വീണ്ടും പീഡനം! വര്‍ക്കലയില്‍ നാലുവയസുകാരിയെ പീഡിപ്പിച്ചു
വര്‍ക്കലയില്‍ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് വിവരം പുറത്തുകൊണ്ടു വന്നത്. അയല്‍വാസിക്കെതിരെ പോലീസ് കേസെടുത്തു. ഈമാസം 23നാണ് സംഭവം.
അയല്‍ വീട്ടില്‍ കളിക്കാന്‍ പോയ ശേഷം തിരിച്ചെത്തിയ കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിന് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha