പെയിന്റ് ടിന് പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരന് മരിച്ചു, കുടുംബാംഗങ്ങള്‍ക്ക് പരിക്ക്
പെയിന്റ് ടിന് പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരന് മരിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ ഗംഗാനമ്മപേട്ടില് ജി. നാഗരാജുവിന്റെ മകന് ഗൗതമാണു മരിച്ചത്. നാഗരാജു, ഭാര്യ ഭാനു, നാഗരാജുവിന്റെ അമ്മ നാഗമണി എന്നിവര്‍ക്കു പൊള്ളലേറ്റു. ഒരു വര്‍ഷമായി വീട്ടിലിരുന്നിരുന്ന പെയിന്റ് പാത്രം നാഗരാജു തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
കെമിക്കല്‍ റിയാക്ഷനാണ് സംഭവത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha