സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് മരിച്ചു
മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. ത്രിപുരയില്‍ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവം. ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടേയും വംഗ്വാദ് എന്ന പ്രാദേശിക വാര്‍ത്താ ചാനലിന്റേയും ലേഖകനായ സുദീപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സംസ്ഥാന റൈഫിള്‍സിന്റെ രണ്ടാം കമാന്ഡന്ഡിനെ കാണാനായി എത്തിയതായിരുന്നു സുദീപ്.
നേരത്തെ അനുമതി നേടി എത്തിയിട്ടും ഓഫീസറെ കാണാന്‍ സുരക്ഷാ ഉദ്യോഗസ്ഥന് അനുവദിച്ചില്ല. ഇതേതുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് വെടിവച്ചത്. വാക്കുതര്‍ക്കത്തിനിടെ സുദീപിനെതിരെ സുരക്ഷാ ജീവനക്കാരനായ നന്ദ റീങ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സുദീപ് കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha