Widgets Magazine
28
Sep / 2023
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല താന്‍.... സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു.... ബില്ലുകള്‍ തടഞ്ഞുവെച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ മറുപടിയുമായി ഗവര്‍ണര്‍ രംഗത്ത്...


 ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത... സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമായേക്കും.... ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്


 വിലക്കുകള്‍ മറികടന്ന് ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ച പാട്ടുകാരി... മാപ്പിളപ്പാട്ടുകള്‍ കൊണ്ട് ആസ്വാദകഹൃദയം കീഴടക്കിയ ഗായിക റംല ബീഗം അന്തരിച്ചു...


എന്താണ് ഇന്ത്യക്കും കാനഡയ്ക്കുമിടയിൽ സംഭവിക്കുന്നത്? അതില്‍ എന്തുകൊണ്ടാണ് സിഖ് സമൂഹവും ഖലിസ്താന്‍ വിഘടനവാദികളും പങ്കാളികളാകുന്നത് ? ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം എന്ത് കൊണ്ട് രാഷ്ട്രീയ പ്രശ്‌നമാകുന്നു? എന്തായിരിക്കും ഇതിന്റെ അനന്തരഫലങ്ങൾ?


മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ മറവ് ചെയ്തു:- അഞ്ചടി താഴ്ച്ചയിലേയ്ക്ക് വയ്ക്കും മുമ്പ് യുവാക്കളുടെ വയറ് കീറി...

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

25 MAY 2023 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

കര്‍ണാടകം പിടിക്കാന്‍ രാഹുല്‍ ഇറങ്ങുന്നു...കര്‍ണാടകത്തില്‍ ഭരണം പിടിച്ച് ബിജെപിയെ ഞെട്ടിക്കാനുള്ള ഉറച്ച നീക്കത്തിലാണ് കോണ്‍ഗ്രസും രാഹുല്‍...

ഏതാനും ദിവസങ്ങളായി വെടിനിർത്തൽ തുടർന്നിരുന്ന മുഖ്യമന്ത്രിയും ഗവർണറും വെടിവയ്പ്പ് പുനരാരംഭിച്ചു. അടുത്ത വർഷം ലോക്സഭാ തിരഞ്ഞടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പിണറായി സർക്കാരിനെതിരെ കർശന നിലപാട് തുടരാൻ കേന്ദ്രത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് ഗവർണറുടെ തീരുമാനമെന്ന് മനസിലാക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ മുഖമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഗവർണർക്ക് കേരളത്തിലുള്ള വിശ്വാസ്യത സംസ്ഥാനത്തെ ഒരു ബിജെപി നേതാവിനും ഇല്ലെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു. അതിനാൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള വിവാദങ്ങൾ തുടരാനുള്ള നിർദ്ദേശം കേന്ദ്രം നൽകിക്കഴിഞ്ഞു.

 

 

 

 

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്.എഫ് ഐ ആൾമാറാട്ടത്തിനെതിരെ ഗവർണർ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്. വിവാദത്തിൽ കേരള വി.സിയിൽ നിന്നും ഗവർണറുടെ ഓഫീസ് വിവരങ്ങൾ തേടിയിരുന്നു. ഗവർണർ വിവരം തേടിയതോടെ പ്രതിസന്ധിയിലായ വി.സി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെതിരെ കർശന നടപടികൾ സ്വീകരിച്ചു. പിണറായി നിയമിച്ച വി.സി തന്നെ പാർട്ടിക്കെതിരെ തിരിഞ്ഞതിൽ
സർക്കാർ ആശങ്കാകുലരാണ്.

 

 

 

സംസ്ഥാനത്ത് യൂണിയന്റെ ബലത്തില്‍ നിയമം കൈയ്യിലെടുക്കുകയാണെന്ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി തന്നെയാണ്. ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. യൂണിയന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതു ഭീകരമായ അവസ്ഥയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

 

 

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ നേതാവിന്റെ ആള്‍മാറാട്ടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സര്‍വകലാശാല തെരഞ്ഞെടുപ്പുകളിലും ഇനി സൂക്ഷ്മ പരിശോധന നടത്തും. ഇതു സംബന്ധിച്ച നിര്‍ദേശം സര്‍വകലാശാലയ്ക്കു നല്‍കിക്കഴിഞ്ഞു. നിലവിലത്തേത് മാത്രമല്ല മുമ്പ് നടന്നവയിലും സൂക്ഷ്മ പരിശോധന നടത്തണമെന്നാണ് താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സർവകലാശാലകളിൽ സൂക്ഷ്മ പരിശോധന തുടങ്ങിയാൽ എസ്.എഫ് ഐ അവതാളത്തിലാകും.

 

 

 

യൂണിയന്‍ തെരഞ്ഞെടുപ്പ് വിഷയം അതീവ ഗൗരവമാണ്. നിയമം കയ്യിലെടുക്കുന്ന അവസ്ഥ അപകടകരമാണ്. ഇത്തരത്തില്‍ ആരെങ്കിലും മുമ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അവയും പുറത്തുവരണം. താനൊരു സംഘടനയുടെ അംഗമാണെന്നും എന്തുചെയ്താലും നിയമം ലംഘിച്ചാലും ആ സംഘടന പിന്തുണയ്ക്കുമെന്നുമുള്ള ധാരണ ശരിയല്ല. സര്‍വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

 

 

കേരളം വിദ്യാഭ്യാസ മേഖലയില്‍ മികച്ചതാണ്.നാലു വര്‍ഷത്തെ കോഴ്‌സ് തീരാന്‍ അഞ്ചുവര്‍ഷത്തെ സമയം എടുക്കുന്നതെന്തുകൊണ്ടാണ്. പത്തും പ്ലസ്ടുവും കഴിഞ്ഞ് മികവുള്ള കുട്ടികള്‍ കേരളത്തിനു പുറത്തേക്കു പോകുന്നു. കേരളത്തില്‍ നാലുവര്‍ഷത്തെ കോഴ്‌സിന് അഡ്മിഷനെടുത്താല്‍ കുറഞ്ഞത് അഞ്ചരവര്‍ഷം കൊണ്ടേ അതു പൂര്‍ത്തിയാകുകയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

 

അതേസമയം പൊതുതാല്‍പര്യം കണക്കിലെടുത്തുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിതാത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വയ്ക്കില്ല. പൊതു താത്പര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതുമായുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ടില്ലെന്നാണ് ഗവർണർ പറഞ്ഞത്. സർവകലാശാലകളിലുള്ള തൻ്റെ അധികാരം എടുത്തുകളയുന്ന ബില്ലിലും ഒപ്പില്ല.
ഇതാണ് ഗവർണറുടെ മുമ്പേയുള്ള നിലപാട്. ചില കാര്യങ്ങളിൽ ഒരു കാരണവശാലും വിട്ടുവീഴ്ചക്കില്ലെന്ന കാര്യത്തിൽ ഗവർണർക്ക് നിർബന്ധമുണ്ട്.

 

 

 

മുഖ്യമന്ത്രി ചിരിച്ചു കാണിക്കുമ്പോൾ അതിൽ വീഴുന്നയാളല്ല ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച രാജ്ഭവനിൽ എത്തിയിരുന്നു. ഉപരാഷ്ട്രപതിയെ
തൻ്റെ ഔദ്യോഗിക വസതിയിൽ ഭക്ഷണം കഴിക്കാനെത്തണമെന്ന് മുഖ്യമന്ത്രി ഗവർണറോട് അഭ്യർത്ഥിച്ചിരുന്നു.നേരിട്ടുളള ക്ഷണമായതിനാൽ ഗവർണർ അക്കാര്യം സമ്മതിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ വീട്ടിൽ പോകേണ്ടതില്ലെന്ന തീരുമാനം അപ്പോൾ തന്നെയുണ്ടായി. താൻ രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോൾ അദ്ദേഹം വന്നില്ല. അതിൽ പകരം വീട്ടാൻ കാത്തിരിക്കുകയായിരുന്നു ഗവർണർ. അതാണ് ഇപ്പോൾ റ സംഭവിച്ചത്.

മുഖ്യമന്ത്രിയുടെ വസതിയിൽ പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോടു ചോദിച്ചാൽ അറിയാമെന്നുമായിരുന്നു ഗവർണർ മാധ്യമങ്ങളോടു പ്രതികരിച്ചത്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണത്തിന് ഗവർണർ പങ്കെടുത്തിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിൽ പ്രഭാത ഭക്ഷണത്തിൽ പങ്കെടുക്കാൻ ഗവർണറെയും ക്ഷണിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്ഭവനിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഗവർണറെ ക്ഷണിച്ചത്. ഇതു സംബന്ധിച്ച വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൻ്റെ ഔദ്യോഗിക വസതിയിൽ ഭക്ഷണം കഴിക്കാനെത്താത്തതുകൊണ്ടാണ് മുഖ്യമന്ത്രി
ഗവർണർക്കെതിരെ നിയമസഭയിലെ സമ്മേളനത്തിൽ സംസാരിച്ചത്.ഇതോെടെ മുഖ്യമന്ത്രിയും വെറുതെ വിടാൻ ഭാവമില്ലെന്ന നിലപാടാണ് പ്രഖ്യാപിച്ചത്.

 

 

 

 

 

കഴിഞ്ഞ കുറെ നാളുകളായി ഇടതു സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള വഴികൾ തേടുകയായിരുന്നു ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ.ഇക്കാര്യത്തിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വം ദുർബലമാണെന്ന് മനസിലാക്കിയ കേന്ദ്ര സർക്കാർ ഗവർണറിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. ഇടക്കാലത്ത് സർക്കാരുമായി ഗവർണർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇത് കേന്ദ്ര നിർദ്ദേശപ്രകാരമായിരുന്നു. അതിനിടയിലാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രകീർത്തിച്ച് പിണറായി രംഗത്തെത്തിയത്.
എന്നാൽ കർണാടക കോൺഗ്രസ് പിണറായിക്ക് പണി കൊടുത്തു. അദ്ദേഹത്തെ സത്യപ്രതിജ്ഞക്ക് വിളിച്ചില്ല.ഇതോടെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിഞ്ഞു.സംഭവം കണ്ട് കേന്ദ്ര ബി ജെ പി നേതാക്കൾ പൊട്ടിച്ചിരിച്ചു.

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം കേന്ദ്രനേതൃത്വം വിട്ടു നില്ക്ക ക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻെറ തലയണമന്ത്രം കാരണമാണെന്ന് പ്രധാനമന്ത്രിക്കറിയാം. അങ്ങനെയാണ് ലാവ്ലിൻ, സ്വർണ്ണ കടത്ത് കേസുകളിൽ നിന്നും പിണറായി തത്കാലം ഊരിയത് .

യാത്രയുടെ സമാപനത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പങ്കെടുക്കുമെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. യാത്രയുടെ സമാപനം പ്രതിപക്ഷ ഐക്യനിരയുടെ സമ്മേളനമായി രൂപാന്തരപെടുത്താനാണ് തീരുമാനിച്ചിരുന്നത്. യച്ചൂരി യാത്രക്ക് എത്തുമെന്നാണ് രാഹുൽ ഗാന്ധി അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. ഇന്ത്യയിൽ 9 സംസ്ഥാനങ്ങളിൽ തിരഞ്ഞടുപ്പ് നടക്കാൻ പോവുകയാണ്. അടുത്ത വർഷം ആദ്യം പാർലെമെൻ്റിലും ഇലക്ഷൻ നടക്കും. ബി ജെ പി ക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ അണിനിരത്താൻ സി പി എമ്മിൻ്റെ സഹായം കൂടിയേ തീരൂ. എന്നാൽ സി പി എം പ്രതിപക്ഷത്തോട് ചേരുന്നില്ല. ഈ തീരുമാനം രാഹുൽഗാന്ധിക്ക് തിരിച്ചടിയായി. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് പിണറായിയുടെ കരങ്ങളാണ്.

പിണറായി വിജയനായിരുന്നു സി പി എമ്മിലെ ബി ജെ പിയുടെ പാലം. പ്രതിപക്ഷ നേത്യ നിരയിലെ തലയെടുപ്പുള്ള നേതാവാണ് പിണറായി വിജയൻ. മികച്ച മുഖ്യമന്ത്രി എന്ന ഖ്യാതിയും പിണറായിക്കുണ്ട്. പിണറായി ബി ജെ പിയുടെ പ്രതീക്ഷാ ഗോപുരമാണ്. വിവിധ കേസുകളിൽ കുരുക്കി പിണറായിയെ തങ്ങളുടെ കക്ഷത്തിലാക്കിയിരിക്കുകയാണ് ബി ജെ പി .

 

 

 

 

 

സമാപനത്തിൽ പാർട്ടി പങ്കെടുക്കുന്നതിനെ സിപിഎം കേരള ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ നേതാക്കളുടെ എതിർപ്പ്. പിണറായിയാണ് എതിർപ്പിൻെറ മുന്നിൽ നിന്നത്. കന്യാകുമാരിയിൽ യാത്ര തുടങ്ങിയ ദിവസവും പിണറായി പങ്കെടുത്തില്ല.. യാത്രയിൽ പങ്കുചേരാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായിയെ ക്ഷണിച്ചതാണ്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായിട്ടും പിണറായി പങ്കെടുക്കാത്തത് ബി ജെ പി യെ ഭയന്നിട്ടാണ്. കേരളത്തിൽ ഒരിടത്തും പിണറായി പങ്കെടുത്തില്ല. രാഹുൽ പിണറായിയെ വിളിച്ചെങ്കിലും ക്ഷണം നിരസിച്ചു. ഇത്തരത്തിൽ പിണറായിയും ബി ജെ പിയും തമ്മിലുണ്ടായ ഇക്വേഷനാണ് ഇപ്പോൾ ഇല്ലാതായത്.

വിവാദബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിക്കുമ്പോൾ സര്‍ക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധിയായിരുന്നു. . സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദര്‍ഭത്തിൽ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകൾ സാധുവാക്കാൻ നിയമപരമായും രാഷട്രീയമായും പോംവഴി തേടാനായിരുന്നു സിപിഎമ്മിന്‍റെയും സര്‍ക്കാരിന്റെയും തീരുമാനം. എന്നാൽ അത്തരം ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഗവർണറെ കൈയിലെടുക്കാൻ പിണറായിക്ക് തീരുമാനിച്ചത്. അതിപ്പോൾ ഇല്ലാതായിരുന്നു. കാരണം തികച്ചും രാഷ്ട്രീയം തന്നെയാണ്.

ബില്ലുകൾ ഒപ്പിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ സി പി എം തീരുമാനിച്ചിരുന്നു.. അങ്ങനെ ചെയ്തിരുന്നെങ്കിൽ തോൽക്കുമായിരുന്നു. കാരണം ഗവർണറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാലും ഇതു തന്നെയായിരിക്കും അവസ്ഥ. ജുഡീഷ്യറും ലെജിസ്ലേച്ചറും തമ്മിലുള്ള യുദ്ധങ്ങളിൽ ഇവർ പരസ്പരം പങ്കുചേരാറില്ല.


ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്ന് കൂടുതൽ വ്യക്തമായി തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറത്തിട്ടുണ്ട്. ലോകായുക്ത ബില്ലിൽ ഒപ്പിടുക എന്നാൽ അഴിമതിക്ക് ഗവർണർ കൂട്ടു നിൽക്കുക എന്നതായിരിക്കും. അതിന് ഏതായാലും ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവില്ല.


ബില്ലിൽ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ നിലപാടും ബിജെപിയുടെ പിന്തുണയും ഗവര്‍ണര്‍ക്കൊപ്പമുണ്ട്. നിയമസഭ ബില്ല് പാസാക്കിയാൽ അതിൽ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ് വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം ചോദിക്കാറുമുണ്ട്. എന്നാൽ ഇതുവരെയുള്ള പതിവു വച്ച് ഇത്തവണ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകപ്പിന്‍റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ക്ക് വിലയിരുത്തി കഴിഞ്ഞു.. കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. എന്നാൽ ഇത് രണ്ടും അദ്ദേഹം ചെയ്തില്ല. അതുമല്ലെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം. ഇതാണ് സാധാരണ രീതി.


ഒപ്പിടാൻ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീട്ടാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. നിയമസഭ പാസാക്കിയ ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും.

 

പിണറായി പ്രധാനമന്ത്രിയെ കാണുന്നതിന് മുമ്പ് തന്നെ ഗവർണർ സംസ്ഥാനത്ത് നടക്കുന്ന നിയമ അട്ടിമറികൾ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു..മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് പ്രധാനമന്ത്രി ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയിരുന്നു. ഒരു കാരണവശാലും ചാൻസലർ ബില്ലിൽ ഒപ്പിടേണ്ടെന്നാണ് ഗവർണർക്ക് പ്രധാനമന്ത്രി നൽകിയ നിർദ്ദേശം. ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്നാണ് മുഖ്യമന്ത്രി ആ തീരുമാനത്തിലെത്തിയത്.


പ്രധാനമന്ത്രിയുമായി ദീർഘനേരം സംസാരിച്ച പിണറായി തന്നെയാണ് ഗവർണറുടെ ഉപദ്രവം പ്രധാനമന്ത്രിയെ അറിയിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരിക്കാൻ അനുവദിക്കുന്നില്ലായിരുന്നു പരാതി. പിണറായിയുടെ വാദം പൂർണമായി കേട്ട

ശേഷമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ശാസനാ രൂപത്തിൽ സംസാരിച്ചതെന്നാണ് ലഭിക്കുന്ന സൂചനകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ചത് രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍  (29 minutes ago)

 അച്ഛനുമായുള്ള തര്‍ക്കത്തില്‍ യുവാവ് ഫ്‌ലാറ്റിന് തീയിട്ടു... ഫയര്‍ ഫോഴ്സെത്തി തീയണിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി, യുവാവ് പോലീസ് കസ്റ്റഡിയില്‍  (41 minutes ago)

ഇന്ത്യയ്‌ക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആശ്വാസജയം നേടി ഓസ്‌ട്രേലിയ  (56 minutes ago)

 വിലക്കുകള്‍ മറികടന്ന് ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ച പാട്ടുകാരി... മാപ്പിളപ്പാട്ടുകള്‍ കൊണ്ട് ആസ്വാദകഹൃദയം കീഴടക്കിയ ഗായിക റംല ബീഗം അന്തരിച്ചു...  (1 hour ago)

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല താന്‍.... സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു.... ബില്ലുകള്‍ തടഞ്ഞുവെച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാ  (1 hour ago)

 ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത... സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമായേക്കും.... ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കാല  (1 hour ago)

എം.പിയുടെ പ്രാദേശിക വികസന പദ്ധതികൾ യഥാസമയം പൂർത്തിയാക്കണം: ബെന്നി ബഹനാൻ എം.പി  (7 hours ago)

ചെറുധാന്യ സന്ദേശ യാത്ര: ജില്ലാതല ഉദ്ഘാടനം കളക്ടർ എൻ എസ് കെ ഉമേഷ്‌ നിർവഹിച്ചു  (7 hours ago)

വൈദ്യുതി-റെയിൽ മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സംയുക്ത പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരണം. എളമരം കരീം എം.പി  (7 hours ago)

സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവർണർ  (7 hours ago)

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലതലപര്യടനം: ജില്ലയിൽ ഡിസംബർ 21 മുതൽ 24 വരെ  (7 hours ago)

മുൻ 'സംസ്കൃത' വിസിയെ ഗവർണറുടെ അനുമതി കൂടാതെ സിൻഡിക്കേറ്റ് നേരിട്ട് നിയമിച്ചത് വിവാദം...  (7 hours ago)

സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ നിയമനം: "പരാതി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ"  (7 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത... ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം  (7 hours ago)

കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെ കേന്ദ്രമായി മാറിയിരുക്കുന്നു. നിയമനത്തിന് കോഴവാങ്ങിയ സംഭവത്തിൽ സത്യ സന്ധമായ അന്വേഷണം നടക്കണമെങ്കിൽ മന്ത്രി മാറിനിൽക്കണം - സി.ആർ പ്രഫുൽകൃഷ്ണൻ  (7 hours ago)

Malayali Vartha Recommends