Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

നാട് ഫുട്‌ബോള്‍ ലഹരിയില്‍ ആറാടുമ്പോള്‍, നവവരനും വധുവിനും വെറുതെ ഇരിക്കാന്‍ പറ്റുമോ...അവരും നടത്തി വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്

21 JUNE 2018 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

വിവാഹ ഫോട്ടോ ഷൂട്ട് എന്നു പറഞ്ഞാല്‍ പാട്ടും നൃത്തവും മാത്രമാണെന്നാണോ വിചാരം? ഫുട്‌ബോള്‍ ആവേശം ലോകമെമ്പാടും അലതല്ലുന്ന ഈ വേളയില്‍ നമവാധ്യമങ്ങളില്‍ വാര്‍ത്തയാകുന്ന ഈ വിവാഹ ഫോട്ടോഷൂട്ട് കണ്ടുനോക്കൂ. തൃശൂര്‍ സ്വദേശികളായ റോഷനും മോനിഷയുമാണ് വരനും വധുവും. ഈ ഫോട്ടോഷൂട്ടില്‍ താരമാകുന്നത് ഫോട്ടോഗ്രാഫറൊന്നുമല്ല, വരനും വധുവും തന്നെയാണ്.

ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞാണ് വരന്‍ ഫോട്ടോഷൂട്ടിനെത്തിയത്. ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ എന്നു പറഞ്ഞ് വധുവും ബ്രസീല്‍ ജഴ്‌സിയണിഞ്ഞാവും എത്തിയിട്ടുണ്ടാവുക എന്നു കരുതിയവരുണ്ടെങ്കില്‍ അവര്‍ക്കു തെറ്റി. വധു എത്തിയത് അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞായിരുന്നു. വധുവും പന്തുതട്ടുവാന്‍ തീരുമാനിച്ചപ്പോള്‍ വരന്റെ വകയൊരു ബൈസിക്കിള്‍ കിക്കും കൂടിയായത് ഫോട്ടോ ഷൂട്ടിനെ കൂടുതല്‍ മനോഹരമാക്കി.

തൃശൂരില്‍ എംജി റോഡിലുള്ള ഡിഫറന്റ് പോയിന്റ് എന്ന സ്റ്റുഡിയോയാണ് വൈറലാകുന്ന ഈ ചിത്രത്തിന് പിന്നില്‍. ഇത്തരമൊരു ചിന്തയെപ്പറ്റി കേട്ടപ്പോള്‍ തന്നെ തൃശൂര്‍ സ്വദേശിയും സാമാന്യം തരക്കേടില്ലാത്ത ഫുട്‌ബോള്‍ കളിക്കാരനുമായ വരന്‍ റോഷനും തിരൂര്‍ സ്വദേശിനിയും ഡോക്ടറുമായ വധു മോനിഷയ്ക്കും നൂറു വട്ടം സമ്മതം.

അങ്ങനെ മഴ പെയ്ത് ചളി കുത്തിയ പാടത്ത് ഫോട്ടോഷൂട്ടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മൂന്നാമത്തെയോ നാലാമത്തെയോ ടേക്കില്‍ സംഗതി ഓക്കെയായി. പക്ഷേ, അടിച്ച സിസര്‍കട്ടുകള്‍ റോഷന് ഒരു ചെറിയ പണി കൊടുത്തു. കാലിന്റെ ഉപ്പൂറ്റിക്ക് ചെറിയൊരു ചതവ്. അതൊന്നും പ്രശ്‌നമല്ല, ഫോട്ടോ കലക്കിയില്ലേ എന്നാണ് റോഷന്റെ ചോദ്യം. കലക്കിയെന്നു മാത്രമല്ല, സംഭവം കയ്യീന്ന് പോയി. ആകെ മൊത്തം ഫേസ്ബുക്ക്, വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോയെപ്പറ്റിയാണ് ചര്‍ച്ച.



ഡിഫറന്റ് പോയിന്റ് ഇതാദ്യമായൊന്നുമല്ല വൈറല്‍ സ്വഭാവമുള്ള ചിത്രങ്ങള്‍ പടച്ചു വിടുന്നത്. അവരുടെ ഫേസ്ബുക്ക് പേജിലുള്ള ഒട്ടു മിക്ക ചിത്രങ്ങളും വളരെ വ്യത്യസ്തമായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. അതില്‍ പലതും മുന്‍പും വൈറലായതുമാണ്. അഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ സ്റ്റുഡിയോ ഇത്തരം വ്യത്യസ്തതകളിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതിനെല്ലാം പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ അനീഷ് തൃത്തല്ലൂര്‍ എന്ന ഫോട്ടോഗ്രാഫറും.

കല്യാണം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പടം പിടുത്തം ഇതു വരെ കഴിഞ്ഞിട്ടില്ല. കാലു നേരെയായിട്ട് ബാക്കി ഫോട്ടോ എന്നാണ് നിലവില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍. ഈ ന്യൂ ജെന്‍ പിള്ളാരുടെ ഓരോരോ കാര്യങ്ങളേ!

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (10 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (24 minutes ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (1 hour ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (2 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (2 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (2 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (3 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (3 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (3 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (4 hours ago)

Malayali Vartha Recommends