Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

03 APRIL 2023 01:03 PM IST
മലയാളി വാര്‍ത്ത

 

എല്ലാം ശെര്യാക്കിത്തരാമെന്ന് പറഞ്ഞ് 2016ല്‍ അധികാരത്തിലേറി 2021ല്‍ തുടര്‍ഭരണവും കിട്ടിയ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നു. സര്‍ക്കാര്‍ പരിപാടികളുടെ പരസ്യം, സോഷ്യല്‍ മീഡിയ പ്രചരണം, ജുഡീഷ്യല്‍ കമ്മിഷനുകളെ തീറ്റിപ്പോറ്റുന്നത്, കേസുകള്‍ നടത്തുന്നതിന് അങ്ങനെ നിരവധി വഴികളിലൂടെയാണ് അനാവശ്യ ചെലവ്. 2019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്. ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുകയാണ്. 50 കോടിയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. പിണറായി അധികാരത്തിലേറിയ ശേഷം നിയമിച്ച 7 ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനുകള്‍ക്ക് ഖജനാവില്‍നിന്ന് 6,01,11,166 രൂപ ചെലവായെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തുക ചെലവായത് ജസ്റ്റിസ് പി.എ.മുഹമ്മദ് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനാണ്. 2,77,44,814 രൂപയാണ് മുഹമ്മദ് കമ്മിഷന് ചെലവായത്. 2016 ജൂണ്‍ 20ന് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ഹൈക്കോടതിയുടെ മുമ്പില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജുണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് മുഹമ്മദ് കമ്മിഷനെ നിയോഗിച്ചത്

 

 

 

 

.
2 കമ്മിഷനുകള്‍ 2023 ജനുവരി വരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല. മുന്‍ ഡിജിപി ബെഹ്‌റയുടെ കാലത്ത് പൊലിസ് വകുപ്പില്‍ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ കോടികളുടെ പര്‍ച്ചേസുകള്‍ സിഎജി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ 2020 മാര്‍ച്ച് ഏഴിന് മുന്‍ ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. മൂന്നു വര്‍ഷമായിട്ടും ഈ കമ്മിഷന്‍ ഇതുവരെ റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. 12,36,074 രൂപയാണ് രാമചന്ദ്രന്‍ കമ്മിഷന് വേണ്ടി ഖജനാവില്‍നിന്ന് ചെലവഴിച്ചത്. സ്വര്‍ണ കള്ളകടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം നിയമ വിരുദ്ധമാണോ എന്ന് പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ.മോഹനനെ 2021 മേയ് 7ന് അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും മോഹനന്‍ കമ്മിഷനും റിപ്പോര്‍ട്ട് കൊടുത്തില്ല. 83,76,489 രൂപയാണ് മോഹനന്‍ കമ്മിഷനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചു.

 

 


ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 2020 ഡിസംബര്‍ വരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് ചെലവഴിച്ചത് 153.5കോടിരൂപയാണ്. ടെന്‍ഡര്‍, ഡിസ്‌പ്ലേ തുടങ്ങിയ പരസ്യങ്ങള്‍ക്ക് 132 കോടിയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് 21.5 കോടിയും ചെലവഴിച്ചതായാണ് പൊതുപ്രവര്‍ത്തകനായ കണ്ടത്തില്‍ തോമസ് കെ. ജോര്‍ജിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യം നല്‍കുന്നതിന് മുന്‍കൂറായി 60.5 ലക്ഷം നല്‍കിയിരുന്നു. ഫേസ്ബുക്കും, ട്വിറ്ററും അടക്കമുള്ള നവമാധ്യമങ്ങളിലൂടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ സജീവമാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്കടക്കം സോഷ്യല്‍മീഡിയയിലൂടെ മറുപടി കൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്നാണ് പറച്ചില്‍. എന്നാല്‍ ഖജനാവ് ചോര്‍ത്തുന്ന പരിപാടിയാണിതെന്നാണ് വാസ്തവം.

 

 

 

 

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേയും ഔദ്യോഗിക വെബ്‌സൈറ്റിന്റെയും പരിപാലനത്തിനായി ചിലവഴിച്ചത് 1 കോടി 10 ലക്ഷം രൂപയാണ്. സിഡിറ്റ് തയ്യാറാക്കിയ പദ്ധതി അഗീകരിച്ച് പി.ആര്‍.ഡിയാണ് പണം അനുവദിച്ചത്. മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കി നിര്‍ത്താന്‍ 12 അംഗ ടീമിനെയാണ് സിഡിറ്റ് സജ്ജമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഒരുവര്‍ഷത്തെ ശമ്പളത്തി നുമാത്രമായി 80 ലക്ഷം രൂപയാണ് വകയിരുത്തിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍, മറ്റ് പൊതുപരുപാടികള്‍ എന്നിവയെല്ലാം ഇന്റര്‍നെററ് വഴി ലൈവ് സ്ട്രീമിങ്ങ് നടത്തുന്നുണ്ട്. ഇതിനായി ചിലവ് 5.5 ലക്ഷം. സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റിനാണ് പിആര്‍ഡി പണം അനുവദിച്ചത്.പക്ഷേ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിനായി സിഡിറ്റ് നടത്തിയിത് പൂര്‍ണ്ണമായ രാഷ്ട്രീയ നിയമനങ്ങളാണ്. മാധ്യമമേഖലകൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിപുലമായ ടീം ഉള്ളതിന് പുറമെയാണ് സോഷ്യല്‍ മീഡിയ ഇടപെടലിന് മാത്രമായി ഇത്ര വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയത്. മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്ത് പരമാവധി പി.ആര്‍.ഡിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍വ്വഹിച്ചിരുന്ന ജോലികളാണ് മറ്റ് ഏജന്‍സികളെ ഏല്‍പ്പിച്ചത്.

 

 

 


ഒന്നാം പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ 24ഓളം കേസുകള്‍ വാദിക്കുന്നതിന് വേണ്ടി 14 കോടിക്ക് മുകളില്‍ പണം ചെലവഴിച്ചതായും ഹൈക്കോടതിയില്‍ 21ന് മുകളില്‍ കേസുകള്‍ക്കായി 10 കോടിക്ക് മുകളില്‍ ചെലവഴിച്ചെന്നും രേഖകള്‍ പുറത്തുവന്നിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ ധനരാജ് എസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 14,19,24,110 രൂപയാണ് സുപ്രീം കോടതിയില്‍ കേസ് വാദിക്കാനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഹൈക്കോടതിയില്‍ 10,72,47,500 രൂപയോളവും. 2020ല്‍ മാത്രം 72,50,000 രൂപയാണ് ചെലവിട്ടത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ വാദിക്കുന്നതിന് വേണ്ടി മാത്രം മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന് 27, 50000 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ലോട്ടറി കേസുകളില്‍ ഹാജരായ പല്ലവ് ഷിസോദിയക്ക് 75 ലക്ഷം രൂപ നല്‍കിയ സര്‍ക്കാര്‍, നികുതി കേസുകളില്‍ എന്‍ വെങ്കിട്ട രമണന് പത്തൊമ്പൊതര ലക്ഷം രൂപ അനുവദിച്ചു. ഹാരിസണ്‍ കേസില്‍ ജയ്ദീപ് ഗുപത്ക്ക് 45 ലക്ഷവും സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി എതിര്‍ക്കാന്‍ രഞ്ജിത് കുമാറിനെ ദില്ലിയില്‍ നിന്ന് വരുത്തിയതിന് ഒരു കോടി 20 ലക്ഷം രൂപയും നല്‍കി.

 

 

 

 

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ വിജയ് ഹന്‍സാരിയക്ക് 64 ലക്ഷത്തി നാല്‍പ്പതിനായിരം രൂപ നല്‍കി. പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരെ വാദിക്കാനായി വിളിച്ചതിന് 88 ലക്ഷം രൂപയാണ് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത്.അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മറ്റ് സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവരടങ്ങുന്ന വലിയ അഭിഭാഷക നിരയെ മറികടന്നാണ് കോടികള്‍ മുടക്കി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ധൂര്‍ത്ത്. അഡ്വക്കേറ്റ് ജനറലിന്റെ റീട്ടെയ്നര്‍ ഫീ നിലവില്‍ പ്രതിമാസം രണ്ട് ലക്ഷം രൂപയാണ്. അതിന് പുറമേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് ഓരോ തവണയും 3500 രൂപയും ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഒരു തവണ ഹാജരാകുന്നതിന് 7000 രൂപയുമാണ് നല്‍കുന്നത്.

 

 

പൊതുജനത്തിന് യാതൊരുവിധത്തിലും ഒരു ഗുണവും ഇല്ലാത്ത കാര്യത്തിനാണ് ഇത്തരത്തില്‍ ധൂര്‍ത്തി നടത്തിയത്. സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലേക്ക് എത്തിയത് സര്‍ക്കാരിന്റെ ഇത്തരം നടപടികളാണ്. ഇതിന് ജനം മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (1 hour ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (1 hour ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (9 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (9 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (11 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (12 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (12 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (12 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (13 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (13 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (13 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (14 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (14 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (14 hours ago)

എല്ലാ ജില്ലകളിലും മഴ വരുന്നു; ശക്തമായ കാറ്റിനും സാദ്ധ്യത  (15 hours ago)

Malayali Vartha Recommends