സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് അമേരിക്കയിലേക്കുള്ള വിസയ്ക്ക് നിയന്ത്രണം
സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് അമേരിക്കയിലേക്കുള്ള വിസയിലും പിടിമുറുക്കാന്‍ ട്രംപ് ഭരണകൂടം നടപടി തുടങ്ങി. പുതിയ നീക്കത്തിനെതിരെ നാഷണല്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ അസോസിയേഷന്‍, വ്യവസായ സംഘടനകള്‍ തുടങ്ങിയവര്‍ രംഗത്തു വന്നിട്ടുണ്ട്. കുടിയേറ്റക്കാരായ സംരംഭകര്‍ ജോലി തട്ടിയെടുക്കുകയല്ല, തൊഴിലവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ഒബാമയുടെ ഭരണ കാലത്താണ് സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുവ സംരംഭകര്‍ക്ക് അമേരിക്ക വിസ നടപടികള്‍ ലഘൂകരിച്ചത്. ഇത്തരത്തില്‍ വിസ ലഭിക്കുന്നവര്‍ക്ക് അമേരിക്കയില്‍ സ്റ്റാര്‍ട്ട് അപ് കമ്പനി തുടങ്ങുന്നതിനും താമസിക്കുന്നതിനും അവസരമുണ്ടായിരുന്നു.
എന്നാല്‍ കുടിയേറ്റം കുറയ്ക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് വിസയിലും നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ട്രംപ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത മാര്‍ച്ച് മാസത്തോടെ ഇക്കാര്യത്തില്‍ പുതിയ നയം കൊണ്ടുവരാനാണ് തീരുമാനം. ഇപ്പോള്‍ അമേരിക്കന്‍ പൗരന്മാരല്ലാത്ത നൂറുകണക്കിനു പേര്‍ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ തുടങ്ങുകയും ഓരോന്നും ഏതാണ്ട് ഒരു ലക്ഷം ഡോളര്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഗ്രാന്റും നേടിയിട്ടുമുണ്ട്. നിലവില്‍ 2,50,000 ഡോളറിന്റെ വെഞ്ച്വര്‍ നിക്ഷേപവും ഈ കമ്പനികള്‍ സ്വീകരിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്ക് തിരിച്ചടിയാകും.
അമേരിക്കയില്‍ തുടങ്ങി ലോകം മുഴുവന്‍ വ്യാപിച്ച ഒട്ടേറെ സംരംഭങ്ങളുമുണ്ട്. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് വിസ നിയന്ത്രണം ട്രംപ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്. എച്ച് 1 ബി വിസ നല്‍കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ടുള്ള ഉത്തരവില്‍ ഏതാനും മാസം മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഒപ്പുവച്ചത്. പ്രത്യേക വൈദഗ്ധ്യമുള്ള വിദേശികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാനായി നല്‍കുന്ന എച്ച് 1 ബി വിസ മൂലം അമേരിക്കക്കാര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഇതിനു പിന്നാലെയാണ് സ്റ്റാര്‍ട്ട് അപ് വിസ നിയന്ത്രണം.
https://www.facebook.com/Malayalivartha