ഡല്‍ഹിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത....മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നാണ് അറിയിപ്പ്, ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങണം, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ

ഡല്‍ഹിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത....മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നാണ് അറിയിപ്പ്,
ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങണം, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ
അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യതയേറെയാണ്. കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായേക്കുമെന്നും പുല്‍വീടുകളും കുടിലുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കള്‍ പറന്നുപോകുമെന്നും മുന്നറിയിപ്പുണ്ട്.
ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാന്‍ ആവശ്യപ്പെട്ട കാലാവസ്ഥാ കേന്ദ്രം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കി. സുരക്ഷിത സ്ഥാനത്ത് അഭയം തേടണമെന്നും ഒരു കാരണവശാലും മരങ്ങള്‍ക്ക് ചുവട്ടില്‍ പോയി നില്‍ക്കരുതെന്നും അറിയിപ്പുണ്ട്
ഇന്നലെ വൈകിട്ടോടെ ഡല്‍ഹിയില്‍ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അതിശക്തമായി കാറ്റ് വീശുമെന്നുള്ള മുന്നറിയിപ്പ് കൂടി വന്നിരിക്കുന്നത്. ഡല്‍ഹിക്ക് പുറമെ ലോണി ദെഹത്, ഹിന്‍ഡണ്‍ എഎഫ് സ്‌റ്റേഷന്‍, ഗാസിയാബാദ്, ഇന്ദിരാപുരം, ഛപ്രോല, നോയിഡ, ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും അതിശക്തമായി കാറ്റുണ്ടായേക്കാം.
https://www.facebook.com/Malayalivartha
























