ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ഉത്തരകൊറിയ
ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ഉത്തരകൊറിയ. ട്രംപിന്റെ പ്രസ്താവനയെ 'ഒരു നായയുടെ കുര' എന്നാണ് ഉത്തരകൊറിയന്‍ നയതന്ത്രജ്ഞന് വിശേഷിപ്പിച്ചത്. യുഎന്‍ വിലക്കുകളെ മറികടന്ന് ആയുധ പരീക്ഷണങ്ങള്‍ തുടരുമെന്നും ഉത്തരകൊറിയ അറിയിച്ചു.
ഭീക്ഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് യുഎന്‍ പൊതുസഭയിലാണ് ട്രംപ് പറഞ്ഞത്.
https://www.facebook.com/Malayalivartha