നീറ്റ്: ഒന്നാംഘട്ട സീറ്റ് അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
അഖിലേന്ത്യ ക്വോട്ട മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ ഘട്ട സീറ്റ് അലോട്ട്മന്റെ പട്ടിക പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എം.സി.സി) ഒൗദ്യോഗിക വെബ്സൈറ്റായ www.mcc.nic.in ലൂടെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്കിയാല് അലോട്ട്മന്റെ പട്ടിക ലഭ്യമാകും.
അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂണ്‍ 23നും ജൂലൈ മൂന്നിനും മധ്യേ റിപ്പോര്‍ട്ട് ചെയ്യണം. നീറ്റ് 2018 ആദ്യ റൗണ്ട് കണ്‍സലിങ് ജൂണ്‍ 13 മുതലാണ് ആരംഭിച്ചത്. 15 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് രജിസ്റ്റര്‍ ചെയ്തത്. രണ്ടാംഘട്ട കൗണ്‍സിലിങ്ങിനുള്ള ഒാണ്‍ലൈന്‍ രജിസ്ട്രേഷന് ജൂലൈ ആറിനും എട്ടിനും മധ്യേ നടക്കും.
https://www.facebook.com/Malayalivartha