ചൈനയിലെ ആഡംബര ഹോട്ടലില്‍ വന്‍ തീപിടുത്തം; 3 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, ധാരാളം പേര് കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
തെക്കുകിഴക്കന്‍ ചൈനയിലെ നാന്‍ചാങ് നഗരത്തില്‍ പ്രമുഖ ആഡംബര ഹോട്ടലില്‍ വന്‍ തീപിടുത്തം. മൂന്നു പേര് മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നിരവധി പേര് ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. എച്ച്എന്‍എ ഹോട്ടലില്‍ ശനിയാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്
കെട്ടിടത്തിന്റെ നിലകളില്‍ നിന്ന് കനത്ത പുകയാണ് പുറത്തേക്ക് വരുന്നതെന്ന് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഫയര്‍ ഫോഴ്സും ആംബുലന്‍സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha