ദുബായില്‍ 20 മില്യണ്‍ ദിര്‍ഹം തന്നില്ലെങ്കില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി; ഇന്ത്യന്‍ മധ്യവയസ്കനും യുവാവും അറസ്റ്റില്‍
യു.എ.ഇയില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇന്ത്യക്കാരായ രണ്ട് പേരെ അറസ്റ്റുചെയ്തു. തന്റെ ഓഫീസിലേയ്ക്ക് 52 വയസുള്ള മധ്യവയസ്കനും, 29 യുവാവും മെയ് 18ന് ഉച്ചയ്ക്ക് എത്തുകയും തങ്ങള്‍ ആയുധ വ്യാപാരികളാണെന്ന രീതിയില്‍ പരിചയപ്പെടുത്തുകയുമായിരുന്നുവെന്ന് ബിസിനസ്സുകാരന് പറഞ്ഞു.
ഇരുവരും ഓഫീസിലെത്തിയത് ഒരു പ്രൊജക്ടിന്റെ കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ടാണ്. എന്നാല്‍ പെട്ടെന്ന് ഇവരുടെ ഭാവം മാറുകയും, 20 മില്യണ്‍ ദിര്‍ഹം തന്നില്ലെങ്കില്‍ തന്നെയും തന്റെ മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നവെന്ന് അദ്ദേഹം പറയുന്നു.
തുടര്‍ന്ന് ബര്‍ജ് ദുബായ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു
https://www.facebook.com/Malayalivartha