Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...


സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...


രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

03 APRIL 2023 12:51 PM IST
മലയാളി വാര്‍ത്ത

 

 

ബ്രഹ്മപുരം മോഷണത്തിൽ പിണറായിക്ക് മോദിയുടെ പിടിവീഴും. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് വിവാദത്തിലായ സോണ്ട ഇൻഫ്രാടെക് കമ്പനിക്കെതിരെയാണ് കുരുക്ക് മുറുകുന്നത്. സ്ഥാപനത്തിന്റെ എംഡി വൈക്കം വിശ്വൻ്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻ പൗരൻപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെ യാണ്  ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്.  ബ്രഹ്മപുരത്ത് തനിയെ തീ കത്തിയതാണെന്ന സർക്കാരിൻ്റെ കണ്ടെത്തൽ പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്രാന്വേഷണത്തിന് വഴി തെളിയുന്നത്. പക്ഷേ അന്വേഷണം വൈക്കം വിശ്വൻ്റെ മരുമകന് എതിരെയല്ല മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണ്.ബ്രഹ് മപുരം അഗ്നി ബാധയുടെ റിപ്പോർട്ട് വരാൻ കേന്ദ്ര സർക്കാർ കാത്തിരിക്കുകയായിരുന്നു.

 

രാജ്കുമാർ ചെല്ലപ്പൻ പിള്ള കമ്പനിയിലെ തന്റെ നിക്ഷേപം തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനായ പാട്രിക് ബോവർ ആണ് പരാതിക്കാരൻ. ഇയാളുടെ നേതൃത്വത്തിലുള്ള ജർമ്മൻ കമ്പനി 357.4 കോടി രൂപ (4 ദശലക്ഷം യൂറോ) സോണ്ട കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും കൂടാതെ 20.4 കോടി രൂപയ്ക്ക് (2.28 ദശലക്ഷം യൂറോ) എസ്.ബി.എല്‍.സി (Standby Letter of Credit) നൽകിയിട്ടുണ്ടെന്നും സിഇഒ കൂടിയായ പാട്രിക് ബോവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

 

 

കൂടാതെ ഇന്ത്യയിൽ നിക്ഷേപിച്ച അദ്ദേഹത്തിന്റെ പണം രാജ്കുമാർ ചെല്ലപ്പൻ പിള്ള തട്ടിയെടുക്കുകയിരുന്നു എന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയത് എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇവർ 2016 ലും 2018 ലും നിക്ഷേപം നടത്തിയതായാണ് രേഖകളിൽ വ്യക്തമാക്കുന്നത് . നാലു വർഷമായി പണം തിരികെ ലഭിക്കാനായി ബുദ്ധിമുട്ടുകയാണെന്നും നിലവിൽ ലഭിക്കാനുള്ള തുകയും പലിശയും ഉൾപ്പെടെ 44.6 കോടിയിലധികം (5 ദശലക്ഷം യൂറോ) ലഭിക്കാൻ ഉണ്ടെന്നും ബോവർ പറയുന്നു. കൂടാതെ എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ കൂടായ പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ പരാതി നൽകിയാൽ നിക്ഷേപം ലഭിക്കില്ല എന്ന് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു. 2016 ലാണ് ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തിയത്.

 

അതേസമയം, നേരത്തെ മാർച്ച് 8 ന് ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനിൽ പാട്രിക് ബോവറിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതുവരെ കേസിൽ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രിക്ക് പരാതി നൽകാൻ ബോവർ തീരുമാനിച്ചത്. “സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് ജർമ്മൻ വേസ്റ്റ് ബിൻ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയാണ് കമ്പനി എന്നെ സമീപിച്ചത്. അതുപ്രകാരം ബാംഗ്ലൂരിൽ ഒരു ചെറിയ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ പിന്നീട് സുതാര്യമല്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും പ്രതിമാസ റിപ്പോർട്ടുകളും ധനകാര്യ വിവരങ്ങളും നൽകാതെയുമായി “എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

കൂടാതെ ഇന്ത്യയിൽ നിക്ഷേപം നടത്തിയത് തെറ്റായിപ്പോയെന്നും ഇവിടെ ഒരു സുരക്ഷിതത്വവും നൽകുന്നില്ലെന്നും പാട്രിക് ബോവർ കത്തിൽ വ്യക്തമാക്കി. ഇതേതുടർന്ന് പലരും ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആശങ്കാകുലരാണെന്നും കത്തിൽ പറയുന്നുണ്ട്. അതേസമയം ഞെളിയന്‍ പറമ്പിലെ മാലിന്യം നീക്കം ചെയ്യാനുള്ള കരാര്‍ സോണ്ട ഇന്‍ഫ്രാടെക്കിന് നിലവിൽ കോഴിക്കോട് കോര്‍പ്പറേഷന്‍ നീട്ടി നൽകിയിട്ടുണ്ട്. ഞെളിയന്‍പറമ്പിലെ ബയോമൈനിങ്, ക്യാപ്പിങ് എന്നിവ പൂര്‍ത്തീകരിക്കണമെന്ന് ചൂണ്ടികാട്ടി കര്‍ശന വ്യവസ്ഥകളോടെയാണ് കരാര്‍ നീട്ടി നല്‍കിയത്.

 

 എന്നാൽ ഞെളിയൻ പറമ്പിൽ സോണ്ട കമ്പനിക്ക് കരാർ പുതുക്കി നൽകാനുള്ള അജണ്ടയെ യു.ഡി.എഫ് എതിർത്തു. സോണ്ട കമ്പനിക്ക് കരാർ നീട്ടി നൽകരുതെന്നും എല്ലാ കരാറും റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബി.ജെ.പിയും കരാറിനെ എതിർത്തു.

 

ഞെളിയൻ പറമ്പിലെ മാലിന്യസംസ്കരണ കരാർ ഒരു മാസത്തേക്ക് നീട്ടിനൽകാനാണ് അജണ്ട വെച്ചത്. അജണ്ട വായിച്ചയുടനെ പ്രതിപക്ഷം ഇതിനെ എതിർക്കുകയായിരുന്നു. കരാർ ഒപ്പിട്ട് 4 വർഷമായി ഒരു പ്രവ്യത്തിയും ചെയ്യാത്ത കമ്പനിക്ക് 30 ദിവസം കൂടി സമയം നീട്ടികൊടുക്കുന്നത് എന്തിനാണെന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്. കരാറിൽ പറയുന്ന നിബന്ധനകളും ഉപാധികളും കമ്പനി പാലിക്കുമെന്നതിൽ എന്ത് ഉറപ്പാണ് ഉള്ളതെന്നും പ്രതിപക്ഷം ചോദിച്ചു. ഭരണപക്ഷം കമ്പനിയെ പിന്തുണച്ചതിന് പിന്നാലെ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസിൻെറ ആവശ്യപ്രകാരമാണ് കോഴിക്കോട് നഗരസഭ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് വിവരം.

 

 

 

മാലിന്യം നീക്കം ചെയ്യുന്നതിനായി കൊച്ചി കോർപ്പറേഷനും സോൺടയും തമ്മിലുള്ള കരാറിൽ 32 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിട്ട് അതിൽ ഒരു മറുപടിയും സർക്കാർ പറഞ്ഞില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചെങ്കിലും അതിനും മറുപടി ഉണ്ടായില്ല.

 

പ്രളയത്തിനുശേഷം 2019ൽ മുഖ്യമന്ത്രിയും മന്ത്രിമാരും നെതർലൻഡ് സന്ദർശിച്ചപ്പോൾ സോൺട കമ്പനിയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു എന്നാണ് കേൾക്കുന്നത്.

കേരളത്തിലെ വിവിധ കോർ‌പ്പറേഷനുകളിൽ ബയോ മൈനിംഗ്, വേസ്റ്റ് ടു എനർജി പദ്ധതികളുടെ നടത്തിപ്പ് കരാർ സോൺട കമ്പനിയ്ക്ക് ലഭിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടൽ വഴിയാണെന്ന് എല്ലാവർക്കുമറിയാം.

 

സി പി എം നേതൃത്വം നൽകുന്ന കൊല്ലം, കണ്ണൂർ കോ‌ർപ്പറേഷനുകളിൽ സോൺട കമ്പനിയ്ക്ക് യാതൊരുവിധ മുൻ പരിചയവും ഇല്ലെന്ന കാരണത്താൽ ഒഴിവാക്കിയിരുന്നു.  ബ്രഹ്മപുരത്ത് ഇവരെ തുടരാൻ അനുവദിക്കുകയും വേസ്റ്റ് ടു എനർജി കരാറടക്കം നൽകാൻ തീരുമാനിക്കുകയും ചെയ്തു.

സോൺടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തിയെ ന്നും ആരോപണമുണ്ട്.

 

 

 

 

ബ്രഹ്മപുരത്ത് ബയോ മൈനിംഗിനായി കരാർ നൽകിയ സോൺട കമ്പനി ഗുരുതര വീഴ്‌ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടീസ് നൽകിയില്ല. കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോൺട കമ്പനി ഉപകരാർ നൽകിയത് സർക്കാരും കൊച്ചി കോർപ്പറേഷനും അറിഞിട്ടാണ്.

കരാർ പ്രകാരം കമ്പനി പ്രവർത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും സോൺട കമ്പനിയ്ക്ക് നോട്ടീസ് നൽകുന്നതിന് പകരം ഏഴ് കോടിയുടെ മൊബൈലൈസേഷൻ അഡ്വാൻസും പിന്നീട് നാല് കോടി രൂപയും അനുവദിച്ചു. ഇതായിരുന്നു 

 

ബ്രഹ്മപുരത്ത് വൻ തട്ടിപ്പാണ് നടന്നത്. 54 കോടിയുടെ പദ്ധതി 22 കോടിയ്ക്ക് ഉപകരാർ കൊടുത്തു. ലൈഫ് മിഷനേക്കാൾ വലിയ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാണ്. ബ്രഹ്മപുരത്തെ ബയോമൈനിംഗ് പ്രവർത്തനം സോണ്ട ഉപകരാർ നൽകിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിനാണ് സോൺട 2021 നവംബറിൽ ഉപകരാർ നൽകിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപയ്ക്കാണ് ഉപകരാർ നൽകിയത്. ഇതിന് കോർപ്പറേഷന്റെ അനുമതിയില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്.

 

2019 മേയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉന്നതതലസംഘം ജനീവയിൽ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സന്ദർശിച്ചിരുന്നു. സംഘം തിരിച്ചെത്തിയ ഉടൻ സമാന പദ്ധതി സംസ്ഥാനത്തും പ്രഖ്യാപിച്ചു. 2 മാസത്തിനുള്ളിൽ സോൺട ഇൻഫ്രാടെക്കിനെ കോഴിക്കോട്ടെ പദ്ധതി നടത്തിപ്പിനായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) ടെൻഡറിലൂടെ തിരഞ്ഞെടുത്തു. തിരുനെൽവേലിയിൽ മാലിന്യ സംസ്കരണം നടത്തിയെന്ന മുൻപരിചയ സാക്ഷ്യപത്രം ഇതിനായി കമ്പനി ഹാജരാക്കി.  എന്നാൽ വൈക്കം വിശ്വൻ്റെ മരുമകൻ എന്നത് മാത്രമായിരുന്നു സോൺsയുടെ ക്രെഡിറ്റ്.

2014 ലാണ് എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻ പിള്ള കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. 2016 ൽ ഇദ്ദേഹത്തിന്റെ സഹോദരൻ രാജ്കിഷോറും ഡയറക്ടറായി. ഇവരെക്കൂടാതെ 3 പേർ കൂടി കമ്പനി ഡയറക്ടർമാരാണ്. റജിസ്ട്രേഷൻ വിവരങ്ങൾ പ്രകാരം പ്രവർത്തന മൂലധനം 17.22 ലക്ഷം രൂപയാണ്. ബെംഗളൂരുവിലാണ് ആസ്ഥാനം. കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം കമ്പനിയുടെ ഏറ്റവും അവസാനത്തെ വാർഷിക പൊതുയോഗം നടത്തിയിരിക്കുന്നത് 2021 നവംബറിലാണ്. ബാലൻസ് ഷീറ്റ് അവസാനം ഫയൽ ചെയ്തതും 2 വർഷം മുൻപാണ്. കോഴിക്കോട് കോർപറേഷനിൽ നൽകിയ കരാർ 4 വർഷമായിട്ടും പൂർത്തിയാക്കാനായില്ല. വീണ്ടും നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കത്തു നൽകി. കണ്ണൂരിൽ കരാർ റദ്ദാക്കി. 

 

മാലിന്യ സംസ്കരണം ഉൾപ്പെടെ പരിസ്ഥിതി സംരക്ഷണരംഗത്തു പ്രവർത്തിക്കുന്ന അസെറ്റ് മാനേജ്മെന്റ് കമ്പനിയായ സോൺട ഗ്രൂപ്പിന്റെ ബെംഗളൂരു ഓഫിസ് മ്യൂസിയം റോഡ് റിലയബിൾ ഫീനിക്സ് ടവറിന്റെ ഒന്നാം നിലയിലാണ്. ഗ്രൂപ്പിനു കീഴിലുള്ള സോൺട ഇൻഫ്രാടെക്, സോൺട ബൗവർ, എഡ്ജ് വാഴ്സിറ്റി ലേണിങ് സിസ്റ്റംസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ബോർഡുകളും ഇവിടെ ഉണ്ട്. 2010 ൽ സ്ഥാപിതമായ കമ്പനിയാണെന്ന് വെബ്സൈറ്റിൽ അവകാശപ്പെടുന്നു.

 

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന്‍റെ പേരില്‍ വിവാദത്തിലായ സോണ്ട ഇൻഫ്രാടെകിന് കോഴിക്കോട്ടും പാളി. ഞെളിയൻ പറമ്പിലെ വേസ്റ്റ് ടു എനർജി പദ്ധതി നാല് വർഷം ആയിട്ടും നടപ്പായില്ല.ഇതിനകം കോർപ്പറേഷൻ ചെലവിട്ടത് രണ്ടര കോടിയോളം രൂപയാണ്.കരാർ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് കമ്പനി കത്ത്  നൽകി.കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.അതിനിടെ സൊണ്ടയെ ന്യായീകരിച്ച് കോർപ്പറേഷൻ രംഗത്തെത്തി.സ്വാഭാവിക കാലതാമസം മാത്രമാണെന്നാണ്  വിശദീകരണം.

 

ബയോംമൈനിംഗിൽ എന്നു വേണ്ട ഒന്നിലും മുൻപരിചയമില്ലാതെയാണ് സോണ്‍ട ഇൻഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാർ ഏറ്റെടുത്തത്.ബ്രഹ്മപുരത്തെ പ്രവർത്തനം തുടങ്ങിയ ശേഷവും കമ്പനിയുടെ പ്രവർത്തികളിൽ പരാതികൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ ജനുവരിയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലും ശരിയായ രീതിയിലല്ല ബയോമൈനിംഗ് എന്ന് കണ്ടെത്തിയിരുന്നു.പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിലല്ല.മെഷീനുകൾ ഉപയോഗിച്ച് തരംതിരിച്ചവയിൽ മണ്ണും കല്ലും മരകഷണങ്ങളും ഉൾപ്പെട്ട മാലിന്യങ്ങളിൽ വീണ്ടും പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തൽ.അതായത് ബയോമൈനിംഗ് ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വ്യക്തം.തരംതിരിച്ച പ്ലാസ്റ്റിക്ക് ഇന്ധനമാക്കാൻ മാറ്റണമെന്നിരിക്കെ അതും കെട്ടി കൂട്ടി മാലിന്യ പ്ലാന്‍റിൽ തന്നെ തള്ളി.തീപിടുത്തമുണ്ടായപ്പോൾ ഇതു കൂടി കത്തിയുരുകിയതും വിഷപുകയുടെ അളവ് കൂട്ടി.മഴയും ബ്രഹ്മപുരത്തെ മണ്ണിന്‍റെ ഘടനയും ശരിയായ രീതിയിലുള്ള ബയോമൈനിംഗിന് തടസമായിട്ടുണ്ടെന്നാണ് സോണ്ട ഇൻഫ്രാടെക്കിന്‍റെ മറുപടി. 54കോടിയുടെ  കച്ചവടമാണ് കൊച്ചിയിൽ നടന്നത്.

 

ഹൈക്കോടതിയില്‍ വരെ പുക  എന്നാണ്   ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ബ്രഹ്മപുരത്തെ  പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്നാണ് ഹര്‍ജിയില്‍ വാദം  കേള്‍ക്കവെ ഹൈക്കോടതി ചോദിച്ചത്  ബ്രഹ്മപുരം സ്ഥിതി നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ജില്ലാ കളക്ടറെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് ഈ സമിതിയ്ക്ക് ഹൈക്കോടതി രൂപം കൊടുത്തത്. തീ നിയന്ത്രണ വിധേയം എന്ന കോര്‍പറേഷന്‍ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞ ഹൈക്കോടതി  ഓണ്‍ലൈനായി ബ്രഹ്മപുരം കാണണം എന്നാണ് പറഞ്ഞത്. 

 

അതേസമയം  പ്ലാന്റില്‍ ബയോ മൈനിംഗിന് കരാര്‍ എടുത്ത സോണ്ട ഇന്‍ഫ്രാടെക്കിനെ നിയമിച്ചതില്‍ കള്ളക്കളിയുണ്ട് എന്ന് ലോകം മനസിലാക്കി.  മാലിന്യ സംസ്ക്കരണത്തില്‍ കൊച്ചി കോര്‍പ്പറേഷന്റെ അനാസ്ഥ തെളിഞ്ഞതോടെ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് വന്‍ തുക  പിഴയിട്ടു. മാലിന്യം നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ കോര്‍പറേഷനില്‍ നിന്നും ഈ ചുമതല ഏറ്റെടുത്തത്. അതോടെയാണ് അഴിമതി തുടങ്ങിയത്.

 

കെഎസ്ഐഡിസിയെ  നോഡല്‍ ഏജന്‍സിയാക്കിയാണ് ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തത്. 2020 ലാണ് കെഎസ്ഐഡിസി ബയോമൈനിംഗിന് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. ഇതിലാണ് സോണ്ട ഇന്‍ഫ്രാടെക് രംഗപ്രവേശനം ചെയ്യുന്നത്. 10 കോടിയുടെ പ്രവര്‍ത്തി പരിചയമുള്ള  കമ്പനികള്‍ക്കാണ് അംഗീകാരമുള്ളത്. വന്ന രണ്ടു കമ്പനികള്‍ക്കും ഈ യോഗ്യതയുണ്ടായിരുന്നില്ല.  തിരുനല്‍വേലിയില്‍  8.5 കോടിയുടെ  മാലിന്യസംസ്ക്കരണം നടത്തിയ സര്‍ട്ടിഫിക്കറ്റും അതിന്റെ കൂടെ രണ്ടു വര്‍ഷത്തെ കരാര്‍ കൂടി കൂട്ടിയാണ് 10 കോടിയുടെ മാലിന്യസംസ്ക്കരണം എന്ന കടമ്പ കമ്പനി മറികടന്നത്. ഇവിടെയാണ് വൈക്കം വിശ്വൻ മാജിക്. 

 

രണ്ടാമത് നടത്തിയ ടെന്‍ഡറിലാണ് സോണ്ട കടന്നു വന്നത്. ആദ്യ ടെന്‍ഡറിൽ പങ്കെടുത്ത സോണ്ട അടക്കമുള്ള  രണ്ടു കമ്പനികള്‍ക്കും യോഗ്യതയില്ല എന്ന് പറഞ്ഞു കെഎസ്ഐഡിസി തള്ളിക്കളഞ്ഞിരുന്നു. ഒരു കമ്പനി അതായത് സോണ്ട മാത്രമാണ് രണ്ടാം ടെന്‍ഡറില്‍ പങ്കെടുത്തത്.  ഇങ്ങനെയാണ് സോണ്ട കമ്പനി ബ്രഹ്മപുരത്ത് കരാര്‍ കമ്പനിയായി മാറുന്നത്.

 

കൊച്ചി കോര്‍പറേഷനില്‍ ഇടതുമുന്നണി വന്നതോടെയാണ് കരാര്‍ ഒപ്പിടുന്നത്. 2022 ജൂണില്‍ കമ്പനി ജോലികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നു. എന്നാല്‍ സോണ്ട കരാര്‍ ലംഘനം നടത്തി. കെഎസ്ഐഡിസി ഇടപെട്ടാണ് ഈ വര്‍ഷം ജൂണ്‍ വരെ ഒരു വര്‍ഷം കൂടി കരാര്‍ നീട്ടിക്കൊടുത്തത്‌. ഇതിനെതിരെ യുഡിഎഫ് നിരന്തരം കോര്‍പ്പറേഷനില്‍ രംഗത്ത് വന്നിരുന്നു.  

 

ഇതെല്ലാം സാധിച്ചത്  കമ്പനിയുടെ തലപ്പത്ത് ഒരു  സഖാവ് എത്തിയതുകൊണ്ടല്ലേ എന്നാരെങ്കിലും ചോദിച്ചാൽ അവരെ എങ്ങനെയാണ് കുറ്റപ്പെടുത്താൻ കഴിയുക? സഖാവ് എത്തിയാൽ മാത്രം പോരാ സാധനം അച്ചടിച്ച് ഇറക്കുകയും വേണം! ഇനി എല്ലാം കേന്ദ്ര സർക്കാരിൻെറ പോക്കറ്റിലാണ്. സി ബി ഐ വന്നാലറിയാം സഖാക്കളുടെ നേർസാക്ഷ്യം.അതാണ് സംഭവിക്കാൻ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്  (3 hours ago)

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്  (3 hours ago)

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി  (6 hours ago)

112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ  (6 hours ago)

കളിക്കുന്നതിനിടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുണ്ടായ വാഹനാപകടം: മുന്‍ഭാഗം തകര്‍ന്നിട്ടും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി  (7 hours ago)

കണ്ണീര്‍ക്കാഴ്ചയായി....ബംഗളൂരുവില്‍ വാഹനാപകടത്തില്‍ 24 കാരന് ദാരുണാന്ത്യം  (7 hours ago)

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി  (7 hours ago)

പാലക്കാട് ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം  (7 hours ago)

ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യ  (9 hours ago)

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപഭരണാനുമതി...  (9 hours ago)

വയനാട് റിപ്പൺ-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണത്തിന് സർക്കാർ ഭരണാനുമതി  (9 hours ago)

പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍  (9 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: എച്ച്എന്‍ഐ, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, എംഎസ്എംഇ എന്നിവര്‍ക്ക് നിക്ഷേപാവസരം: 'ചെക്ക് മേറ്റ്' പരിപാടിയിലേക്ക് കെഎസ്യുഎം അപേക്ഷ ക്ഷണിക്കുന്നു  (9 hours ago)

കിസ്മസ്-പുതുവത്സരം വരവേല്ക്കാന്‍ നഗരത്തില്‍ വസന്തോത്സവം...  (9 hours ago)

Malayali Vartha Recommends