Widgets Magazine
20
Feb / 2018
Tuesday

പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു: ഏഴു ലക്ഷം മലയാളികളടക്കം 12 ലക്ഷം ഇന്ത്യക്കാര്‍ പുറത്താകുമെന്നു സൂചന

14 JULY 2017 01:00 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന 45 വയസിന് മുകളിലുള്ള വിദേശ തൊഴിലാളികള്‍ക്കു ഇരുട്ടടി. 45 വയസ് പിന്നിട്ട വിദേശികളുടെ താമസരേഖയും, തൊഴില്‍ വിസയും പുതുക്കി നല്‍കരുതെന്ന് തൊഴില്‍ മന്ത്രാലയം രഹസ്യ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. പുതിയ വ്യവസ്ഥ അനുസരിച്ച് സൗദിയില്‍ ജോലി ചെയ്യുന്ന 12 ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇതില്‍ ഏഴു ലക്ഷം പേര്‍ മലയാളികളാണെന്നും ആശങ്കകള്‍ ഉയരുന്നുണ്ട്.

മിക്ക കമ്പനികളും പ്രവാസികളെ തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കടങ്ങള്‍ വാങ്ങിയും പുരയിടം വിറ്റും രക്ഷപ്പെടാനായി ഗള്‍ഫ് നാടുകള്‍ ചേക്കേറിയ മലയാളികള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകുകയാണ്. തിരിച്ചു വന്നാല്‍ വാങ്ങിക്കൂട്ടിയ കടങ്ങള്‍ എങ്ങനെ തീര്‍ക്കുമെന്നും കുടുംബത്തിന്റെ ചെലവുകള്‍ എങ്ങനെ നടത്തുമെന്നുമെല്ലാം ഓര്‍ത്ത് മനംനൊന്തിരിക്കുകയാണ് മലയാളികള്‍.

തിരികെ നാട്ടില്‍ വന്നാല്‍ ഉടനെ ഒരു ജോലി തരപ്പെടുത്താന്‍ ആര്‍ക്കുമാകില്ല. പിന്നെ നിത്യ ചെലവിനുള്ള വക പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ. മക്കളുടെ വിദ്യാഭ്യാസ ചെലവുകളും അവരെ വിവാഹം കഴിച്ചു കൊടുക്കുന്നതുള്‍പ്പെടെ നിരവധി പ്രാരാബ്ധങ്ങളാണ്

ഇവര്‍ക്ക് തരണം ചെയ്യേണ്ടി വരിക. പലരും മാനസികവിഭ്രാന്തിയിലാണ്. നാട്ടിലേയ്ക്ക് മടക്കി അയച്ചു എന്നറിഞ്ഞാല്‍ തന്നെ ആരും കടം കൊടുക്കുകയില്ലെന്നും കൊടുത്താല്‍ തന്നെ അവര്‍ക്ക് തിരിച്ചു കൊടുക്കാന്‍ ഒരു ജോലിയില്ലാതെ എങ്ങനെ പറ്റുമെന്നും അവര്‍ ചോദിക്കുന്നു. മനസ്സിലെ സങ്കടങ്ങള്‍ പുറത്തു പറയാനാവാതെ പ്രവാസികള്‍ വളരെ ആശങ്കയിലിരിക്കുകയാണ്.

പുതിയ തൊഴില്‍ നിയമത്തിലൂടെ കൂടുതല്‍ സ്വദേശികളെ ഉള്‍പ്പെടുത്തി യുവത്വവത്കരിക്കാനാണ് സൗദിയുടെ നീക്കം. വിദേശികളില്‍ 30-45 വയസിനു ഇടയിലുള്ളവരെ മാത്രമേ നിയമിക്കാവൂ. പ്രവാസികളുടെ സേവന കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തണം എന്നീ നിര്‍ദേശങ്ങളും പ്രവാസികള്‍ക്ക് തിരിച്ചടിയാകും.

അതേസമയം വിദേശികളുടെ ശമ്പളം 5000 റിയാല്‍( ഏകദേശം 80,000 രൂപയോളം) ആയി ചുരുക്കണമെന്ന നിര്‍ദേശം കൂടി നടപ്പിലായാല്‍ ശമ്പളം വെട്ടിക്കുറയ്ക്കല്‍ വ്യാപകമാകുമെന്ന ആശങ്കയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ചേയിഞ്ചിന് കാറില്‍ ലൈംഗിക ബന്ധം... അവസാനം സംഭവിച്ചത്?  (2 hours ago)

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (2 hours ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (2 hours ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (3 hours ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (3 hours ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (4 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (5 hours ago)

യു പി എസ് സി ഒഴിവുകൾ  (5 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (5 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (5 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (5 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (5 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (6 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (6 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (6 hours ago)

Malayali Vartha Recommends