Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

നില്‍ക്കാനാകാതെ തളര്‍ന്നു വീഴുന്ന കുഞ്ഞ്; കാരണം ഞെട്ടിക്കും

21 MAY 2017 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കുഞ്ഞ് ഈവ്ലിനെ കണ്ടു കഴിഞ്ഞാല്‍ ആരോഗ്യപരമായി യാതൊരു പ്രശ്‌നവുമില്ല. അമേരിക്കയിലെ ഒറിഗോണിലാണു താമസം. ഏതാനും ദിവസമായി എന്തോ ഒരു പ്രശ്‌നം മകളെ അലട്ടുന്നുണ്ടെന്ന് അമ്മ അമാന്‍ഡയ്ക്കു തോന്നി. ഇടയ്ക്കിടെ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നു ആ കുരുന്ന്. പനിയോ ചുമയോ ഒന്നുമില്ല. പക്ഷേ കുറച്ച് നേരം നില്‍ക്കുമ്പോഴേക്കും ക്ഷീണിച്ച് ഇരുന്നു പോകുന്നു. കൈ ഉയര്‍ത്താന്‍ ബുദ്ധിമുട്ട്, തളര്‍ച്ച അങ്ങനെ പല പ്രശ്‌നങ്ങള്‍. ഇക്കാര്യം ഭര്‍ത്താവ് ലാന്‍സ് ലൂയിസിനോടു പറയുകയും ചെയ്തു. 

ലാന്‍സിന്റെ കുടുംബത്തിലെ ചിലര്‍ക്ക് കാന്‍സറുണ്ടായിരുന്നതിനാല്‍ ആ വഴിക്കായി ദമ്പതികളുടെ ചിന്ത. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ഈവ്ലിന് വല്ലാത്ത ബുദ്ധിമുട്ട്. എങ്കിലും ഒരുവിധം കുളിപ്പിച്ച് വസ്ത്രങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയിരിക്കെയാണ് എണീറ്റു നില്‍ക്കാന്‍ ശ്രമിക്കും തോറും മകള്‍ തളര്‍ന്നുവീഴുന്ന കാഴ്ച അച്ഛനും അമ്മയും കാണുന്നത്. അച്ഛന്‍ കൈ കൊടുത്തിട്ടും എണീക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട്. ഒരു സെക്കന്‍ഡു പോലും രണ്ടുകാലില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. പിന്നീടൊന്നും ആലോചിച്ചില്ല കുഞ്ഞുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു അവര്‍. നില്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം കാലുകള്‍ തളര്‍ന്നെന്ന പോലെ ഈവ്ലിന്‍ വീഴുന്നതിന്റെ വിഡിയോയും ഡോക്ടറെ കാണിക്കാനായി കൂടെ കരുതിയിരുന്നു. 

തങ്ങളുടെ മനസ്സിലെ സകല പേടികളും ഡോക്ടറോട് തുറന്നു പറഞ്ഞു. എല്ലാം ശ്രദ്ധിച്ച് കേട്ട് കൂടുതല്‍ ടെസ്റ്റുകള്‍ക്കു പോകും മുന്‍പേ ഈവ്ലിന്റെ ശരീരമാകെ സൂക്ഷ്മമായി പരിശോധിക്കാന്‍ അമാന്‍ഡയോട് ഡോക്ടര്‍ നിര്‍ദേശിച്ചു. ആ പരിശോധനയിലാണ് ഈവ്ലിന്റെ സ്വര്‍ണത്തലമുടിയിഴകള്‍ക്കു താഴെ തലയോട്ടിയോട് ചേര്‍ന്ന് കടിച്ചു പിടിച്ച് ഒളിച്ചിരിക്കുന്ന നിലയില്‍ ആ കുഞ്ഞുപ്രാണിയെ കണ്ടെത്തുന്നത്. ഈവ്ലിന്റെ തലയിലെ ചോര കുടിച്ച് ചീര്‍ത്തിരിക്കുകയായിരുന്നു അത്. ഡോക്ടറുടെ പരിശോധനയില്‍ 'നായ്‌ച്ചെള്ള്' ആണ് അതെന്ന് കണ്ടെത്തി. ഡോക്ടറും അതു പ്രതീക്ഷിച്ചതാണ്. 15 വര്‍ഷത്തെ ജോലിക്കിടയില്‍ ഈവ്ലിനുണ്ടായിരുന്ന അതേ പ്രശ്‌നങ്ങളുമായി പത്തോളം കുട്ടികള്‍ ഡോക്ടര്‍ക്ക് മുന്നിലെത്തിയിരുന്നു. അതുകാരണമാണ് മറ്റ് പരിശോധനകള്‍ക്കു മുന്‍പ് ചെള്ളിനു വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. 

എന്തായാലും ഈവ്ലിന്‍കുട്ടിയെ കടിച്ചത് അത്ര 'ഭീകരനായ' ചെള്ള് ആയിരുന്നില്ല. പക്ഷേ നായ്‌ച്ചെള്ളിന്റെ തന്നെ വിഭാഗത്തില്‍പ്പെട്ട 'മാന്‍ചെള്ള്' കടിച്ചാല്‍ മരണം വരെ സംഭവിക്കാം. മൂന്നു വര്‍ഷം മുന്‍പ് വയനാട്ടില്‍ 53 വയസ്സുകാരി മരിച്ചത് മാന്‍ചെള്ള് കടിയേറ്റുണ്ടായ 'ലൈം ഡിസീസ്' ബാധിച്ചായിരുന്നു. കാടിനോട് ചേര്‍ന്നു താമസിക്കുന്നവരും തോട്ടംതൊഴിലാളികളുമാണ് ഈ ചെള്ളിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടത്. ഇത്തരം ചെള്ളുകളില്‍ നിന്നുണ്ടാകുന്ന 'ബാക്ടീരിയല്‍ അണുബാധ' ശരീരത്തിലെ അവയവങ്ങളെയും പേശികളെയും ഹൃദയത്തെയും സന്ധികളെയും നാഡീവ്യൂഹത്തെയും വരെ തളര്‍ത്താന്‍ ശേഷിയുള്ളവയാണ്. ഈ ബാക്ടീരിയ ബാധിച്ച ചെള്ളുകളുടെ കടിയേറ്റാലാണ് പ്രശ്‌നമാകുക. 

മനുഷ്യരുടെയും മൃഗങ്ങളുടെയും ചോര കുടിച്ചു ജീവിക്കുന്ന മാന്‍ചെള്ളുകള്‍ കടിക്കുന്നത് തിരിച്ചറിയാന്‍ വഴിയൊന്നുമില്ല. ദിവസങ്ങളോളമിരുന്ന് ചോര കുടിച്ച് ആരുമറിയാതെ വിട്ടുപോരാനുള്ള ഇവയുടെ കഴിവ് അപാരമാണ്. പിന്നീടായിരിക്കും കടിയേറ്റ ഭാഗത്തിനു ചുറ്റും വൃത്താകൃതിയില്‍ ചുവപ്പോ പിങ്കോ നിറത്തില്‍ അടയാളമുണ്ടാകുക. എത്രനേരം ഇവ കടിച്ചുപിടിച്ചിരുന്നോ അതിനനുസരിച്ചായിരിക്കും അണുബാധയുടെ തീവ്രതയും. അതുപ്രകാരം കടിയേറ്റ് മൂന്നു മുതല്‍ 30 ദിവസത്തിനകം വരെയേ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ. പേശികളിലെ വേദന, ക്ഷീണം, സന്ധിവേദന, തലവേദന തുടങ്ങി പനിയുടേതിനു സമാനമായ ലക്ഷണങ്ങളായിരിക്കും തുടക്കത്തിലുണ്ടാകുക. 

ചികിത്സിക്കാതിരുന്നാല്‍ പേശികള്‍ തളര്‍ന്ന് മുഖം കോടും. അവയവങ്ങള്‍ അനക്കാന്‍ സാധിക്കാതെയാകും വിധം പേശികള്‍ക്കും അണുബാധയേല്‍ക്കും. കടിയേറ്റ് വര്‍ഷങ്ങള്‍ക്കു ശേഷം വരെ ഇതിന്റെ പ്രത്യാഘാതമുണ്ടാകുമെന്നതാണ് പ്രത്യേകത. കടിയേല്‍ക്കുകയോ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയോ ചെയ്താല്‍ കൃത്യസമയത്തു തന്നെ ചികിത്സ തേടുകയെന്നതാണ് മുഖ്യം. ഗായികയും നടിയുമായ എവ്‌റില്‍ ലവീനിനെപ്പോലുള്ള സെലിബ്രിറ്റികളും നേരത്തേ 'ലൈം ഡിസീസ്' അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

കൊച്ചുകുട്ടികളുള്ളവര്‍ ഈ ചെള്ളുകളുടെ കാര്യത്തില്‍ മുന്‍കരുതലെടുക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്നാണ് തന്റെ സുഹൃത്തുക്കള്‍ക്കായി മുന്നറിയിപ്പെന്ന നിലയില്‍ വിഡിയോ സഹിതം ഈവ്ലിനുണ്ടായ അവസ്ഥ അമാന്‍ഡ വിവരിച്ചത്. ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു. കുട്ടികള്‍ക്ക് അകാരണമായി തളര്‍ച്ച നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണമെന്നും അമാന്‍ഡ മുന്നറിയിപ്പു നല്‍കുന്നു. കുഞ്ഞ് ഈവ്ലിന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (29 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (54 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (1 hour ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (3 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (3 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (4 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (4 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends