Widgets Magazine
12
Dec / 2017
Tuesday

ഉദ്ഘാടനത്തിന് 24 മണിക്കൂർ ബാക്കിനിൽക്കെ ഡാം തകർന്നു ; പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് നിതീഷ് കുമാറിന്റെ കോലം കത്തിച്ചു

20 SEPTEMBER 2017 04:10 PM IST
മലയാളി വാര്‍ത്ത

മുന്നൂറ്റി എൺപത്തിയൊൻപത് രൂപ ചെലവിൽ പണിത ഒരു അണക്കെട്ട് അതിന്റെ ഉദ്ഘാടനത്തിനു ഒരു ദിവസം ബാക്കി നിൽക്കെ തകരുകയാണെണെങ്കിൽ അതിനുപിന്നിൽ ഒരുപാട് ചോദ്യങ്ങളും അവശേഷിക്കുന്നു. അത്തരത്തിലൊരു സംഭവമാണ് ബീഹാറിൽ ഇപ്പോൾ നടന്നത്. ഭഗൽപൂർ ജില്ലയിലെ ബതേശ്വർസ്ഥാനിൽ 389 കോടി ചെലവിട്ട് നിർമിച്ച അണക്കെട്ടാണ് ഉദ്ഘാടനത്തിന് ഒരു ദിവസം ബാക്കി നിൽക്കെ തകർന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനിരുന്നത്.

ഗംഗാ പന്പ് കനാൽ പദ്ധതി പ്രകാരം നിർമിച്ച അണക്കത്തിന്റെ പ്രധാന ഉദ്ദേശം അയൽ സംസ്ഥാനമായ ജാർഖണ്ഡിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുകയെന്നതായിരുന്നു.അതിനായി ബീഹാറും ജാർഖണ്ഡും സംയുക്തമായി പദ്ധതി നടപ്പാക്കുകയായിരുന്നു.

ഉദ്ഘാടനത്തിനു മുൻപ് ട്രയൽ റൺ നടത്തുന്നതിനായി സ്വിച്ച് ഓൺ ചെയ്തതോടെയാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. പമ്പുചെയ്​ത വെള്ളത്തിന്റെ ശക്തി താങ്ങാനാകാതെ കനാലി​ന്റെ ഒരു ഭാഗം പൂർണമായും തകർന്ന്​ ഒലിച്ചുപോവുകയായിരുന്നു. വെള്ളം സമീപപ്രദേശത്തേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഒഴുകി. പദ്ധതി പ്രദേശത്ത് നിന്നും മൂന്നു കിലോമീറ്റർ ചുറ്റളവിൽ വെള്ളം നിറഞ്ഞു.ഇതോടെ എൻ.ടി.പി.സിയുടെ ടൗൺഷിപ്പുകളിലേക്ക് വെള്ളം ഇരച്ചുകയറി.സമീപ പ്രദേശങ്ങളിലും വെള്ളം കയറി.

ജലസേചന പദ്ധതിയുടെ ഉദ്​ഘാടനത്തിന്​ മുന്നോടിയായുള്ള പരീക്ഷണഘട്ടത്തിൽ ഗംഗയിൽ നിന്നും പമ്പുചെയ്​ത വെള്ളത്തിന്റെ ശക്തി താങ്ങാനാകാതെ കനാലി​ന്റെ ഒരു ഭാഗം പൂർണമായും തകർന്ന്​ ഒലിച്ചുപോവുകയായിരുന്നു. വെള്ളം സമീപപ്രദേശത്തേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഒഴുകി. പദ്ധതി പ്രദേശത്ത് നിന്നും മൂന്നു കിലോമീറ്റർ ചുറ്റളവിൽ വെള്ളം നിറഞ്ഞതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജലവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി അരുൺകുമാർ സിങ്​ അറിയിച്ചു.

ഡാം ഉദ്ഘാടനം ചെയ്യുന്നതിനെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ നല്ല രീതിയിലുള്ള പരസ്യം നൽകിയിരുന്നു. ഡാമിലെ വെള്ളം ഉപയോഗിച്ച് ഭഗൽപൂരിലെ 18,620 ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്താൻ സാധിക്കുമായിരുന്നു. ജാർഖണ്ഡിലെ ഗോദ്ദ ജില്ലയിൽ 4038 ഹെക്ടറിലും ജലസേചനത്തിന് ഉപയോഗിക്കാനുള്ള തീരുമാനത്തിലായിരുന്നു. ഡാമിലെ ആകെ 27,063 ഹെക്ടർ ജലസേചനത്തിൽ 22,816 ഹെക്ടർ ബീഹാറിലും 4887 ഹെക്ടർ ജാർഖണ്ഡിലുമാണ്. 

1977ൽ ആസൂത്രണ കമ്മിഷൻ പദ്ധതിതിക്ക് അനുമതി നൽകിയത്. 13.88 കോടിയായിരുന്നു അന്ന് പദ്ധതിച്ചെലവ് കണക്കാക്കിയത് എന്നാൽ 2008ൽ പദ്ധതി പുനരവലോകനം ചെയ്യുകയും 389 കോടിയുടെ പദ്ധതിയാക്കുകയുമായിരുന്നു. എന്നാൽ ഇത്രയും കോടി രൂപ ചിലവിട്ട്ട് നടത്തിയ ഈ നിർമാണത്തിൽ എങ്ങനെയാണ് ഇത്രയും വലിയൊരു അപാകത സംഭവിച്ചതെന്ന കാര്യം അവ്യക്തമാണ്. അതെ സമയം പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ആർ.ജെ.ഡി പ്രവർത്തകർ നിതീഷ് കുമാറിന്റെ കോലം കത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (26 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (38 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (49 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends