മോഡി പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ മൈന്‍ഡ് ചെയ്യാതെ പോകുന്ന ജസ്റ്റിൻ ട്രൂഡോ; ആഘോഷമാക്കി ട്രോളര്‍മാര്‍
മനില: ആസിയാന്‍ ഉച്ചകോടിയ്ക്കിടെ ലോകനേതാക്കളോട് കുശലം പറയുന്ന ഫോട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പക്ഷെ ഫോട്ടോയില്‍ ജനശ്രദ്ധയാകര്‍ഷിച്ചത് മോഡിയ്ക്ക് പുറകിലൂടെ നടന്നുനീങ്ങുന്ന കാനഡ പ്രധാനമന്ത്രി ട്രൂഡോയുടെ പോസാണ്. മോഡിയുടെ കയ്യില്‍ പെടാതെ ട്രൂഡോ രക്ഷപ്പെടുകയാണെന്നായിരുന്നു ട്രാളര്‍മാരുടെ ഭാഷ്യം. എന്നാല്‍ ട്രൂഡോയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. ഫോട്ടോ എന്തായാലും വൈറലായിട്ടുണ്ട്.
പ്രധാനമന്ത്രി പദത്തിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി ഇക്കാലത്തിനിടെ സഞ്ചരിച്ചത് 50 വിദേശ രാഷ്ര്ടങ്ങള്‍. ആസിയാന്‍ രാഷ്ര്ടങ്ങളുടെ സമ്മേളനത്തിനായി അദ്ദേഹം ഫിലീപ്പീന്സിലെത്തിയതോടെയാണ് 50 രാഷ്ര്ടങ്ങളുടെ പട്ടിക തികഞ്ഞത്.
2014 മെയ് 26 നായിരുന്നു പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് ശേഷം നടത്തിയ ആദ്യ സന്ദര്‍ശനമാകട്ടെ ഭൂട്ടാനിലേക്കായിരുന്നു. 2014 ജൂണ്‍ 15 നായിരുന്നു സന്ദര്‍ശനം. മൂന്നര വര്‍ഷത്തിനിടെ അഞ്ച് വട്ടം അമേരിക്കയിലേക്ക് മാത്രം സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന, ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ പ്രധാന രാജ്യങ്ങള്‍ മൂന്ന് വട്ടം വീതം ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
ഇതിന് പുറമേ അയല്‍രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, മ്യാന്മര്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ഓസ്ട്രേലിയ, ഇസ്രയേല്‍, ഉസ്ബക്കിസ്ഥാന് എന്നിവയും 37 മറ്റ് രാഷ്ര്ടങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha