രാഹുലിന്റെ കീഴിൽ കോൺഗ്രസ്സിന് ഇനി അച്ഛാദിൻ; മോദിക്ക് നഷ്ടപ്പെട്ട നേതൃത്വപാടവം രാഹുല്‍ ഗാന്ധിയില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും ശരദ് പവാര്‍
കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തി നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍. രാഹുലിന്റെ കീഴിൽ കോൺഗ്രസ്സിന് ഇനി അച്ഛാദിന്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാൻ രാഹുലിന് കഴിയുന്നുണ്ടെന്നും പവാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നഷ്ടപ്പെട്ട നേതൃത്വപാടവം രാഹുല്‍ ഗാന്ധിയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും രാഹുലിന് കഴിയുന്നുണ്ട്. ഇത്തരം ഗുണങ്ങള്‍ തുടർന്നാൽ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് നല്ല നാളുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിക്ക് തിളങ്ങാന്‍ കഴിഞ്ഞെങ്കിലും പ്രധാനമന്ത്രി എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും വികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൂട്ടായ പ്രവര്‍ത്തനത്തില്‍ വിശ്വസിക്കാത്ത ഒരാളാണ് മോദിയെന്നും പവാര്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha