17കാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച വീട്ടമ്മയ്ക്കെതിരെ പോസ്ക്കോ ചുമത്തി
ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് നാടിനെ ഞെട്ടിക്കുന്ന സംഭവം. പതിനേഴുകാരനെ ഇരുപത്തിനാലുകാരിയായ വീട്ടമ്മ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ബാംഗ്ലൂര്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി തട്ടിക്കൊണ്ട് പോയ പതിനേഴുകാരനും ഗോള്‍ഡ് കോളാര്‍ സ്വദേശിയാണ്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞമാസം 24നാണ് വ്യാപാരിയായ ഭര്‍ത്താവ് പരാതി നല്‍കിയത്. ഇതിനിടെ മകനെ കാണാനില്ലെന്ന പരാതിയുമായി ഒരു പിതാവ് പൊലീസ് സ്റ്റേഷനിലെത്തി.
ഭാര്യയെ കാണാതായ ശേഷം നടത്തിയ പരിശോധനയില്‍ ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടതായി ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ഒരു തുമ്പുമില്ലാതെ പൊലീസ് നടക്കുമ്പോഴാണ് 17കാരന്റെ വീട്ടില്‍ നിന്ന് വീട്ടമ്മയുടെ ചിത്രം കണ്ടെത്തിയത്. അതോടെ രണ്ട് പേരെയും വലവീശാന്‍ അന്വേഷണം വ്യാപകമാക്കി. അപ്പോഴേക്കും വീട്ടമ്മ കുട്ടിയെയും കൊണ്ട് ആന്ധയിലെ വിശാഖപട്ടണത്തെത്തിയിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും യുവതി കുട്ടികാമുകനുമായി മുങ്ങി. പിന്നീട് പതിനേഴുകാരനെ വേളാങ്കണ്ണിയിലെ ഒരു ഹോട്ടലിലാണ് കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയും പിടിയിലായി.
വിശാഖപട്ടണത്ത് നിന്ന് ഇവര്‍ നെല്ലൂരും പിന്നീട് മഹാബലിപുരത്തും എന്നിയെന്നാണ് പൊലീസ് പറയുന്നത്. രണ്ട് പേരെയും ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കുട്ടിക്കാമുകന് ബലാല്‍സംഗം ചെയ്തതായി മനസിലായത്. പോക്സോ നിയമപ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. പതിനേഴുകാരനുമായി ദീര്‍ഘനാളായി പ്രണയത്തിലാണെന്നാണ് വീട്ടമ്മ വ്യക്തമാക്കി.
രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയ്ക്ക് കുട്ടികളില്ല.
https://www.facebook.com/Malayalivartha