ഇനി മുതൽ വാഹനം പരിശീലിപ്പിക്കുന്നവർ ഫോൺ എടുത്താലും പിടിവീഴും
വാഹനം ഓടിക്കുന്നവരും പരിശീലിപ്പിക്കുന്നവരും മൊബൈൽ ഉപയോഗിച്ചാൽ പിഴ ഒരുപോലെ ബാധകമെന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ നിരത്തുകളിലാണ് പുതിയ നിയമം പ്രവർത്തികമായിരിക്കുന്നത്. വണ്ടി ഓടിക്കുമ്പോൾ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ നിന്നും, വണ്ടി ഓടിക്കാന്‍ പരിശീലനം നല്‍കുന്നതിനിടെ മൊബൈല്‍ ഓടിക്കുന്നവരില്‍ നിന്നും 1,000 ദിര്‍ഹം പിഴയീടാക്കാനാണ് അധികൃതരുടെ തീരുമാനം.
വണ്ടി ഓടിക്കാന്‍ പരിശീലനം നല്‍കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഇവരുടെ ലൈസന്‍സ് പിടിച്ചു വയ്ക്കുകയോ, ബ്ലാക്ക് മാര്‍ക്ക് ചെയ്യുകയോ, ഫൈന്‍ ഈടാക്കുകയോ ചെയ്യുമെന്നു അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം വണ്ടി ഓടിക്കുമ്പോൾ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം 2003 ല്‍ നിലവില്‍ വന്നതാണ് എന്നാല്‍ ഇപ്പോള്‍ ഈ നിയമം കൂടുതല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha