ഭിക്ഷാടനം യു എ ഇ യുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന പ്രവണത: സെയ്ഫ് അബ്ദുള്ള അൽ ഷാഫർ
യു എ ഇയിൽ ഭിക്ഷാടനം നിരോധിക്കുന്നതിന്റെ ഭാഗമായി ആന്റി ബെഗ്ഗിംഗ് ക്യാമ്പ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ഫൈറ്റ് ബെഗ്ഗിംഗ് ആൻഡ് ഹെൽപ് ഡിസേർവ്സ് (ഭിക്ഷാടനത്തിനെതിരെ പ്രതികരിക്കുക അർഹിക്കുന്നവരെ സഹായിക്കുക) എന്നാണ് ക്യാമ്പിന്റെ വാചകം.
ഭിക്ഷാടനം പരിശോധിക്കുന്നതിനായി യു എ ഇ യിൽ പോലീസ് പരിശോധന നടത്തും. കൂടാതെ മാധ്യമങ്ങളുടെ യോഗങ്ങളും വിളിച്ച് ചേർക്കുമെന്ന് മന്ത്രാലയം അറിയിച്ചു. റമദാൻ മാസത്തിൽ ക്യാമ്പ് ആരംഭിക്കും.
യു എ ഇ യുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന ഈ പ്രവണത രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന് യു എ ഇ ഉപസെക്രട്ടറി സെയ്ഫ് അബ്ദുള്ള അൽ ഷാഫർ പറഞ്ഞു.
ഭിക്ഷാടനം കബളിപ്പിക്കലാണെന്നും സമൂഹത്തിലെ പല വ്യക്തികളെയും വികാര പ്രകടനത്തിലൂടെ ഭിക്ഷാടകർ വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ദുബൈയിൽ 2,70,000 ദിർഹം മാസ വരുമാനമുള്ള ഭിക്ഷാടകനെ പോലീസ് പിടികൂടിയത് വാർത്തയായിരുന്നു.
https://www.facebook.com/Malayalivartha