള്‍ അനവധിയാണ്. പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍, ജീവിതമവസാനിപ്പിച്ചവരും, ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ഭ്രാന്തായിത്തീര്‍ന്നവരും അനവധി.

ഈ ലൈംഗിക അരാജകത്വം അവസാനിപ്പിക്കണം. നിയമവിധേയമായ വേശ്യാലയങ്ങള്‍ അനുവദിക്കണം. നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്തും ചെയ്യണം. കേരളം കേഴുകയാണ്.

അങ്ങ് നിയമസഭയില്‍ കൃത്രിമ മഴയും ബജറ്റ് ചോര്‍ച്ചയും ചര്‍ച്ചയും നാടകവുമാകുമ്പോള്‍, ചാനല്‍ ഫ്‌ളോറില്‍ ചില ഫെമിനിസ്റ്റുകളുടെ ഈഗോ വര്‍ത്തമാനങ്ങളില്‍ സ്ത്രീകളുടെ മാനം അളക്കുമ്പോള്‍, സിനിമാലോകം ഈ പാവം കുട്ടികളുടെ കാര്യത്തില്‍ നിശബ്ദമാകുമ്പോള്‍, സാംസ്‌കാരിക നായകര്‍ ഇതൊരു പൈങ്കിളിത്തരമായി കരുതുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഇനിയും പീഡിപ്പിക്കപ്പെടും. അതു സ്വന്തം ചോരയാകുമ്പോള്‍ മാത്രം പ്രതികരിക്കാന്‍ നിന്നാല്‍ ഇവിടം ക്രിമിനലുകളുടെ സ്വര്‍ഗമാകും.

ആര്‍ക്കും എന്തും ചെയ്യാം. രക്ഷിക്കാന്‍ രാഷ്ട്രീയത്തമ്പുരാക്കന്മാര്‍ ഉണ്ടാകും. ഗര്‍ഭം കലക്കാനും, കുട്ടിയെ ഒളിപ്പിക്കാനും ഡോക്ടര്‍മാരും. ഇല്ല നമുക്കിനിയും സമയമില്ല. ജനം തെരുവിലിറങ്ങുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നു. നെഞ്ചു പൊട്ടിക്കരയുന്ന ആ അമ്മമാര്‍, ആര്‍ക്കും ആരെയും കൊല്ലാനും, ബലാല്‍സംഗം ചെയ്യാനും മടിയില്ലാത്ത ക്രിമിനലുകളുടെ ലോകത്ത് എങ്ങനെ തങ്ങളുടെ പെങ്കൊച്ചുങ്ങളെ ഒളിപ്പിക്കും. എവിടെയാണ് കഴുകന്‍ കാമം പതിയിരിക്കുന്നതെന്ന് അവര്‍ക്കറിയില്ല. അവര്‍ക്കെല്ലാവരെയും പേടിയാണ്. വിങ്ങുന്ന മനസ്സുകള്‍ക്ക് നാം സാന്ത്വനം പകരണം.

പുതിയ ജയരാജ അവതാരത്തെയും കൂട്ടിയിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും, കേരളാ പോലീസും ഉണരണം. ഈ നരാധമന്മാരെ നേരിടാന്‍ മനുഷ്യാവകാശങ്ങളുടെ രക്ഷാകവചം ഒരുക്കരുത്. ജനങ്ങളുണ്ട് കൂടെ.

വേണ്ടിവന്നാല്‍ വെടിവച്ചിടണം. സ്വയരക്ഷയ്ക്കായി പോലീസിന് വെടിവയ്ക്കാമല്ലോ. ഞങ്ങള്‍ ഭയക്കുന്നു. നമ്മുടെ കട്ടികളെ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് കഴിയണം. ഇതൊരപേക്ഷയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല  (3 hours ago)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസി  (3 hours ago)

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍  (3 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു  (4 hours ago)

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (4 hours ago)

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് യുഎഇ  (7 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍... പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു  (7 hours ago)

പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു  (8 hours ago)

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു  (8 hours ago)

ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ  (9 hours ago)

മെമ്മറി കാർഡ് മുക്കിയ വൻ കരങ്ങൾ  (10 hours ago)

രണ്ടാം മെട്രോ  (10 hours ago)

പിന്തുണയ്ക്കില്ലെന്ന് യുഎസ്  (10 hours ago)

Malayali Vartha Recommends