Widgets Magazine
20
Oct / 2017
Friday

മറൈന്‍ ഡ്രൈവില്‍ മീഡിയാ ക്യാമറയുടെ മുന്നില്‍ കണ്ണീര്‍ പൊഴിച്ച് മെഴുകുതിരി തെളിയിച്ച സിനിമാ സെലിബ്രിറ്റികള്‍ എവിടെ? സരിതയുടെ മാനത്തിനു വേണ്ടി മുറവിളി കൂട്ടിയ രാഷ്ട്രീയക്കാര്‍ക്ക് ഈ പിഞ്ചോമനകള്‍ വേണ്ടാതായോ?

18 MARCH 2017 04:35 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് സിനിമാക്കാരിലേയ്ക്ക് തിരിഞ്ഞപ്പോള്‍ റോഡിലിറങ്ങിയ താരങ്ങളൊക്കെ മാളത്തിലൊളിച്ചും ചാനല്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്നവരെ കാണാനില്ല, എന്തിനേറെ ഭാഗ്യലക്ഷ്മിയെ പോലും ഒതുക്കേണ്ടവര്‍ ഒതുക്കി.

ആര്‍ക്കും വേണ്ടാത്ത പത്തും പതിനൊന്നും വയസ്സുള്ള കുരുന്നുകള്‍ മൃഗീയമായി അവരെ വേട്ടയാടുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ നമുക്കു നട്ടെല്ലുള്ള പോലീസില്ല. പാര്‍ട്ടി ഭരിക്കുന്ന പോലീസ് സ്‌റ്റേഷനുകളില്‍ കുറ്റം നിശ്ചയിക്കുന്നതും പ്രതിയെ കണ്ടുപിടിക്കുന്നതുമൊന്നും ഇന്നു പോലീസ് നേരിട്ടല്ല. 

പാര്‍ട്ടി നേതാക്കള്‍ പറയുന്നതിനനുസരിച്ച് ചലിക്കാനേ അവര്‍ക്കാകൂ. പാര്‍ശ്വവത്ക്കരിക്കപ്പെട്ട പാവപ്പെട്ടവര്‍ക്ക് തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാനാകുന്നില്ല. മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ടും പൈലറ്റും പോകാനല്ലാതെ ഇത്തരം കേസുകള്‍ മിനക്കെട്ട് അന്വേഷിച്ചറിയാന്‍ പോലീസിനും താത്പര്യമില്ല. പീഡനങ്ങളൊക്കെ ഇന്ന് വന്‍സെറ്റില്‍മെന്റാണ്. ഏതെങ്കിലും പീഡനക്കേസുണ്ടായാല്‍ പോലീസും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെ ചേര്‍ന്ന് വന്‍തുക വാങ്ങി ഇരയേയും വിരട്ടി കേസൊതുക്കും.

ജിഷയുടെ പേരില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷം, സ്ത്രീ സുരക്ഷ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കി അവതരിപ്പിച്ചപ്പോള്‍ ജനം ആശിച്ചു. ഇരട്ടച്ചങ്കന്‍ പിണറായി പോലീസിനെ നിലയ്ക്കു നിര്‍ത്തും എന്നു മോഹിച്ചു.
ജനം ഇന്ന് ഭീതിയിലാണ്. വിറങ്ങലിച്ച അവസ്ഥ. ചുറ്റും നടുക്കുന്ന വാര്‍ത്തകള്‍. ആരെ വിശ്വസിക്കണം എന്നറിയില്ല. മൃഗീയമായി ബലാത്സംഗം ചെയ്ത് കൊന്നു കളഞ്ഞാലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പോലും പോലീസ് നോക്കില്ല.

മുഖ്യമന്ത്രിയെ കാണാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയുന്നില്ല എല്ലാം ശരിയാകും എന്നു വിശ്വസിച്ചവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലായി. 

കുണ്ടറയിലെ പത്തു വയസ്സുകാരിയുടെ കഥ ആരെയും കണ്ണീരിലാഴ്ത്തും. മരണപ്പെടുന്നതിന്റെ മൂന്നു ദിവസം മുമ്പു പോലും ലൈംഗികമായി പീഡിപ്പിക്കപ്പെടുക. പ്രകൃതി വിരുദ്ധ സെക്‌സിനു വിധേയയാകുക . പത്തു വയസ്സിലെ ഓമനത്വവുമായി നില്‍ക്കുന്ന തങ്കക്കുടത്തിനോട് ഈ മൃഗീയത കാട്ടിയവരെ കത്തിച്ചു കൊല്ലാന്‍ എന്തേ ആരും മുന്നോട്ടു വരാത്തത്. വാളയാറിലെ കുട്ടികള്‍ കുടുംബത്തില്‍ സംരക്ഷിതരാകേണ്ടവരും കുടുംബ സുഹൃത്തുക്കളും മൃഗീയമായി പീഡിപ്പിച്ചു കൊന്നു കളഞ്ഞത് സാക്ഷരതയിലും ജീവിത നിലവാരത്തിലും ഉന്നതരെന്ന് കരുതുന്ന കേരളത്തില്‍ തന്നെയല്ലേ.

ഉത്തരേന്ത്യയില്‍ പോലും അപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന വാര്‍ത്തകള്‍ കേരളത്തില്‍ മണിക്കൂറുകളിലെന്നോണം പടരുന്നു. കേട്ടാലറയ്ക്കുന്ന മൃഗീയത, വീട്ടിലും നിരത്തിലും നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല.

ഭീതിതമായ ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടും എന്തേ കേരളത്തിലെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് പേരിനു മാത്രം പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെന്തു പറ്റി മഹിളാ സംഘടനകളെവിടെ സാമുദായിക സംഘടനകളെവിടെ.

സമൂഹമുണരണം നാളെ ഈ ദുരന്തം നിങ്ങളുടെ വീട്ടിലെത്തുന്നതിനുമുമ്പ് കത്തിച്ചു കളയാം ഈ പ്രവണതയെ. കേരളം കേഴുന്നത് ആഭ്യന്തര മന്ത്രി കേള്‍ക്കണം. പ്രതികള്‍ക്കു വേണ്ടി അനുകൂല നിലപാടെടുക്കുന്ന പോലീസുകാരെ കൂടി കേസിലുള്‍പ്പെടുത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയത്തിലേക്ക് ശ്രീരാമന്‍റെ പേര് വലിച്ചിഴക്കുന്നത് തെറ്റെന്ന് ലാലു പ്രസാദ് യാദവ്  (15 minutes ago)

ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വത്തിൽ പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സ്  (29 minutes ago)

സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു  (33 minutes ago)

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിനി  (36 minutes ago)

സി പി എം കേന്ദ്ര നേത്യത്വം ഇടപെട്ടു; സോളാർ കേസിൽ അന്വേഷണ സാധ്യത മങ്ങി; നിയമോപദേശം വാങ്ങിയ ശേഷം തുടർ നടപടി മതിയെന്ന് കേന്ദ്ര നിർദ്ദേശം  (50 minutes ago)

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റിയെന്ന് കലാഭവന്‍ ഷാജോണ്‍  (52 minutes ago)

സ​രി​ത​യു​ടെ പ​രാ​തി ക്രൈം​ബ്രാഞ്ചിന് കൈ​മാ​റിയാതായി ഡി​ജി​പി  (1 hour ago)

ആ സീരിയല്‍ നടി പറഞ്ഞത് പച്ചക്കള്ളം; ബിരിയാണി തല്ല് കഥയുടെ സത്യം ഇതാണ്... വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്  (1 hour ago)

കലാലയ രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി  (1 hour ago)

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നിര്‍ണായക വ‍ഴിത്തിരിവിലെത്തി നില്‍ക്കുമ്പോ‍ൾ പ്രതികരണവുമായി ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്  (1 hour ago)

ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? രക്ഷപെടാന്‍ തയ്യാറാക്കിയ തിരക്കഥയില്‍ കിംഗ് ലയര്‍ കുരുങ്ങുമ്പോള്‍...  (1 hour ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,160 രൂപ  (1 hour ago)

നീണ്ട ഇടവേളയ്ക്കുശേഷം കലൈജ്ഞര്‍ വീണ്ടും പഴയ കളരിയിലേക്ക്  (1 hour ago)

മരിച്ച്‌ പോയ ഭാര്യയെ ഒരു നോക്ക് കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയ ഭര്‍ത്താവ് കണ്ട കാഴ്ച്ച അതി ഭീകരം; മൃതദേഹത്തെപോലും വെറുതെ വിടാതെ ആ കഴുകൻ കണ്ണുകൾ  (2 hours ago)

സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; ഊഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് കാനം  (3 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News