ബഹ്റൈനിൽ പ്രവാസി മലയാളി നിര്യാതനായി
ബഹ്റൈനിൽ പ്രവാസി മലയാളി നിര്യാതനായി. ആലപ്പുഴ ഹരിപ്പാട് കരുവറ്റ ചെറുതന വിനോദ് ഭവനില്‍ വിനോദ്കുമാര്‍ (56) ആണ് മരിച്ചത്. അസ്കറിലെ താമസസ്ഥലത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇദ്ദേഹം ഗള്‍ഫ് കണ്ടയ്നര്‍ ഇന്സ്പെക്ഷന് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇന്നലെ നാട്ടില്‍ പോയി വന്നശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടക്കുകയായിരുന്നു. നെഞ്ചുവേദന ഉണ്ടായി ഉടന്‍ മരിക്കുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍. ഭാര്യ: ബിന്ദു.മക്കള്‍ വിധു, വിഭ.
https://www.facebook.com/Malayalivartha